പൂ‍ർണ​ഗർഭിണിയായ പശുവിനോട് കൊടും ക്രൂരത; കൊലപ്പെടുത്തി തലയും അകിടും ഭ്രൂണവും മുറിച്ച് പലയിടങ്ങളിൽ ഉപേക്ഷിച്ചു, സംഭവം ഉത്തര കന്നഡ ജില്ലയില്‍

ബെംഗളൂരു: കർണാടകയിലെ ഉത്തര കന്നഡ ജില്ലയില്‍ പൂ‍ർണ ​ഗർഭിണിയായ പശുവിനെ ക്രൂരമായി കൊലപ്പെടുത്തി. ഹൊന്നാവർ താലൂക്കിലാണ് സംഭവം.  സാൽക്കോട് സ്വദേശി കൃഷ്ണ ആചാരിയുടെ പശുവാണ് ക്രൂരതയ്ക്ക് ഇരയായത്. ശനിയാഴ്ച പറമ്പിൽ മേയാൻ വിട്ട പശുവിനെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പശുവിന്റെ തലയും കൈകാലുകളും കാട്ടിൽ നിന്ന് കണ്ടെത്തിയത്. തലയും അകിടും ഭ്രൂണവും വേവ്വേറെ മുറിച്ചിരുന്നു. പൂർണ വളർച്ചയെത്തിയ ഭ്രൂണം ശരീരത്തിൽ നിന്നും വേർപ്പെടുത്തിയ നിലയിലായിരുന്നു. കൃഷ്ണ ആചാരിയുടെ പരാതിയിൽ ഹൊന്നാവർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ആഴ്ച ബെംഗളൂരുവിലെ ചാമ്രാജ്പേട്ടിൽ മൂന്നു പശുക്കളുടെ അകിട് അറുത്ത സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ശിവമോഗ ജില്ലയിലെ ഭദ്രാവതി നദിക്കരയിൽ നിന്ന് വൻ തോതിൽ പശുവിന്റെ മാംസാവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് ഗോവധം നടക്കുന്നതായി ചൂണ്ടിക്കാട്ടി ബിജെപി പോലീസിൽ പരാതി നൽകി.
<BR>
TAGS : COWS DEATH
SUMMARY : Cruelty to a fully pregnant cow

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നന്ദിനി പാലിന് ലിറ്ററിന് 8 രൂപ വില വർധന; നവംബർ 1 മുതൽ പുതിയ നിരക്ക് ‌

ബെംഗളൂരു: കർണാടകയിലെ നന്ദിനി പാലിന്റെ വില ലിറ്ററിന് 8 രൂപ വർധിപ്പിക്കാൻ...

കോടികളുടെ നിക്ഷേപ തട്ടിപ്പ്: ബിഎൽഎം കോഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ പ്രേംകുമാർ ചെന്നൈയിൽ കസ്റ്റഡിയിൽ

ചെന്നൈ: നിക്ഷേപകരുടെ പണം വകമാറ്റി സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചെന്ന കേസിൽ ബിഎൽഎം...

എൻഎസ്എസ്കെ അന്നസന്ദ്രപാളയ കരയോഗം ഭാരവാഹികൾ

ബെംഗളൂരു: എൻഎസ്എസ് കർണാടക അന്നസന്ദ്രപാളയ കരയോഗത്തിന്റെ 2026–2028 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ...

ഒളിക്യാമറ വിവാദം; വീഡിയോ വ്യാജമെന്ന് കണ്ടെത്തൽ, സിദ്ധരാമയ്യയ്ക്ക് കർണാടക സിസിബിയുടെ ക്ലീൻ ചിറ്റ്

ബെംഗളൂരു: കർണാടകയിൽ ഏറെവിവാദം സൃഷ്ടിച്ച ഒളിക്യാമറ വിവാദത്തിൽ മുതിർന്ന കോൺഗ്രസ് നേതാവും...

എംഡിഎംഎ മോഷ്ടിച്ച എസ് ഐയ്ക്ക് സസ്പെന്‍ഷന്‍

കൊച്ചി: മയക്കുമരുന്ന്‌ കേസിൽ പിടികൂടി സീൽ ചെയ്‌ത്‌ സ്‌റ്റേഷനിൽ സൂക്ഷിച്ച എംഡിഎംഎ...

മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പള വര്‍ദ്ധന; ബില്‍ ഒറ്റക്കെട്ടായി പാസാക്കി നിയമസഭ

തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളവും അലവൻസുകളും വർധിപ്പിക്കുന്ന ബില്‍ നിയമസഭ...

പാലക്കാട്‌ ഇരട്ടക്കൊലപാതകം: കുഞ്ഞുങ്ങളുടെ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ രണ്ട് കുഞ്ഞുങ്ങളെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ...

Related Articles

Popular Categories