കാത്തിരിപ്പിന് അവസാനം; ‘ദൃശ്യം 3’ യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

കൊച്ചി: പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം ദൃശ്യം 3ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഏപ്രില്‍ രണ്ടിന് തിയേറ്ററുകളിലെത്തും. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ദൃശ്യം ഫ്രാഞ്ചൈസിയിലെ അവസാന ചിത്രമാണിത്.
റിലീസ് തീയതി പ്രഖ്യാപിച്ച് കൊണ്ടുള്ള മോഷന്‍ പോസ്റ്റര്‍ മോഹന്‍ലാല്‍ പങ്കുവെച്ചിട്ടുണ്ട്.

ജീത്തു ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ദൃശ്യത്തിന്റെ ഷൂട്ടിങ് ഡിസംബര്‍ ആദ്യം അവസാനിച്ചിരുന്നു. മോഹന്‍ലാലിനൊപ്പം മീന, എസ്തര്‍ അനില്‍, അന്‍സിബ ഹസ്സന്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തും.

ചിത്രത്തിന്റെ ആദ്യ രണ്ട് ഭാഗങ്ങള്‍ വലിയ വിജയമായിരുന്നു. ദൃശ്യം 3യുടെ ലോകമെമ്പാടുമുള്ള തിയേറ്റര്‍, ഡിജിറ്റല്‍ അവകാശങ്ങള്‍ പനോരമ സ്റ്റുഡിയോസും പെന്‍ സ്റ്റുഡിയോസും സംയുക്തമായി സ്വന്തമാക്കിയിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും സ്വാധീനമുള്ളതും ആഘോഷിക്കപ്പെടുന്നതുമായ സിനിമാറ്റിക് ഫ്രാഞ്ചൈസികളില്‍ ഒന്നാണ് ‘ദൃശ്യം’. സമകാലിക സിനിമകളില്‍ ഏറ്റവും ആകര്‍ഷകവും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നതുമായ ഫ്രാഞ്ചൈസികളില്‍ ഒന്നായി ഇന്നും തുടരുന്നുണ്ട് ‘ദൃശ്യം’.

റെക്കോര്‍ഡ് ഭേദിച്ച ബോക്സ് ഓഫീസ് നാഴികക്കല്ലുകള്‍ നേടിയതിനോടൊപ്പം അസാധാരണമായ പ്രേക്ഷക പിന്തുണയാണ് സിനിമയ്ക്ക് എല്ലാ ഭാഷകളിലും ലഭിച്ചിട്ടുള്ളത്. നിരവധി പ്രശംസകള്‍ നേടിയിരുന്നവയുമാണ് ‘ദൃശ്യം’ റീമേക്കുകള്‍.
2013 ഡിസംബര്‍ 19 ന് പുറത്തിറങ്ങിയ ദൃശ്യം മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. 2021 ഫെബ്രുവരി 19 നാണ് ദൃശ്യം രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ആമസോണ്‍ പ്രൈമിലൂടെ ഒടിടി റിലീസായിട്ടായിരുന്നു ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.

‘ദൃശ്യം 3’ ഹിന്ദി റീമേക്കിന്റെ റിലീസ് തീയതി നേരത്തേ പുറത്ത് വന്നിരുന്നു. അജയ് ദേവ്ഗൺ, ശ്രിയ ശരൺ, തബു എന്നിവർ അഭിനയിക്കുന്ന ചിത്രത്തിന്‍റെ സംവിധായകൻ അഭിഷേക് പഥക് ആണ്
SUMMARY: The release date of ‘Drishyam 3’ has been announced.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിലെ ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താനായി സ്ഥാപിച്ച നിർമ്മിത ബുദ്ധി...

സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി ബലംപ്രയോഗിച്ച് വിരലടയാളം പതിപ്പിച്ചെന്ന് ശശിധരൻ കർത്ത

കൊച്ചി: സിഎംആർഎൽ–എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍...

ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ വൈദ്യുതാഘാതം; 18കാരനായ വിദ്യാർഥി മരിച്ചു

ബെംഗളൂരു: ഗണേശ വിഗ്രഹ നിമജ്ജനത്തിന് മുന്നോടിയായി പന്തലിലെ അലങ്കാര വിളക്കുകൾ അഴിച്ചുമാറ്റുന്നതിനിടെ...

ബെംഗളൂരുവിൽ ഇന്ന് മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്.  ഇന്ന് പൊതുവെ...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, 2 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത....

പ്രധാനമന്ത്രി മോദിക്ക് ഇന്ന് പിറന്നാള്‍; സേവാ ദിവസ് ആചരിക്കാൻ ബി.ജെ.പി.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനവും ഭരണഘടനാ പദവിയിൽ 25 വർഷം...

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണികളും വൈദ്യുതി ശൃംഖലയുമായി ബന്ധപ്പെട്ട ജോലികളും നടക്കുന്നതിനാൽ ബെംഗളൂരുവിലെ വിവിധ...

അനധികൃത മദ്യശേഖരം; ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൊ​ച്ചി: റി​പ്പോ​ർ​ട്ട​ർ ടി​വി ഉ​ട​മ ആ​ന്‍റോ അ​ഗ​സ്റ്റി​നെ അ​ബ്കാ​രി ആ​ക്ട് പ്ര​കാ​രം...

Related Articles

Popular Categories