കർണാടകയിൽ എം.എൽ.സി. തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടി, ഒറ്റ സീറ്റും ലഭിച്ചില്ല; നാലിലും എൻഡിഎ

ബെംഗളൂരു: കര്‍ണാടക ലെജിസ്​ലേറ്റീവ് കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി. തിരഞ്ഞെടുപ്പുനടന്ന നാലുസീറ്റുകളിലും എൻ.ഡി.എ. സഖ്യം വിജയിച്ചു. മൂന്ന് സീറ്റുകളിൽ ബിജെപിയും ഒരിടത്ത് ജെഡിഎസും ആണ് വിജയിച്ചത്. കോൺഗ്രസിന് സിറ്റിങ് സീറ്റടക്കം നഷ്ടമായി. ബെംഗളൂരു ടീച്ചേഴ്സ് മണ്ഡലം സീറ്റ് കോണ്‍ഗ്രസില്‍ നിന്ന് ജെഡിഎസ് സ്ഥാനാര്‍ഥിയിലൂടെ എന്‍ഡിഎ പിടിച്ചെടുത്തു. കോണ്‍ഗ്രസിന്‍റെ സിറ്റിങ് എംഎല്‍സി പുട്ടണ്ണയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി എ.പി.രംഗനാഥിനോട് പരാജയപ്പെട്ടത്. ബിജെപി-ജെഡിഎസ് സഖ്യത്തിന്റെ സംയുക്ത സ്ഥാനാർഥിയായ രംഗനാഥ് 908 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. രംഗനാഥിന് 10,810 വോട്ടുകൾ ലഭിച്ചപ്പോൾ പുട്ടണ്ണയ്ക്ക് 9,902 വോട്ടുകളാണ് ലഭിച്ചത്. 2023ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജെഡിഎസ് വിട്ട് കോൺഗ്രസിലെത്തിയ നേതാവാണ് പുട്ടണ്ണ.

വെസ്റ്റ് ഗ്രാജ്വേറ്റ് മണ്ഡലത്തിൽ ബി.ജെ.പി.യുടെ എസ്.വി. ശങ്കന്നൂർ വിജയിച്ചു. കോൺഗ്രസിലെ മോഹൻ ലിംബികായിയെ 4277 വോട്ടിനാണ് പരാജയപ്പെടുത്തിയത്. നോർത്ത്-ഈസ്റ്റ് ടീച്ചേഴ്‌സ് മണ്ഡലത്തിൽ ബി.ജെ.പി.യുടെ ശശിൽ ജി. നമോഷി വിജയിച്ചു. കോൺഗ്രസ് സ്ഥാനാർഥി ശരണപ്പ മറ്റൂറിനെയാണ് പരാജയപ്പെടുത്തിയത്.

സൗത്ത് ഈസ്റ്റ് ഗ്രാജ്വേറ്റ് മണ്ഡലത്തിൽ ബി.ജെ.പി.യിലെ കെ.എം. സുരേഷ് മുന്നിട്ടുനിൽക്കുകയാണ്. കോൺഗ്രസിലെ ശശി ഹുലികുണ്ടേമഠാണ് എതിർ സ്ഥാനാർഥി.

വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണ (എസ്ഐആർ) നടപടിക്കെതിരെ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. തിരഞ്ഞെടുപ്പുകളിൽ ബാലറ്റ് പേപ്പർ ഉപയോഗിക്കണമെന്ന ആവശ്യവും ഇവിഎമ്മുകളുടെ വിശ്വാസ്യത സംബന്ധിച്ച ആരോപണങ്ങളും പാർട്ടി ഉന്നയിച്ചുവരുന്നതിനിടെയാണ് ഈ പരാജയം. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ  കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് ജെഡിഎസ് നേതാവ് നിഖിൽ കുമാരസ്വാമി രംഗത്തെത്തി. കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലിരിക്കെ, വിദ്യാഭ്യാസമുള്ള അധ്യാപകർ ബാലറ്റ് പേപ്പറിലൂടെ വോട്ട് ചെയ്തിട്ടും പാർട്ടി പരാജയപ്പെട്ടതിനെ ചൂണ്ടിക്കാട്ടിയായിരുന്നു നിഖിൽ കുമാരസ്വാമിയുടെ പരിഹാസം.

‘പഴി കേള്‍ക്കാന്‍ ഇവിഎം ഇല്ല. ഭരണവും നിങ്ങളുടെ കയ്യില്‍, തിര‍ഞ്ഞെടുപ്പ് നടത്തിയത് ബാലറ്റിലും. എന്നിട്ടും എന്‍ഡിഎയുടെ എ.പി.രംഗനാഥ് ബെംഗളൂരു ടീച്ചേഴ്സ് മണ്ഡലത്തിലെ എംഎല്‍സിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇപ്പോള്‍ എന്ത് ന്യായീകരണം നല്‍കും? പേപ്പര്‍ ചോരിയെന്നോ?’- നിഖില്‍ കുറിച്ചു.

SUMMARY: A major setback for the Congress in the Karnataka MLC elections—they failed to secure a single seat, while the NDA won all four.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം; സുഹൈലിന് ജാമ്യമില്ല

കൊച്ചി: നെടുമ്പാശേരി മിനി കൂപ്പർ അപകടത്തില്‍ പ്രതി സുഹൈലിന് ജാമ്യമില്ല. സുഹൈല്‍...

സംസ്ഥാനത്ത് നവംബര്‍ മാസം മുതല്‍ വീണ്ടും ലോഡ്‌ഷെഡിംഗ് ഏ‌ര്‍പ്പെടുത്തിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ മാസം മുതല്‍ വീണ്ടും ലോഡ്‌ഷെഡിംഗ് ഏ‌ർപ്പെടുത്തിയേക്കുമെന്ന് വിവരം....

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 60 രൂപയുടെ...

ദീപാവലി ഉത്സവ സീസണ്‍; തിരുവനന്തപുരം നോർത്തിനും നിസാമുദ്ദീനും ഇടയിൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

ന്യൂഡല്‍ഹി: ദീപാവലി ഉത്സവ സീസണ്‍ കണക്കിലെടുത്ത് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് ദക്ഷിണ...

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: മാഹി പള്ളൂർ സ്വദേശി എം.വി. ശങ്കരൻ (71) ബെംഗളൂരുവിൽ അന്തരിച്ചു....

കോഴിക്കോട് ഒടുമ്പ്രയില്‍ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ഒടുമ്പ്രയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ഒടുമ്പ്ര കിഴക്കേമന...

നിയമവിരുദ്ധ പി.ജി. കേന്ദ്രങ്ങൾ അടച്ചുപൂട്ടാം; ഹൈക്കോടതി അനുമതി

ബെംഗളൂരു: നിയമലംഘനങ്ങൾ തിരുത്താതെ പ്രവർത്തനം തുടരുന്ന പേയിങ് ഗസ്റ്റ് താമസകേന്ദ്രങ്ങൾ അടച്ചുപൂട്ടാനും...

Related Articles

Popular Categories