ചേരിതിരിഞ്ഞ് പ്രകടനം നടത്തുന്നതും ഫ്ളക്സുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണം: കോണ്‍ഗ്രസ്-യുഡിഎഫ് പ്രവര്‍ത്തകരോട് വി ഡി സതീശന്‍

തിരുവനന്തപുരം: വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, കോട്ടയം എന്നിവിടങ്ങളിൽ പ്രകടനം. തിരുവനന്തപുരത്ത് പാളയത്തുനിന്നും സെക്രട്ടേറിയറ്റിലേക്കാണ് പ്രകടനം നടന്നത്. കെ.പി.സി.സി.യുടെ കർശന വിലക്കുകളെപ്പോലും അവഗണിച്ചുകൊണ്ട് ആയിരക്കണക്കിന് പ്രവർത്തകരാണ് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രകടനം നടത്തിയത്.

‘പടനയിച്ചവൻ തന്നെ നാട് നയിക്കട്ടെ’ എന്നതായിരുന്നു പ്രകടനത്തിലെ പ്രധാന മുദ്രാവാക്യം. പതിനാറാം കേരള നിയമസഭയുടെ അമരത്തേക്ക് വി.ഡി. സതീശൻ തന്നെ വരണമെന്നും, അദ്ദേഹം യു.ഡി.എഫിന്റെ കരുത്തുറ്റ ടീം ലീഡറാണെന്നും പ്രവർത്തകർ വാദിച്ചു

തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫിനെ നയിച്ച സതീശൻ തന്നെ മുഖ്യമന്ത്രി കസേരയിലേക്ക് എത്തണമെന്നും, മറ്റൊരാളെ കെട്ടിയിറക്കേണ്ട സാഹചര്യം പാർട്ടിയിലില്ലെന്നും പ്രവർത്തകർ വാദിച്ചു. തിരുവനന്തപുരത്ത് പ്രതിഷേധത്തിനിടെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ഫ്‌ളക്‌സ് ബോർഡുകൾ പ്രവർത്തകർ വലിച്ചു കീറി. കെ.സി. വേണുഗോപാലും ഉമ്മൻചാണ്ടിയും ഒരുമിച്ചുള്ള ഫ്‌ളക്‌സ് ബോർഡാണ് പ്രവർത്തകർ കീറിയത്.

അതേസമയം പ്രതിഷേധ പ്രകടനങ്ങളിൽനിന്ന് പിൻമാറണമെന്ന് വി.ഡി.സതീശൻ പാര്‍ട്ടി പ്രവര്‍ത്തകരോട് അഭ്യർഥിച്ചു.കേൺഗ്രസ് മഹാവിജയം നേടി അധികാരത്തിൽ തിരിച്ചെത്തുന്ന അവസരത്തിൽ ഇത്തരം നടപടികൾ അവസാനിപ്പിക്കണമെന്ന് വി.ഡി സതീശൻ തന്റെ ഫേയ്സ്‌ ബുക്ക്‌ പേജിലൂടെ ആവശ്യപ്പെട്ടു.

സതീശന്റെ കുറിപ്പ് 

102 സീറ്റുമായി കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് നമ്മൾ നേടിയത്. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനുള്ള ആദ്യഘട്ട നടപടികൾ പൂർത്തിയായി. രണ്ടാം ഘട്ട നടപടികളിലേക്ക് എഐസിസി കടക്കുന്നു. നമുക്കിത് സന്തോഷത്തിന്റേയും അഭിമാനത്തിന്റെയും നിമിഷങ്ങളാണ്. 

ഇത്തരമൊരു സാഹചര്യത്തിൽ പാർട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും നേതാക്കളുടേയും പ്രവർത്തകരുടേയും ഭാഗത്തു നിന്നുണ്ടാകാൻ പാടില്ല. ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ലക്സുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണം. അത്തരം നടപടികളിൽനിന്ന് പ്രിയപ്പെട്ട കോൺഗ്രസ് – യുഡിഎഫ് പ്രവർത്തകർ പിൻമാറണമെന്ന് സ്‌നേഹപൂർവം അഭ്യർഥിക്കുന്നു.

Hot this week

നീലഗിരിയില്‍ കാട്ടാന ആക്രമണം; തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു

നീലഗിരി: തമിഴ്നാട് നീലഗിരി പന്തല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു....

അഹമ്മദാബാദ് വിമാന ദുരന്തം; 25 ലക്ഷം രൂപ കൂടി ധനസഹായം പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ

അഹമ്മദാബാദ്:രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കൂടുതല്‍ ധനസഹായം...

നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കുളത്തിലിറങ്ങിയ ആൺകുട്ടി മുങ്ങിമരിച്ചു. മലയിൻകാവ് സ്വദേശികളായ ഷാജി- ഷമീന...

14 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; യുട്യൂബര്‍ ഷാലു കിംഗ് അറസ്റ്റില്‍

കോഴിക്കോട്: 14 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുട്യൂബര്‍ അറസ്റ്റില്‍. കാസറഗോഡ്...

നടുറോഡില്‍ ഭാര്യയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി കൈകാര്യം ചെയ്തു; സംഭവം ബെംഗളൂരുവില്‍ 

ബെംഗളൂരു: ബെംഗളൂരുവിലെ നെലമംഗലയ്ക്ക് സമീപം ദാസനപുരയിൽ പട്ടാപ്പകൽ യുവതിക്ക് നേരെ ഭർത്താവിന്റെ...

നെടുങ്കണ്ടം ഇരട്ടക്കൊലപാതകക്കേസ്‌; പ്രതി പിതാവിനെയും കൊന്നെന്ന് സംശയം

കോട്ടയം: നെടുങ്കണ്ടത്തെ ഇരട്ടക്കൊലപാതക കേസില്‍ പുരയിടത്തില്‍ വീണ്ടും പരിശോധന നടത്തി പോലീസ്....

പിന്തുണച്ച് കോൺഗ്രസും ഇടതുപക്ഷവും വിസികെയും; വിജയിക്ക് ഭൂരിപക്ഷമായി, ഗവർണറെ കാണും

ചെന്നൈ: തമിഴ്നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം നാലു ദിവസത്തെ അനിശ്ചിതത്വം മാറുന്നു. ഏറ്റവും...

വനിതകള്‍ക്ക് സൗജന്യ യാത്ര: ‘ഇന്ദിര ഗ്യാരണ്ടി’ പദ്ധതിക്കായി കെഎസ്‌ആര്‍ടിസി നടപടികള്‍ തുടങ്ങി

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് സൗജന്യ യാത്ര എന്ന പ്രഖ്യാപനത്തിന് പിന്നാലെ പുതിയ നീക്കവുമായി...

ഗൂഡല്ലൂരില്‍ കാട്ടാനാക്രമണത്തില്‍ ഒരാള്‍ മരിച്ചു

മലപ്പുറം: ഗൂഡല്ലൂരില്‍ കാട്ടാനാക്രമണത്തില്‍ ഒരാള്‍ മരിച്ചു. മുരുക്കംപാടി സ്വദേശി ചെമ്പന്‍ (65)...

മലയാളി യുവാവ് ബെംഗളൂരുവില്‍ ബൈക്കപകടത്തിൽ മരണപ്പെട്ടു

ബെംഗളൂരു: മലയാളി യുവാവ് ബെംഗളൂരുവില്‍ ബൈക്ക് അപകടത്തിൽ മരിച്ചു. ജക്കൂര്‍ സംപിഗെഹള്ളി...

ഡി എം കെ അംഗങ്ങള്‍ക്ക് ലോക്‌സഭയില്‍ പ്രത്യേക ഇരിപ്പിടങ്ങള്‍ അനുവദിക്കണം; സ്പീക്കര്‍ക്ക് കത്ത് നല്‍കി കനിമൊഴി

ഡല്‍ഹി: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ദേശീയ രാഷ്ട്രീയത്തിലും കോണ്‍ഗ്രസ് -...

വിഴിഞ്ഞത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍‌

തിരുവനന്തപുരം: വിഴിഞ്ഞത്ത് 51 ഗ്രാം എംഡിഎംഎയും 2.6 ഗ്രാം കഞ്ചാവുമായി രണ്ട്...

Related Articles

Popular Categories