ഹെയ്തിയെ മൂന്ന് ഗോളിൽ തളച്ച് ബ്രസീൽ

വാഷിംഗ്‌ടൺ ഡിസി: ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ഹെയ്തിക്കെതിരെ മടക്കമില്ലാത്ത മൂന്ന് ഗോളിന് വിജയിച്ച് ബ്രസീൽ. ഗോളുകൾ മൂന്നും ഒന്നാം പകുതിയിലാണ് പിറന്നത്. 23-ാം മിനിറ്റിൽ മാത്യൂസ് കുന്യയാണ് ഒരു റീബൗണ്ടിൽനിന്ന് ആദ്യ ഗോൾ നേടിയത്.

36-ാം മിനിറ്റിൽ മധ്യഭാഗത്ത് നിന്നുള്ള ത്രൂപാസ് സ്വീകരിച്ച് കുന്യ രണ്ടാം ഗോളും വലയിലാക്കി ലീഡുയർത്തി. ഹെയ്തി മധ്യനിരയെയും പ്രതിരോധത്തെയും പിളർത്തിയ പാസ് സ്വീകരിച്ച് വിനീഷ്യസ് ജൂനിയറാണ് മൂന്നാം ഗോൾ വലയിലാക്കിയത്.

മൊറോക്കോയ്ക്കെതിരായ ആദ്യ പോരാട്ടത്തിൽ 1-1 ന് സമനില വഴങ്ങേണ്ടി വന്ന ബ്രസീൽ, ഈ മത്സരത്തിൽ ആക്രമണത്തിലും പ്രതിരോധത്തിലും ഒരേപോലെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അതേസമയം, തുടർച്ചയായ രണ്ടാം തോൽവിയോടെ ഈ ലോകകപ്പിൽ നിന്ന് ഔദ്യോഗികമായി പുറത്താകുന്ന ആദ്യ ടീമായി ഹെയ്തി മാറി. ആദ്യ മത്സരത്തിൽ സ്കോട്ട്‌ലൻഡിനോടും അവർ പരാജയപ്പെട്ടിരുന്നു.

ഇന്നത്തെ വിജയത്തോടെ ബ്രസീൽ നോക്കൗട്ട് റൗണ്ടിലേക്കുള്ള പ്രവേശനത്തിന് കൂടുതൽ അടുത്തു. ജൂൺ 24-ന് സ്കോട്‌ലൻഡിനെതിരെയാണ് ബ്രസീലിന്റെ അവസാന ഗ്രൂപ്പ് മത്സരം. ഈ മത്സരത്തിൽ വിജയിച്ചാൽ ബ്രസീലിന് ഗ്രൂപ്പ് ജേതാക്കളായി പ്രീക്വാർട്ടറിലേക്ക് മുന്നേറാനാകും.
SUMMARY: Brazil beats Haiti by three goals

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അഭിമന്യു വധക്കേസ്; രഹസ്യവിചാരണ ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹരജി കോടതി തള്ളി

കൊച്ചി: മഹാരാജാസ് കോളജിലെ എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകക്കേസില്‍ രഹസ്യ വിചാരണ...

അനധികൃതമായി മദ്യം കൈവശം വെച്ച കേസ്: ആന്റോ അഗസ്റ്റിന് ജാമ്യം

കൊച്ചി: അബ്കാരി കേസില്‍ റിപ്പോർട്ടർ ടി.വി എംഡി ആന്റോ അഗസ്റ്റിന് ജാമ്യം....

സ്വർണ വിലയില്‍ നേരിയ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ നേരിയ വർധനവ്. 22 കാരറ്റ് സ്വർണത്തിന്...

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ച്‌ അപകടം

പാലക്കാട്: പാലക്കാട് പട്ടാമ്പിയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു. പട്ടാമ്പി -...

കെ.പി.എസ്.സി. നിയമന ക്രമക്കേട്: പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി ഹൈക്കോടതി

ബെംഗളൂരു: കർണാടക പബ്ലിക് സർവീസ് കമ്മീഷൻ വഴിയുള്ള നിയമനങ്ങളിൽ ക്രമക്കേടുകൾ നടന്നെന്ന...

സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാട്: ഇഡി കത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന്

തിരുവനന്തപുരം: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി...

40 കോടി രൂപ ചെലവഴിച്ച ബിഎംടിസി ഡിജിറ്റൽ ബോർഡുകൾ തകരാറിൽ; യാത്രക്കാർക്ക് ലഭിക്കുന്നത് തെറ്റായ വിവരങ്ങൾ

ബെംഗളൂരു: യാത്രക്കാർക്ക് ബസുകളുടെ നമ്പർ, റൂട്ട്, ലക്ഷ്യസ്ഥാനം, എത്തിച്ചേരുന്ന ഏകദേശ സമയം...

തീർഥാടകരുടെ ഇടയിലേക്ക് കാർ പാഞ്ഞുകയറി ഒരാൾ മരിച്ചു; കാറിന് തീയിട്ട് ജനക്കൂട്ടം

സര്‍ബകാന്ത: ഗുജറാത്തിലെ ഹിമ്മത്‌നഗറില്‍ അമിതവേഗതയില്‍ വന്ന സ്‌കോര്‍പിയോ കാര്‍ തീര്‍ത്ഥാടക സംഘത്തിനിടയിലേക്ക്...

Related Articles

Popular Categories