മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടത്തില്‍ കസാഖിസ്ഥാന്‍ താരം എലേന റിബാകിനയുടെ കന്നി മുത്തം. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം ബലറൂസിന്റെ അരിന സബലേങ്കയെ വീഴ്ത്തിയാണ് താരം കന്നി ഓസ്ട്രേലിയന്‍ ഓപ്പണും കരിയറിലെ രണ്ടാം ഗ്രാന്‍ഡ് സ്ലാം കിരീടവും ഉയര്‍ത്തിയത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു റിബാകിനയുടെ ജയം.
സ്കോർ: 6-4, 4-6, 6-4. നിർണായകമായ മൂന്നാം സെറ്റിൽ 0 -3 പിന്നിലായിട്ടും അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിയാണ് റിബാകിന തന്റെ രണ്ടാം ഗ്രാൻഡ്സ്ലാം കിരീടം ചൂടിയത്.
2022ലെ വിംബിള്‍ഡണ്‍ കിരീട ജേതാവുകൂടിയാണ് ഈ കസാക്കിസ്ഥാൻ താരം. 2023ലും റിബാകിന ഫൈനലിലെത്തിയിരുന്നു. എന്നാല്‍ അന്ന് സബലേങ്കയ്ക്ക് മുന്നില്‍ അടിപതറി. അന്നും ആദ്യ സെറ്റ് നേടിയാണ് താരം തുടങ്ങിയതെങ്കിലും രണ്ടും മൂന്നും സെറ്റുകള്‍ പരാജയപ്പെട്ടതോടെ കിരീടം കൈവിട്ടു.
SUMMARY: Australian Open; Rybakina takes the crown















