തമിഴ്‌നാടിനായി സ്വന്തം സംസ്ഥാന പതാക അവതരിപ്പിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍; എതിര്‍പ്പുമായി ഡിഎംകെയും ബിജെപിയും

ചെന്നൈ: തമിഴ്‌നാടിനായി സ്വന്തമായി ഒരു സംസ്ഥാന പതാക അവതരിപ്പിക്കാനുള്ള നീക്കവുമായി തമിഴ്‌നാട് സർക്കാർ. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകൃതമായ നവംബർ ഒന്ന് ‘തമിഴ്‌നാട് ദിന’മായി ആചരിക്കുമെന്നും, ഈ ദിനത്തിൽ സംസ്ഥാനത്തിന് സ്വന്തമായി പ്രത്യേക പതാക ആവശ്യമാണെന്നും മന്ത്രി ആധവ് അർജുന പ്രഖ്യാപിച്ചു.

ദേശീയപതാകയ്ക്ക് തുല്യമായ പ്രാധാന്യത്തോടെ തമിഴ്‌നാടിന്റെ തനിമയും ഭാഷാപരമായ പ്രൗഢിയും പ്രതിഫലിക്കുന്ന തരത്തിലായിരിക്കണം സംസ്ഥാന പതാക രൂപകൽപ്പന ചെയ്യേണ്ടതെന്ന് മന്ത്രി വ്യക്തമാക്കി. നവംബർ ഒന്നിനോ തമിഴ്‌നാട് എന്ന് പുനർനാമകരണം ചെയ്ത ജൂലൈ 18-നോ മുഖ്യമന്ത്രി ഈ പതാക ആദ്യമായി ഉയർത്തണമെന്നും എല്ലാ വീടുകളിലും ഇത് പ്രചരിപ്പിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

എന്നാൽ ഈ നീക്കത്തിനെതിരെ ബി.ജെ.പി അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ശക്തമായ എതിർപ്പുമായി രംഗത്തെത്തി. ദേശീയ ഒരുമയെ ചോദ്യം ചെയ്യുന്നതും വിഘടനവാദ ചിന്താഗതി പ്രോത്സാഹിപ്പിക്കുന്നതുമാണ് ഈ തീരുമാനമെന്ന് ബി.ജെ.പി ആരോപിച്ചു. ഇന്ത്യയിലെ സംസ്ഥാനങ്ങൾ ഭരണസൗകര്യത്തിനായി രൂപീകരിച്ചതാണെന്നും അമേരിക്കയിലേത് പോലെ പ്രത്യേക സംസ്ഥാന പതാകകൾ ഇന്ത്യയിൽ പ്രായോഗികമല്ലെന്നുമാണ് ബി.ജെ.പിയുടെ വാദം.

അതേസമയം, കർണാടക ഉൾപ്പെടെയുള്ള മറ്റ് ചില സംസ്ഥാനങ്ങളിലും സമാനമായ രീതിയിൽ സംസ്ഥാന പതാകയ്ക്കായുള്ള ആവശ്യങ്ങളും ആചാരങ്ങളും നിലനിൽക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഭരണപക്ഷ അനുകൂലികളും രംഗത്തെത്തിയിട്ടുണ്ട്. ഈ വിഷയം തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ സംവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്.
SUMMARY: Government moves to introduce a state flag for Tamil Nadu; DMK and BJP express opposition.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സുഹൃത്തുക്കളുടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസ്; തൊപ്പിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ തൊപ്പി എന്ന മുഹമ്മദ് നിഹാദിനെതിരെ...

സംസ്ഥാനത്ത് മഴ തുടരും; ആറു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: മുറാസു ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ തുടരും. ഇന്ന് ആറു...

കർണാടകയിൽ നവംബർ 5 മുതൽ ബസ് നിരക്ക് വർധന

ബെംഗളൂരു: സംസ്ഥാനത്ത് പാൽ വില വർധനയ്ക്ക് പിന്നാലെ ബസ് യാത്രാ നിരക്കും ...

തൃശൂരിൽ മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിൽ തർക്കം; ഒരാൾക്ക് വെടിയേറ്റു

തൃശൂർ: വരന്തരപ്പിള്ളി വേലൂപ്പാടത്ത് ഒന്നിച്ച് മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിൽ ഒരാൾക്ക്...

അമേരിക്കയിൽ ജനവാസമേഖലയിൽ സ്വ​കാ​ര്യ​വി​മാ​നം ത​ക​ർ​ന്നു​വീ​ണു; ഒ​മ്പ​ത് മ​ര​ണം

ഫ്ലോ​റി​ഡ​: അമേരിക്കയിലെ ഫ്ലോറിഡയിലുണ്ടായ ബിസിനസ് ജെറ്റ് (സ്വകാര്യ വിമാനം) അപകടത്തിൽ ഒമ്പത്...

ബെംഗളൂരു-മുംബൈ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ആരംഭിച്ചു

ബെംഗളൂരു: ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസിന് ബെംഗളൂരു-മുംബൈ റൂട്ടിൽ...

കേരളപ്പിറവിയും കന്നഡ രാജ്യോത്സവവും ആഘോഷമാക്കി മലയാളി സംഘടനകൾ

ബെംഗളൂരു: കേരളപ്പിറവി, കർണാടക രാജ്യോത്സവം സമുചിതാമായി ആഘോഷിച്ച് ബെംഗളൂരുവിലെ മലയാളികൾ. മലയാളി...

ചേരാനല്ലൂർ വാഹനാപകടം : തെളിവ് നശിപ്പിക്കാൻ ശ്രമം നടന്നു,​ ജഡ്‌ജിക്കെതിരെ അന്വേഷണം വേണമെന്ന് ജയബാലകൃഷ്ണന്റെ കുടുംബം

കൊച്ചി: ചേരാനല്ലൂർ വാഹന അപകടക്കേസിൽ രണ്ടാംപ്രതിയായ അഡീഷണൽ ജഡ്ജിക്കെതിരെ പുതിയ പരാതിയുമായി...

Related Articles

Popular Categories