കോഴിക്കോട്: ഗതാഗതമന്ത്രി കെബി ഗണേഷ് കുമാറിനെതിരെ പരാതി. മഹാത്മാ ഗാന്ധിയെ അപമാനിച്ചു, ഗാന്ധിയെ പൊതുജനങ്ങള്‍ക്കിടയില്‍ വെറുപ്പുളവാക്കുന്ന രീതിയില്‍ ചിത്രീകരിച്ചു എന്നതാണ് പരാതി. കെപിസിസി ജനറല്‍ സെക്രട്ടറി കെ ഷാജിർ അറാഫത്ത് ആണ് പരാതി നല്‍കിയത്. കോഴിക്കോട് ജില്ലാ പോലീസ് മേധാവിക്കാണ് ഷാജിർ അറാഫത്ത് പരാതി നല്‍കിയത്.
ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുമ്പോഴായിരുന്നു ഗണേഷ് കുമാർ ഗാന്ധിയെ പരാമർശിച്ചത്. തനിക്ക് ഒന്നല്ല, അയ്യായിരം പ്രണയമുണ്ട് എന്നും ഗാന്ധിക്കും നെഹ്‌റുവിനും വരെ പ്രണയങ്ങള്‍ ഉണ്ടായിരുന്നില്ലേ എന്നുമായിരുന്നു ഗണേഷ് കുമാറിന്റെ പരാമർശം. ഇതിന് എതിരെയാണ് കോണ്‍ഗ്രസ് നേതാവ് പരാതി നല്‍കിയിരിക്കുന്നത്.
പോലീസിന്റെ 112 എന്ന നമ്പറിലേക്ക് വിളിക്കുന്ന സ്ത്രീകള്‍ എല്ലാം വട്ടുള്ളവരാണ് എന്ന പരാമർശത്തിനെതിരെയും പരാതി നല്‍കിയിട്ടുണ്ട്. കോഴിക്കോട് ജില്ലാ പോലീസ് മേധാവി പരാതി കൊല്ലം ജില്ലാ പോലീസ് മേധാവിക്ക് കൈമാറി.
SUMMRY: Congress files complaint against Minister K.B. Ganesh Kumar for insulting Mahatma Gandhi
















