സൗദിയില്‍ എണ്ണ പൈപ്പ് ലൈന് നേരെ ഡ്രോൺ ആക്രമണം; എണ്ണ വിതരണം താൽക്കാലികമായി നിർത്തി

റിയാദ്: സൗദിയുടെ പ്രധാന എണ്ണ പൈപ്പ് ലൈനായ ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈന്‍ ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ന്നു. ഇറാഖിന്റെ അതിര്‍ത്തിക്കുള്ളില്‍നിന്ന് വിക്ഷേപിച്ച നിരവധി ഡ്രോണുകളാണ് പൈപ്പ് ലൈനില്‍ പതിച്ചതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. പൈപ്പ് ലൈന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ആക്രമണത്തെ സൗദി അറേബ്യ ശക്തമായ ഭാഷയില്‍ അപലപിച്ചു

റിയാദ്, മദീന എന്നീ മേഖലകളിലാണ് ആക്രമണമുണ്ടായത്. പൈപ്പ് ലൈനിന് കേടുപാടുകൾ സംഭവിച്ചതിന് പിന്നാലെ സുരക്ഷ മുൻകരുതലിന്റെ ഭാഗമായി എണ്ണക്കൈമാറ്റ പൈപ്പ്‌ലൈൻ താൽക്കാലികമായി നിർത്തിവെച്ചു. കരമാർ​ഗം എണ്ണ എത്തി​ക്കാനുള്ള വലിയ സംവിധാനമാണ് തകർന്നത്.

ആക്രമണത്തെ സൗദി അറേബ്യ ശക്തമായ ഭാഷയിൽ അപലപിച്ചു. അതേസമയം, ആക്രമണത്തിന് നിലവിൽ തിരിച്ചടി നൽകില്ലയെന്നെന്ന് സൗദി അറിയിച്ചു. ഇറാഖിൽ നിന്ന് അയൽരാജ്യങ്ങൾക്കുമേൽ ആക്രമണങ്ങൾ ഉണ്ടാകുന്നത് തടയാൻ ഇറാഖ് സർക്കാരിന് സമയം നൽകുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നും രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികൾക്കുമുള്ള അവകാശം സൗദിയിൽ നിക്ഷിപ്തമാണെന്നും വിദേശകാര്യ മന്ത്രാലയം എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

അതേസമയം സൗദി അറേബ്യക്കെതിരായ ഡ്രോൺ ആക്രമണത്തിന്പിന്നാലെ സൈനിക കമാൻഡറെ ഇറാഖ് പുറത്താക്കി. തെക്കൻ ഇറാഖിലെ മെയ്സാൻ പ്രവിശ്യയിലെ സൈനിക കമാൻഡറെയാണ് സേനയിൽനിന്ന് പുറത്താക്കിയതെന്ന് ഇറാഖ് പ്രധാനമന്ത്രി അലി അൽ സെയ്ദിയുടെ ഓഫീസ് അറിയിച്ചു. സൗദിയുടെ എണ്ണ പൈപ്പ് ലൈനിന് നേരേയുണ്ടായ ഡ്രോൺ ആക്രമണം ഇറാഖിൽനിന്നാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സംഭവത്തിന് പിന്നിൽ ഉത്തരവാദികളായവർക്കെതിരേ ഇറാഖ് നടപടി സ്വീകരിച്ചത്.
SUMMARY: Drone attack on oil pipeline in Saudi Arabia; oil supply temporarily suspended.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം; ദുരൂഹതയില്ലെന്ന് പോലീസ്

ഇടുക്കി: അടിമാലിയിലെ മരണത്തിൽ പ്രാഥമികമായി ദുരൂഹതയില്ലെന്ന് അടിമാലി സിഐ. വീട്ടിൽ നിലത്ത്...

കോടതിയില്‍ പരാജയപ്പെട്ട ആരോപണങ്ങള്‍ക്ക് ഇ ഡി രാഷ്ട്രീയ വ്യാഖ്യാനം സൃഷ്ടിക്കുന്നു: പിണറായി

കോഴിക്കോട്: കോടതിയില്‍ പരാജയപ്പെട്ട ആരോപണങ്ങള്‍ക്ക് രാഷ്ട്രീയ വ്യാഖ്യാനം സൃഷ്ടിക്കാനാണ് ഇഡി ശ്രമിക്കുന്നതെന്ന്...

ട്രെയിനില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ടിടിഇ അറസ്റ്റില്‍

കൊല്ലം: ട്രെയിനില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ അറസ്റ്റില്‍....

ആധാറുമായി ബന്ധിപ്പിച്ച ഒ.ടി.പി. നിർണായകമായി; കാണാതായ ബെംഗളൂരു പെൺകുട്ടിയെ മാസങ്ങൾക്കുശേഷം കണ്ടെത്തി 

ബെംഗളൂരു: കോളേജിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങി മാസങ്ങളായി കാണാതായ 18കാരിയെ...

സംസ്ഥാനത്ത് ഇന്നും ചൂട് മുന്നറിയിപ്പ്; 4 ഡിഗ്രി വരെ താപനില ഉയർന്നേക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു. ഇന്നും അന്തരീക്ഷ താപനില കൂടുതലായിരിക്കുമെന്നാണ്...

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ പിതാവ് അന്തരിച്ചു

കൊച്ചി: മുൻ ഇന്ത‍്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്‍റെ പിതാവ് ശാന്തകുമാരൻ‌...

വ്യാജ സുപ്രീംകോടതി ഉത്തരവിലൂടെ ജയിലിൽ നിന്ന് രക്ഷപ്പെട്ട ജീവപര്യന്തം തടവുകാരൻ അറസ്റ്റിൽ

ബെംഗളൂരു: വ്യാജ സുപ്രീംകോടതി ഉത്തരവ് ഹാജരാക്കി ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ...

കല ഓണോത്സവം; കായിക മത്സരങ്ങള്‍ നാളെ

ബെംഗളൂരു: ഒക്ടോബർ 4ന് മഹിമപ്പ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന കല ഓണോത്സവത്തിന്റെ...

Related Articles

Popular Categories