തിരുവനന്തപുരം: കേരളത്തിന്റെ അഭിമാനമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വെറും 10 മാസം കൊണ്ട് രണ്ട് പുതിയ റെക്കോർഡുകള്‍ സ്വന്തമാക്കി. വാണിജ്യ പ്രവർത്തനങ്ങള്‍ ആരംഭിച്ച് ചുരുങ്ങിയ കാലയളവിനുള്ളില്‍ 500 കപ്പലുകള്‍ക്ക് തുറമുഖം സേവനം നല്‍കി. ഇത് ആഗോള കണ്ടെയ്നർ ഷിപ്പിങ് രംഗത്ത് വിഴിഞ്ഞത്തിനുള്ള പ്രാധാന്യം വ്യക്തമാക്കുന്നതായി മന്ത്രി വി.എൻ. വാസവൻ അഭിപ്രായപ്പെട്ടു.
ഇതിനുപുറമെ, ഇന്ത്യയില്‍ ഇതുവരെ എത്തിയതില്‍വെച്ച് ഏറ്റവും ആഴംകൂടിയ ഡ്രാഫ്റ്റുള്ള കണ്ടെയ്‌നർ കപ്പലായ എംഎസ്‌സി വെറോണ, 17.1 മീറ്റർ ഡ്രാഫ്റ്റോടെ വിഴിഞ്ഞത്ത് നങ്കൂരമിട്ട് പുതിയ ദേശീയ റെക്കോർഡ് സൃഷ്ടിച്ചു. ഇതിനിടെ, രാജ്യത്തിന്റെ തെക്കൻ മേഖലയിലെ സുരക്ഷാ നിരീക്ഷണത്തിന്റെ ഭാഗമായി നാവികസേനയുടെ ഐഎൻഎസ് കബ്ര (INS Kabra) എന്ന കപ്പല്‍ വിഴിഞ്ഞം മാരിടൈം ബോർഡിന്റെ പുതിയ വാർഫില്‍ എത്തി. നേരത്തെയും ഈ കപ്പല്‍ വിഴിഞ്ഞം തുറമുഖം സന്ദർശിച്ചിട്ടുണ്ട്.
SUMMARY: Double achievement for Vizhinjam Port













