സിബിഎസ്ഇ പുനർമൂല്യ നിർണയത്തിന് ജൂൺ ഒന്നുമുതൽ അപേക്ഷിക്കാം,​ തീയതി നീട്ടി

ന്യൂഡൽഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ പേപ്പറുകളുടെ പുനഃമൂല്യനിർണയത്തിനും മാർക്ക് പരിശോധനക്കുമുള്ള പോർട്ടൽ ആരംഭിക്കുന്നത് മാറ്റി. മെയ് 29-ന് ആരംഭിക്കാനിരുന്ന പോർട്ടൽ ജൂൺ 1-ലേക്കാണ് മാറ്റിയത്. വിദ്യാർഥികൾക്ക് സുതാര്യവും തടസമില്ലാത്തതുമായ രീതിയിൽ അപേക്ഷകൾ സമർപ്പിക്കാൻ അവസരമൊരുക്കുന്നതിനാണ് ഈ തീരുമാനമെന്ന് എക്സിൽ പങ്കുവെച്ച പ്രസ്താവനയിൽ ബോർഡ് വ്യക്തമാക്കി.

ഓൺ-സ്ക്രീൻ മാർക്കിംഗ് (OSM) സംവിധാനത്തെക്കുറിച്ച് വിദ്യാർഥികളും രക്ഷിതാക്കളും ആശങ്ക ഉന്നയിച്ചിരുന്നു. കൂടാതെ മുൻപ് വെരിഫിക്കേഷൻ സമയത്തുണ്ടായ സാങ്കേതിക തകരാറുകൾ, പെയ്‌മെന്റ് നടത്തുന്നതിൽ വരുന്ന സാങ്കേതിക തടസങ്ങൾ എന്നിവ സംബന്ധിച്ച് ബോർഡ് വിമർശനം നേരിട്ട പശ്ചാത്തലത്തിലാണ് പുതിയ സുരക്ഷാ ക്രമീകരണങ്ങൾ. സംശയനിവാരണത്തിനായി വിദ്യാർഥികൾക്ക് 1800 11 8004 എന്ന ടെലി-കൗൺസിലിംഗ് നമ്പറിലോ, resultcbse2026@cbseshiksha.in എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

അതേസമയം സി.ബി.എസ്.ഇ പരീക്ഷാ നടത്തിപ്പിൽ വീഴ്ച വരുത്തിയ കോംപ്റ്റ് (COEMPT) കമ്പനിക്ക് പിഴ ചുമത്താൻ തീരുമാനമായി. OSM സംവിധാനം നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് കമ്പനിക്ക് എതിരെ നടപടി എടുക്കുക. മൂല്യനിർണയത്തിലെ പിഴവ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സമ്മതിച്ചതോടെ വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകണ എന്ന ആവശ്യവും ശക്തമായിട്ടുണ്ട്. OSM സംവിധാനത്തെ പുകഴ്ത്തുന്ന രീതിയിൽ റീലുകളും വീഡിയോയും പോസ്റ്റ് ചെയ്യാൻ സ്കൂളുകൾക്ക് സി.ബി.എസ്.ഇ നിർദ്ദേശം നൽകിയതിലും വിമർശനം ഉയർന്നിട്ടുണ്ട്.
SUMMARY: CBSE Revaluation Application Deadline Extended

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രഖ്യാപിച്ചു: വിജയ ശതമാനം 62.01

തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം ഔദ്യോഗികമായി...

പാലക്കാട് ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി അപകടം: ഒരാള്‍ക്ക് ദാരുണാന്ത്യം

പാലക്കാട്: മുണ്ടൂരില്‍ വിദ്യാർഥികള്‍ക്ക് നേരെ ലോറി പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ ഒരാള്‍ക്ക്...

രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ സര്‍വീസ് ആരംഭിച്ചു

ഡൽഹി: ഇന്ത്യൻ റെയില്‍വേയുടെ ചരിത്രത്തില്‍ വൻ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് രാജ്യത്തെ ആദ്യത്തെ...

മകളെ വിവാഹം കഴിച്ച്‌ കൊടുത്തില്ല; തിരുവനന്തപുരത്ത് അച്ഛനെയും മകനെയും തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താന്‍ ശ്രമിച്ചു

തിരുവനന്തപുരം: കിളിമാനൂരില്‍ സിനിമകളെ വെല്ലുന്ന രീതിയില്‍ കുടുംബത്തെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച...

സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 70 രൂപയുടെ കുറവാണ്...

അനുഭവക്കുറവ് മൂലം പിഴവുകള്‍ സംഭവിച്ചു; എഎംഎംഎ അംഗങ്ങളോട് വിശദീകരണവുമായി ശ്വേതാ മേനോൻ നേതൃത്വം

കൊച്ചി: താരസംഘടനയായ 'എഎംഎംഎ'യിലെ ആഭ്യന്തര തർക്കങ്ങള്‍ക്കിടെ തിരുത്തല്‍ നടപടികളുമായി മുന്നോട്ടു പോകുമെന്ന്...

ഭാഷകളുടെ വീടുകൾ

ഇ.പി. രാജഗോപാലൻ  കേരളത്തിന് പുറത്ത് കേരളങ്ങളുണ്ട് എന്ന വിചാരം ദുർബലപ്പെട്ടുവരികയാണോ എന്ന് ചിലപ്പോൾ...

ജാമ്യത്തിലിറങ്ങിയ ശേഷവും ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചു; യൂട്യൂബര്‍ രാജന്‍ ജോസഫ് വീണ്ടും അറസ്റ്റില്‍

പത്തനംതിട്ട: കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയെ ജാമ്യത്തിലിറങ്ങിയതിന് ശേഷവും അപമാനിച്ചുവെന്ന...

Related Articles

Popular Categories