കാര്‍ റോഡരികില്‍ നിര്‍ത്തി ടയര്‍ മാറ്റുന്നതിനിടെ ലോറി ഇടിച്ചു; സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരു: കർണാടകയിലെ കൃഷ്ണ​ഗിരിയിൽ കാറിൻ്റെ ടയർ മാറ്റുന്നതിനിടെ ലോറിയിടിച്ച് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. ഹൊസൂർ – കൃഷ്ണ​ഗിരി ദേശീയ പാതയിലെ ​ഗുരുപാരപ്പള്ളിയിൽ ഇന്നലെ പുലർച്ചെയാണ് അപകടമുണ്ടായത്

പട്ടാമ്പി കരിമ്പുള്ളി തെക്കേതില്‍ വീട്ടില്‍ വിനീതിന്റെ ഭാര്യ ദിവ്യ (30), ദിവ്യയുടെ അനിയന്‍ ഒറ്റപ്പാലം പനമണ്ണ സ്വദേശി ദീപു (28)എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇരുവരുടെയും അച്ഛൻ രവീന്ദ്രൻ (59) അമ്മ പാർവതി (53), ദിവ്യയുടെ ഇരട്ടസഹോദരി രമ്യ (34), ദിവ്യയുടെ ഭർത്താവ് പട്ടാമ്പി ഓങ്ങല്ലൂർ കരിമ്പുള്ളി തെക്കേതിൽ വിനീത് (44), ഇവരുടെ മക്കൾ അഭിൻദേവ് (12), അഖിൽദേവ് (9), വിനീതിന്റെ അമ്മ സരോജിനി (68) എന്നിവരാണ് കാറിലുണ്ടായിരുന്നത്. വിനീതിന് കാലിന് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റ ഇവരെ കൃഷ്ണഗിരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തില്‍ കാർ പൂർണമായി തകർന്നു.

ബെംഗളുരുവില്‍ പോയി തിരിച്ച് വരുന്ന വഴിയാണ് അപകടമുണ്ടായത്. ശനിയാഴ്ച രാവിലെയാണ് കുടുംബം നാട്ടിൽനിന്ന് ബെംഗളൂരുവിലേക്ക് തിരിച്ചത്. ബെംഗളൂരുവിലെ ബന്ധുവിന്റെ താമസസ്ഥലത്തുനിന്ന് ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഘം നാട്ടിലേക്ക് പുറപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ 4ന് കുറുവരപള്ളിയിലായിരുന്നു അപകടം.

കൃഷ്ണഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോയി. അപകടത്തില്‍ കുറുവരപള്ളി പോലീസ് കേസെടുത്തു.
SUMMARY: Brothers die in tragic accident after being hit by lorry while changing tire after stopping car on roadside

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പ്രതിശ്രുത വധുവിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കണ്ണൂർ: പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി....

ബെംഗളൂരുവില്‍ നിന്ന് കാണാതായ താനൂര്‍ സ്വദേശി ഇംതിയാസിനെ കണ്ടെത്തി

മലപ്പുറം: താനൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയ യുവാവിനെ കണ്ടെത്തി. താനൂര്‍ സ്വദേശിയായ...

കണ്ണൂരില്‍ സ്വകാര്യ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം; നിരവധി പേര്‍ക്ക് പരുക്ക്

കണ്ണൂര്‍: കണ്ണൂര്‍ ന്യൂമാഹി പുന്നോലില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച്‌ 30 ഓളം...

മലയാളി ബാങ്ക് ജീവനക്കാരിയെ കർണാടകയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളുരു: കര്‍ണാടകയില്‍ മലയാളി യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കാസറഗോഡ്...

പ്രസവത്തിനിടെ നവജാത ശിശുവിന്റെ കയ്യൊടിഞ്ഞു; കോഴിക്കോട് മെഡി.കോളേജിനെതിരെ ചികിത്സാപ്പിഴവ് പരാതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ വീണ്ടും ഗുരുതര ചികിത്സാപ്പിഴവ് ആരോപണം. പ്രസവത്തിനിടെ...

കർണാടകയിൽ ഗുട്ക, പുകയില കലർന്ന പാൻ മസാല ഉൽപന്നങ്ങൾക്ക് വിലക്ക്; നിരോധനം ഒരു വർഷത്തേക്ക്

ബെംഗളൂരു: പൊതുജനാരോഗ്യം മുൻനിർത്തി സംസ്ഥാനത്ത് ഗുട്ക, പാൻ മസാല, പുകയില-നിക്കോട്ടിൻ ഉൽപ്പന്നങ്ങൾ...

മാധ്യമപ്രവര്‍ത്തകൻ കെ.എം ബഷീര്‍ വധക്കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു

തിരുവനന്തപുരം: സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന മാധ്യമപ്രവർത്തകൻ കെ.എം ബഷീർ...

ചാലിയാര്‍ പുഴയില്‍ മീൻ പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ...

Related Articles

Popular Categories