തിരുവനന്തപുരം: ഫിഫ ലോകകപ്പ് ആരംഭിക്കുന്ന സാഹചര്യത്തിൽ ഫുട്ബോൾ ആരാധകരെ ലക്ഷ്യമിട്ട് സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി സൈബർ തട്ടിപ്പുകൾ നടക്കുന്നുവെന്നു പോലീസിന്റെ മുന്നറിയിപ്പ്. ഫുട്ബോൾ ആരാധകരെ ലക്ഷ്യമിട്ടാണ് ഹാക്കർമാർ രംഗത്തെത്തിയിരിക്കുന്നത്. ഫോണുകളിലെത്തുന്ന സന്ദേശങ്ങൾ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, വാട്സ്ആപ്പ്, യൂട്യൂബ്, തുടങ്ങിയ സാമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന “FIFA World Cup ലൈവ് ഫ്രീ, “1000+ ടിവി ചാനലുകൾ സൗജന്യം”, “പ്രീമിയം OTT ഉള്ളടക്കം ഫ്രീ”, “പരസ്യങ്ങളില്ലാതെ സിനിമകളും മത്സരങ്ങളും” തുടങ്ങിയ ആകർഷകമായ പരസ്യങ്ങളുടെ മറവിൽ, HZ TV, OPEN TV, NB TV, MAX TV, XM TV, TUBI TV തുടങ്ങിയ പേരുകളിൽ ഔദ്യോഗിക ആപ്ലിക്കേഷനുകൾ പോലെ തന്നെ തോന്നിക്കുന്ന വ്യാജ APK ഫയൽ ഡൗൺലോഡ് ലിങ്കുകളിലൂടെയാണ് തട്ടിപ്പിന് തുടക്കം കുറിക്കുന്നതെന്നാണ് മുന്നറിയിപ്പ്.
പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട വിഷയങ്ങൾ
◼️FIFA World Cup മത്സരങ്ങൾ കാണുന്നതിനായി സാമൂഹ്യമാധ്യമങ്ങളിലൂടെ ലഭിക്കുന്ന APK ഫയലുകൾ ഒരിക്കലും ഇൻസ്റ്റാൾ ചെയ്യരുത്.
◼️Google Play Store, Apple App Store പോലുള്ള ഔദ്യോഗിക പ്ലാറ്റ്ഫോമുകളിൽ നിന്ന് മാത്രം ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുക.
◼️”Free Premium Subscription”, “Unlimited Sports Access”, “Watch All Matches Free” തുടങ്ങിയ വാഗ്ദാനങ്ങൾ വിശ്വസിക്കരുത്.
◼️Accessibility Service, Install Unknown Apps, Screen Control തുടങ്ങിയ അനുമതികൾ ആവശ്യപ്പെടുന്ന ആപ്ലിക്കേഷനുകൾ ഒഴിവാക്കുക.
◼️ബാങ്കിംഗ്, UPI ആപ്ലിക്കേഷനുകൾ ഉപയോഗിക്കുമ്പോൾ സുരക്ഷാക്രമീകരണങ്ങൾ പരിശോധിക്കുക.
◼️സംശയാസ്പദമായ ലിങ്കുകൾ കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും ഫോർവേഡ് ചെയ്യരുത് .
◼️സൈബർ സാമ്പത്തിക തട്ടിപ്പ് സംഭവിച്ചാൽ ഉടൻ 1930 എന്ന സൈബർ ഹെല്പ് ലൈൻ നമ്പറിലോ https://cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം പോർട്ടലിലോ പരാതി നൽകുക.
SUMMARY: Cyber fraud under the guise of FIFA World Cup; Download these apps and you will be scammed, Kerala Police warns
SUMMARY: Cyber fraud under the guise of FIFA World Cup; Download these apps and you will be scammed, Kerala Police warns















