കോട്ടയം: നെടുങ്കണ്ടത്തെ ഇരട്ടക്കൊലപാതക കേസില്‍ പുരയിടത്തില്‍ വീണ്ടും പരിശോധന നടത്തി പോലീസ്. പച്ചടി പൊന്‍തിട്ടയില്‍ മേരിക്കുട്ടി (70), ഇവരുടെ മൂത്ത മകന്‍ റെജി (54) എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധന. മേരിക്കുട്ടിയുടെ മകന്‍ സജിയാണ് അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത്. ഇക്കാര്യം പോലീസ് ചോദ്യം ചെയ്യലില്‍ സജി സമ്മതിച്ചിരുന്നു.
പിതാവ് മാത്യുവിനെയും സജി കൊലപ്പെടുത്തി എന്ന സംശയത്തിലാണ് പോലീസ് പരിശോധന നടത്തിയത്. എട്ട് വര്‍ഷം മുമ്പ് മാത്യുവിനെ കാണാതായിരുന്നു. പുരയിടത്തില്‍ നിന്ന് അസ്ഥിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയതായി സൂചനയുണ്ട്. കഴിഞ്ഞ മാസം 28ന് നെടുങ്കണ്ടം പച്ചടി തോട്ടുവാക്കടയില്‍ വീടിനു സമീപത്തെ പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.
പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ഒളിവില്‍പോയിരുന്ന മേരിക്കുട്ടിയുടെ ഇളയമകന്‍ സജിയെ പോലീസ് പിടികൂടി. ഏപ്രില്‍ നാലിനാണ് കൊലപാതകങ്ങള്‍ നടത്തിയതെന്നും, സഹോദരന്‍ റെജിയുമായുണ്ടായ തര്‍ക്കമാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്നും പ്രതി സമ്മതിച്ചിരുന്നു. പിതാവ് മാത്യുവിനെ കാണാതായ സംഭവത്തില്‍ തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് സജി ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും പോലീസ് അത് മുഖവിലക്കെടുത്തിട്ടില്ല.
SUMMARY: Nedumkandam double murder case; Accused suspected of killing father as well















