പട്ടം പറത്തുന്നതിനിടെ അപകടം, ബൈക്ക് യാത്രികന്‍ കഴുത്ത് മുറിഞ്ഞ് മരിച്ചു

ബെംഗളൂരു: പട്ടം പറത്തുന്നതിനിടെ വീണ്ടും അപകടം. വടക്കന്‍ കർണാടകയിലെ ബിദര്‍ സ്വദേശി 48കാരനായ സഞ്ജുകുമാർ ഹൊസാമണിയാണ് മരിച്ചത്. തലമഡഗി പാലത്തിനടുത്തുള്ള റോഡിന് കുറുകെ ചിലര്‍ പട്ടം പറത്തുന്നതിനിടെ ഇതുവഴി ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന സഞ്ജുകുമാറിന്റെ കഴുത്തില്‍ നൂല് കുരുങ്ങുകയായിരുന്നു. ഇത് മൂലം ആഴത്തിലുള്ള മുറിവാണ് സഞ്ജുകുമാറിനുണ്ടായത്. ബൈക്കിൽ നിന്ന് വീണ സഞ്ജുകുമാറിനെ വഴിയാത്രക്കാര്‍ മുറിവിൽ തുണി തിരുകി രക്തസ്രാവം തടഞ്ഞ് ആംബുലൻസില്‍ അശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

സംഭവത്തില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍ രംഗത്തെത്തി. നൈലോൺ പട്ടം പറത്തൽ നൂലുകളുടെ ഉപയോഗത്തിനെതിരെ നടപടിയെടുക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ആംബുലൻസ് കൃത്യസമയത്ത് എത്തിയിരുന്നെങ്കിൽ സഞ്ജുകുമാര്‍ രക്ഷപ്പെടുമായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ മന്ന എഖേലി പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ചൈനീസ് മാഞ്ച എന്ന് വിളിക്കുന്ന പട്ടം നൂലുകൾ നിരവധി ജീവനുകളാണ് രാജ്യത്ത് അപഹരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച മധ്യപ്രദേശിലെ ഇൻഡോറിൽ പട്ടം നൂൽ മൂലം കഴുത്ത് മുറിഞ്ഞതിനെ തുടർന്ന് രഘുവീർ ധാക്കർ എന്ന 45 കാരന്‍ കൊല്ലപ്പെട്ടിരുന്നു. ഡൽഹിയിലും ഇത്തരം നിരവധി സംഭവങ്ങൾ നടന്നിട്ടുണ്ട്. 2025 ജൂലൈയിൽ, വടക്കൻ ഡൽഹിയിലെ റാണി ഝാൻസി ഫ്ലൈഓവറിൽ 22 വയസ്സുള്ള വ്യവസായി യാഷ് ഗോസ്വാമി തന്റെ സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ പട്ടം നൂൽ കഴുത്തില്‍ കുടുങ്ങിയതിനെ തുടർന്ന് ഇരുചക്രവാഹനത്തിൽ നിന്ന് വീണു മരിച്ചിരുന്നു. 2022 ൽ, സമാന സംഭവത്തില്‍ ഹൈദർപൂർ ഫ്ലൈഓവറിൽ ബൈക്ക് യാത്രികനും 2023 ജൂലൈയിൽ ഡൽഹിയിലെ പശ്ചിം വിഹാറിൽ ഏഴ് വയസ്സുകാരനും കൊല്ലപ്പെട്ടിരുന്നു.
SUMMARY: Biker dies after suffering neck injury in kite flying accident

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിലെ സ്വർണവിപണിയില്‍ ഇന്ന് വിലയിടിവ് രേഖപ്പെടുത്തി. പവന് 440 രൂപ...

സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിലെ ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താനായി സ്ഥാപിച്ച നിർമ്മിത ബുദ്ധി...

സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി ബലംപ്രയോഗിച്ച് വിരലടയാളം പതിപ്പിച്ചെന്ന് ശശിധരൻ കർത്ത

കൊച്ചി: സിഎംആർഎൽ–എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍...

ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ വൈദ്യുതാഘാതം; 18കാരനായ വിദ്യാർഥി മരിച്ചു

ബെംഗളൂരു: ഗണേശ വിഗ്രഹ നിമജ്ജനത്തിന് മുന്നോടിയായി പന്തലിലെ അലങ്കാര വിളക്കുകൾ അഴിച്ചുമാറ്റുന്നതിനിടെ...

ബെംഗളൂരുവിൽ ഇന്ന് മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്.  ഇന്ന് പൊതുവെ...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, 2 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത....

പ്രധാനമന്ത്രി മോദിക്ക് ഇന്ന് പിറന്നാള്‍; സേവാ ദിവസ് ആചരിക്കാൻ ബി.ജെ.പി.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനവും ഭരണഘടനാ പദവിയിൽ 25 വർഷം...

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണികളും വൈദ്യുതി ശൃംഖലയുമായി ബന്ധപ്പെട്ട ജോലികളും നടക്കുന്നതിനാൽ ബെംഗളൂരുവിലെ വിവിധ...

Related Articles

Popular Categories