കർണാടകയിൽ ഗുട്ക, പുകയില കലർന്ന പാൻ മസാല ഉൽപന്നങ്ങൾക്ക് വിലക്ക്; നിരോധനം ഒരു വർഷത്തേക്ക്

ബെംഗളൂരു: പൊതുജനാരോഗ്യം മുൻനിർത്തി സംസ്ഥാനത്ത് ഗുട്ക, പാൻ മസാല, പുകയില-നിക്കോട്ടിൻ ഉൽപ്പന്നങ്ങൾ എന്നിവയുടെ വിൽപ്പനയ്ക്കും വിതരണത്തിനും ഒരു വർഷത്തേക്ക് നിരോധനം ഏർപ്പെടുത്തി കർണാടക സർക്കാർ. കർണാടക ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ ഓഫീസ് പുറപ്പെടുവിച്ച ഉത്തരവിലാണ് സംസ്ഥാനത്തുടനീളം നിരോധനം ഏർപ്പെടുത്തിയത്. 2006 ലെ ഭക്ഷ്യസുരക്ഷാ-മാനദണ്ഡ നിയമവും 2011ലെ ഭക്ഷ്യസുരക്ഷാ-മാനദണ്ഡ (വിൽപ്പനയിലെ നിരോധനവും നിയന്ത്രണങ്ങളും) ചട്ടങ്ങളും പ്രകാരമാണ് നടപടി.

പുകയില, നിക്കോട്ടിൻ എന്നിവ അടങ്ങിയ ഗുഡ്ക, പാൻ മസാല, മറ്റ് നിരോധിത ഉൽപ്പന്നങ്ങൾ എന്നിവയുടെ നിർമ്മാണം, സംഭരണം, ഗതാഗതം, വിതരണം, വിൽപ്പന എന്നിവയ്‌ക്കെതിരെ ഭക്ഷ്യസുരക്ഷാ വിഭാഗം കർശന നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം പ്രത്യേക പരിശോധനകളും റെയ്ഡുകളും പുരോഗമിക്കുകയാണ്.

നിരോധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണവും വിൽപ്പനയും ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ വിവരമറിയിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ലഹരിമുക്തവും ആരോഗ്യപൂർണ്ണവുമായ കർണാടക സൃഷ്ടിക്കാൻ എല്ലാവരും സഹകരിക്കണമെന്നും സർക്കാർ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ആക്ട് 2006, 2011 ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് റെഗുലേഷൻ എന്നിവ മുൻനിർത്തി ഓഗസ്റ്റ് 10 നാണ് ഉത്തരവിറക്കിയത്. ഉത്തരവ് പുറപ്പെടുവിച്ച തീയതി മുതൽ ഒരു വർഷത്തേക്ക് സംസ്ഥാനത്തുടനീളം നിരോധനം പ്രാബല്യത്തിലുണ്ടാകും.
SUMMARY: Karnataka bans gutka, tobacco-laced pan masala products; ban extended for one year

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഏഷ്യൻ ഗെയിംസ്; 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വിത്യ രാംരാജിന് വെങ്കലം

നഗോയ: ഏഷ്യൻ ഗെയിംസ് 400 മീറ്റർ ഹർഡില്‍സില്‍ ഇന്ത്യയുടെ വിത്യ രാംരാജിന്...

കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

കണ്ണൂർ: കണ്ണൂർ നഗരത്തിലും മട്ടന്നൂർ എളമ്പാറയിലും മുഖ്യമന്ത്രി വി ഡി സതീശൻ്റെ...

വ്യാജ ഒപ്പിട്ട് വിധവാ പെന്‍ഷന്‍ തട്ടിയെന്ന പരാതി; ഡിവൈഎഫ്‌ഐ നേതാവിന് സസ്‌പെന്‍ഷന്‍

മലപ്പുറം: വ്യാജ ഒപ്പിട്ട് വീട്ടമ്മയുടെ വിധവാ പെൻഷൻ തുക തട്ടിയെടുത്ത സംഭവത്തില്‍...

നവജാതശിശുക്കള്‍ക്ക് സ്വര്‍ണമോതിരം; തായ്‌മാമൻ തങ്ക മോതിരം പദ്ധതിക്ക് തുടക്കം

ചെന്നൈ: തമിഴ്നാട് സർക്കാരിന്‍റെ തായ്മാമൻ തങ്കമോതിരം പദ്ധതിക്ക് തുടക്കം. മുഖ്യമന്ത്രി സി....

നിയമസഭാ കയ്യാങ്കളി കേസ്: പതിനൊന്ന് വര്‍ഷത്തിന് ശേഷം വിചാരണയ്ക്ക് തുടക്കം

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ വിവാദത്തിനിടയാക്കിയ നിയമസഭാ കയ്യാങ്കളി കേസില്‍ 11...

മുട്ടില്‍ മരംമുറിക്കേസിലെ ഗൂഢാലോചനയും ഉദ്യോഗസ്ഥരുടെ വീഴ്ചകളും അന്വേഷിക്കും; മന്ത്രി ഷിബു ബേബി ജോണ്‍

തിരുവനന്തപുരം: മുട്ടില്‍ മരംമുറി കേസില്‍ പ്രതികരിച്ച്‌ വനംമന്ത്രി ഷിബു ബേബി ജോണ്‍....

ഏഷ്യൻ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍നേട്ടം: ഷൂട്ടിംഗില്‍ ഇഷ സിങ്ങിന് വെള്ളി

നാഗോയ: ഏഷ്യൻ ഗെയിംസ് വനിതകളുടെ 25 മീറ്റർ പിസ്റ്റള്‍ ഇനത്തില്‍ ഇന്ത്യയുടെ...

Related Articles

Popular Categories