സിസിടിവിയിലേക്ക് സ്പ്രേ പെയിന്റടിച്ചു, ​ഗ്യാസ് കട്ടറുപയോ​ഗിച്ച് തുറക്കുന്നതിനിടെ എടിഎം മെഷീന് തീപിടിച്ചു; കർണാടകയിൽ രണ്ടിടത്ത് എടിഎം കവർച്ചാശ്രമം

ബെംഗളൂരു: സംസ്ഥാനത്ത് എടിഎം കൗണ്ടറുകൾ കേന്ദ്രീകരിച്ച് വൻ കവർച്ചാശ്രമം. വിജയനഗരയിലും കൊപ്പളയിലുമായി ഇന്നലെ രാത്രിയും പുലർച്ചെയുമായാണ് മോഷണശ്രമങ്ങൾ നടന്നത്. വിജയനഗര കനകദാസ സർക്കിളിലെ എസ്ബിഐ എടിഎമ്മിലെത്തിയ നാലംഗ സംഘം, ഉള്ളിലെ സിസിടിവി ക്യാമറകളിലേക്ക് സ്പ്രേ പെയിന്റടിച്ച് ദൃശ്യങ്ങൾ മറച്ച ശേഷമാണ് കവർച്ചയ്ക്ക് മുതിർന്നത്. എന്നാൽ മെഷീൻ പൊളിക്കാൻ ശ്രമിച്ചതോടെ ബാങ്കിന്റെ സുരക്ഷാ സൈറൺ മുഴങ്ങുകയും വിവരം കൺട്രോൾ റൂമിൽ എത്തുകയുമായിരുന്നു. ബീറ്റ് പോലീസ് മിന്നൽ വേഗത്തിൽ സ്ഥലത്തെത്തിയെങ്കിലും മോഷ്ടാക്കൾ അപ്പോഴേക്കും ഓടി രക്ഷപ്പെട്ടിരുന്നു. സംഭവത്തില്‍ കേസെടുത്ത ഹോസ്പേട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രണ്ടാമത്തെ കവർച്ചാശ്രമം നടന്നത് കൊപ്പള സിറ്റിയിലെ ഹോസ്പേട്ട് റോഡിലുള്ള എസ്ബിഐ എടിഎമ്മിലാണ്. പുലർച്ചെ മൂന്നിനും മൂന്നരയ്ക്കും ഇടയില്‍ വിജയനഗരയിലേതിന് സമാനമായ രീതിയിലാണ് ഇവിടെയും മോഷണശ്രമം നടന്നത്. മോഷ്ടാക്കൾ ആദ്യം ചെയ്തത് കറുത്ത സ്പ്രേ പെയിന്റടിച്ച് സിസിടിവി മറച്ചു. തുടർന്ന് പണം കവരാനായി ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം മെഷീൻ മുറിക്കാൻ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി മെഷീന് തീപിടിച്ചു. ഇതോടെ പരിഭ്രാന്തരായ കവർച്ചാസംഘം പണമൊന്നും എടുക്കാൻ കഴിയാതെ സ്ഥലം വിടുകയായിരുന്നു. കൊപ്പള സിറ്റി പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. രണ്ടിടത്തും കവർച്ചയ്ക്ക് പിന്നിൽ ഒരേ അന്തർസംസ്ഥാന സംഘം തന്നെയാണോ എന്ന സംശയത്തിലാണ് പോലീസ്.
SUMMARY: ATM robbery attempt at two locations in Karnataka

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അടിമാലിയിലെ മണ്ണിടിച്ചില്‍ ദുരന്തം; ഓണത്തിന് മുമ്പായി 10 ലക്ഷം വീതം നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി

തിരുവനന്തപുരം: അടിമാലി മണ്ണെടിച്ചില്‍ ദുരന്തബാധിതരായ കുടുംബങ്ങള്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കുമെന്ന് റവന്യൂ...

യുണൈറ്റഡ് മലയാളി ഫെഡറേഷൻ ഭാരവാഹികള്‍

ബെംഗളൂരു: യുണൈറ്റഡ് മലയാളി ഫെഡറേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു. അഡ്വ. അനിൽ തോമസ്...

മലപ്പുറത്ത് യൂട്യൂബറെ കാണാനില്ലെന്ന് പരാതി

മലപ്പുറം: മലപ്പുറത്ത് യൂട്യൂബറെ കാണാനില്ലെന്ന് പരാതി. മലപ്പുറം ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയില്‍...

ലക്ഷ്മിപ്രിയക്കെതിരായ പരാതി; അൻസിബ നേരിട്ട് ഹാജരാകാൻ കോടതി നിര്‍ദേശം

കൊച്ചി: ലക്ഷ്മിപ്രിയക്കെതിരായ പരാതിയില്‍ അൻസിബ നേരിട്ട് ഹാജരാകണമെന്ന് കോടതി. എറണാകുളം മജിസ്ട്രേറ്റ്...

ആലപ്പുഴയില്‍ ട്രെയിനില്‍ നിന്ന് വീണ് കോഴിക്കോട് സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴ തീരദേശ റെയില്‍പാതയില്‍ ട്രെയിനില്‍ നിന്ന് വീണ് കോഴിക്കോട് സ്വദേശിനിയായ...

മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് ഓണത്തിന് സൗജന്യ ഓണക്കിറ്റ് വിതരണം

തിരുവനന്തപുരം: മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് ഓണത്തിന് സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി...

ചിത്രീകരണത്തിനിടെ പരുക്ക്; നടൻ രാം ചരണ്‍ ആശുപത്രിയില്‍

കോയമ്പത്തൂർ: തെലുങ്ക് സൂപ്പർതാരം രാം ചരണിനെ കൈമുട്ടിന് ശസ്ത്രക്രിയയ്‌ക്കായി കോയമ്പത്തൂരിലെ ഗംഗ...

കെഎൻഎസ്എസ് സദാശിവനഗർ കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കെഎൻഎസ്എസ് സദാശിവനഗർ കരയോഗത്തിന്റെ 2026-28 വർഷത്തേക്കുള്ള ഭാരവാഹികളായി താഴെ പറയുന്നവരെ...

Related Articles

Popular Categories