‘മതപണ്ഡിതരുമായി ആലോചിച്ച് തീരുമാനിക്കണം’; യുവതീപ്രവേശനത്തിൽ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് സർക്കാർ

കൊച്ചി: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് സര്‍ക്കാര്‍. 17 പേജുകളുള്ള ഈ സത്യവാങ്മൂലത്തില്‍ ഭരണഘടനാപരമായ ഏഴ് ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് ഉള്ളത്. മതപണ്ഡിതരുമായി ആലോചിച്ച് തീരുമാനിക്കണമെന്നും മതാചാരങ്ങളില്‍ മനുഷ്യയുക്തിക്ക് അനുസരിച്ചല്ല തീരുമാനമെടുക്കേണ്ടത് എന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. അഡ്വ. നിഷാ ഷങ്കർ മുഖേനെയാണ് സത്യവാങ്‌മൂലം സമർപ്പിച്ചത്.

ശബരിമല സ്ത്രീപ്രവേശന ആവശ്യത്തില്‍ പൊതുതാല്‍പര്യമില്ല എന്നും പൊതുതാല്‍പര്യ ഹര്‍ജിയിലൂടെ തീരുമാനമെടുക്കാനാവില്ല എന്നും സർക്കാർ നിലപാടറിയിച്ചു. യുക്തിയുടെയോ വികാരത്തിന്റെയോ അടിസ്ഥാനത്തില്ല വിശ്വാസം പരിശോധിക്കേണ്ടത്. വിശ്വാസം ആത്മാര്‍ത്ഥമായി പുലര്‍ത്തുന്നതാണോ എന്നാണ് പരിശോധിക്കേണ്ടത്. മതവിഭാഗത്തിന്റെ ആഭ്യന്തര ആചാരങ്ങള്‍ പുറത്തുനിന്നുള്ളവര്‍ക്ക് ചോദ്യം ചെയ്യാനാവില്ല എന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. സ്ത്രീപ്രവേശനം തടയുന്നത് ഗുരുതര മനുഷ്യാവകാശലംഘനം അല്ല എന്നും നരബലി പോലെയുള്ള കടുത്ത മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ മാത്രം ഇടപെടാം എന്നും സർക്കാർ നിലപാടറിയിച്ചു.

വിവിധ കേസുകളിലായി മതങ്ങളും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച് ഏഴ് ചോദ്യങ്ങളാണ് ഒമ്പതംഗ ബെഞ്ച് മുന്‍പാകെയുള്ളത്. ഏപ്രില്‍ ഏഴിനാണ് വാദം തുടങ്ങുന്നത്. ശബരിമല പുനഃപരിശോധനാ ഹര്‍ജികളില്‍ തീര്‍പ്പുകല്‍പിക്കുകയല്ല, നിയമപരമായ വിഷയങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് വിശാല ബെഞ്ചിന്റെ ദൗത്യമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. യുവതീ പ്രവേശനം ആവശ്യപ്പെട്ട് ഇന്ത്യന്‍ യങ്ങ് ലോയേഴ്‌സ് അസോസിയേഷനാണ് സുപ്രീംകോടതിയെ സമീപിച്ചത്. യുവതി പ്രവേശന വിധി നിലനിര്‍ത്തണമെന്നാണ് അസോസിയേഷന്റെ വാദം.
SUMMARY: ‘Decision should be made after consulting religious scholars’; Government submits affidavit to Supreme Court on entry of young women

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ മരണം 14 ആയി: കൂട്ടിയിടിച്ചത് 23 വാഹനങ്ങൾ

ഫുജൈറ: ഫുജൈറയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മരിച്ചത് 14 പേര്‍. 23...

ചൈനീസ് ചാരവനിതയുമായുള്ള വിവാഹേതരബന്ധം; എൻവിഡിയ മേധാവി ജെൻസൻ ഹുവാങ് രാജിവച്ചു

വാഷിംഗ്ടൺ: വിവാഹേതര ബന്ധങ്ങളുമായി ബന്ധപ്പെട്ട ഗുരുതരമായ വിവാദങ്ങളെത്തുടർന്ന് പ്രമുഖ അമേരിക്കൻ ചിപ്പ് നിർമ്മാണ...

പ്രശസ്ത ഫൊട്ടോഗ്രഫര്‍ കൊല്ലം മോഹന്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചു

തിരുവനന്തപുരം: പ്രശസ്ത ഫോട്ടോഗ്രാഫർ കൊല്ലം മോഹൻ അന്തരിച്ചു. കുടുംബ സമേതം യാത്ര...

കെഎൻഎസ്എസ് ബൊമ്മനഹള്ളി കരയോഗം കുടുംബസംഗമം 15 ന്

ബെംഗളൂരു: കെഎൻഎസ്എസ് ബൊമ്മനഹള്ളി കരയോഗം കുടുംബസംഗമവും കന്നഡ രാജ്യോത്സവവും നവംബർ 15...

ബെംഗളൂരുവിൽ വിവാഹ ക്ഷണക്കത്ത് നല്‍കാൻ പോയ യുവതിയും ബന്ധുവും ലോറിയിടിച്ച്‌ മരിച്ചു

ബെംഗളൂരു: വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ബന്ധുക്കള്‍ക്ക് വിവാഹക്ഷണക്കത്ത് നല്‍കാൻ പോയ...

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: തൃശ്ശൂർ പൂങ്കുന്നം കേഴുകുട്ടയിൽ വീട്ടിൽ കെ. ജി രാമചന്ദ്രൻ (80)...

കേരളത്തിലെ എസ്‌എസ്‌ആര്‍ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു; പരാതികള്‍ ഡിസംബര്‍ 11 വരെ നല്‍കാം

തിരുവനന്തപുരം: കേരളത്തിലെ എസ്‌എസ്‌ആർ (സ്പെഷ്യൽ സമ്മറി റിവിഷൻ) കരട് വോട്ടർ പട്ടിക...

മുംബൈയില്‍ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി; വിമാനത്താവളത്തിലും അമിതാഭ് ബച്ചന്റെ വസതിയിലും സുരക്ഷ ശക്തമാക്കി

മുംബൈ: മുംബൈ നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയുള്ള...

Related Articles

Popular Categories