ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ (ബെൽ) എൻജിനീയർ ആകാൻ അവസരം

ബെംഗളൂരു: ഇന്ത്യൻ പ്രതിരോധ വകുപ്പിനു കീഴിലുള്ള നവരത്ന പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ (BEL) എൻജിനീയറാകാൻ സുവ‍‍‌ർണാവസരം. ഫീൽഡ് ഓപ്പറേറ്റർ എൻജിനീയർ, പ്രൊജക്റ്റ് എൻജിനീയർ തസ്തികയിലേക്കാണ് ഉദ്യാോ​ഗാ‌ർത്ഥികളെ ക്ഷണിച്ചിരിക്കുന്നത്. ഒഴിവുകളിലേക്ക് ജൂൺ 8 വരെ ഓൺലൈനായി റജിസ്റ്റർ ചെയ്യാം.

ഫീൽഡ് ഓപ്പറേറ്റർ എൻജിനീയർ: 25 ഒഴിവുകളാണുള്ളത്. ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ കമ്മ്യൂണിക്കേഷൻ/ ടെലികമ്മ്യൂണിക്കേഷൻ / കംപ്യൂട്ടർ സയൻസ്/ ഐടി/ ഇൻഫർമേഷൻ സയൻസ് ആൻഡ് എൻജിനിയറിങ്/ തത്തുല്യം ബ്രാഞ്ചുകളിൽ ബിടെക് ബിരുദമുള്ളവർക്കും എംസിഎ യോ​ഗ്യതയുള്ളവ‍ർക്കും അപേക്ഷിക്കാം. ഇതിനോടൊപ്പം അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. പ്രതിമാസം 60,000 രൂപ മുതൽ ശമ്പളമായി ലഭിക്കും. ഓരോ വർഷവും 5,000 രൂപയുടെ വർദ്ധനവ് ഉണ്ടാകും. 01-6-2026 തീയതി കണക്കാക്കി 40 വയസ് കവിയാൻ പാടില്ല.

പ്രൊജക്റ്റ് എൻജിനീയർ ഒഴിവുകൾ 31. മുകളിൽ ഫീൽഡ് ഓപ്പറേഷൻ എൻജിനീയറുടെ തസ്തികക്ക് പറഞ്ഞ വിദ്യാഭ്യാസ യോഗ്യത തന്നെയാണ് ഇവിടെയും ബാധകം. എന്നാൽ എംസിഎ ബിരുദം പരിഗണിക്കുന്നില്ല. പ്രവൃത്തിപരിചയം രണ്ടു വർഷം. ഉയർന്ന പ്രായപരിധിയിലെ ഇളവ് മുകളിലേതിന് തുല്യം. ശമ്പളം 40,000 രൂപ. ഓരോ വർഷവും 5,000 രൂപയുടെ വർദ്ധനവ് പ്രതീക്ഷിക്കാം.

മൂന്നുവർഷത്തേക്കാണ് നിയമനമെങ്കിലും ജോലിയിലെ മികവിന്റെ അടിസ്ഥാനത്തിൽ രണ്ട് വർഷം കൂടി സേവന കാലം ദീർഘിപ്പിച്ച് ലഭിക്കുന്നതാണ്. അപേക്ഷയോടൊപ്പം ഫീസായി 450 രൂപ കൂടി ഓൺലൈനായി അടയ്ക്കേണ്ടതുണ്ട്. https:/bel-india.in/careers എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് വിവരങ്ങൾ മനസിലാക്കാവുന്നതാണ്. ഫോൺ: 080/22197933 ഇമെയിൽ: rechr4042@bel.co.in.

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ സര്‍വീസ് ആരംഭിച്ചു

ഡൽഹി: ഇന്ത്യൻ റെയില്‍വേയുടെ ചരിത്രത്തില്‍ വൻ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് രാജ്യത്തെ ആദ്യത്തെ...

മകളെ വിവാഹം കഴിച്ച്‌ കൊടുത്തില്ല; തിരുവനന്തപുരത്ത് അച്ഛനെയും മകനെയും തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താന്‍ ശ്രമിച്ചു

തിരുവനന്തപുരം: കിളിമാനൂരില്‍ സിനിമകളെ വെല്ലുന്ന രീതിയില്‍ കുടുംബത്തെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച...

സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 70 രൂപയുടെ കുറവാണ്...

അനുഭവക്കുറവ് മൂലം പിഴവുകള്‍ സംഭവിച്ചു; എഎംഎംഎ അംഗങ്ങളോട് വിശദീകരണവുമായി ശ്വേതാ മേനോൻ നേതൃത്വം

കൊച്ചി: താരസംഘടനയായ 'എഎംഎംഎ'യിലെ ആഭ്യന്തര തർക്കങ്ങള്‍ക്കിടെ തിരുത്തല്‍ നടപടികളുമായി മുന്നോട്ടു പോകുമെന്ന്...

ഭാഷകളുടെ വീടുകൾ

ഇ.പി. രാജഗോപാലൻ  കേരളത്തിന് പുറത്ത് കേരളങ്ങളുണ്ട് എന്ന വിചാരം ദുർബലപ്പെട്ടുവരികയാണോ എന്ന് ചിലപ്പോൾ...

ജാമ്യത്തിലിറങ്ങിയ ശേഷവും ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചു; യൂട്യൂബര്‍ രാജന്‍ ജോസഫ് വീണ്ടും അറസ്റ്റില്‍

പത്തനംതിട്ട: കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയെ ജാമ്യത്തിലിറങ്ങിയതിന് ശേഷവും അപമാനിച്ചുവെന്ന...

വീണ്ടും പ്രണയപ്പക; മംഗളൂരുവില്‍ ബസ് കാത്തുനിന്ന യുവതിയെ ബന്ധുവായ യുവാവ് വെട്ടിക്കൊന്നു

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ബണ്ട്വാളിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് 21-കാരിയെ...

ബംഗാളില്‍ സ്‌കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് അപകടം; മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ കർണസുബർണ റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ...

Related Articles

Popular Categories