‘വേനലവധി ഒരുമാസം വെട്ടിക്കുറച്ചു’; വ്യാജപ്രചാരണത്തിനെതിരെ പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: കേരളത്തിലെ സ്‌കൂള്‍ കുട്ടികളുടെ മധ്യവേനല്‍ അവധി വെട്ടിക്കുറച്ചെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാർത്തകള്‍ പൂർണ്ണമായും വ്യാജമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മധ്യവേനല്‍ അവധി ഒരു മാസമായി കുറച്ചുകൊണ്ട് ഉത്തരവിറങ്ങിയെന്ന തരത്തിലുള്ള സന്ദേശമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

മുൻ നിശ്ചയിച്ച പ്രകാരം തന്നെയാണ് അവധി. ഇതില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. വിദ്യാഭ്യാസ വകുപ്പിൻ്റെ പേരില്‍ വ്യാജരേഖ ചമച്ചാണ് ഇത്തരമൊരു തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നത്. വിദ്യാർഥികള്‍, രക്ഷിതാക്കള്‍, അധ്യാപകർ എന്നിവർക്കിടയില്‍ അനാവശ്യമായ പരിഭ്രാന്തിയും സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമമാണ്.

നിലവിലെ ക്രമീകരണങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ട് സർക്കാർ യാതൊരുവിധ ഉത്തരവും പുറപ്പെടുവിച്ചിട്ടില്ല. പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ പേരും പദവിയും ദുരുപയോഗം ചെയ്ത് വ്യാജരേഖ നിർമിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കും. നിയമവിരുദ്ധ പ്രവർത്തനത്തിനെതിരെ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുന്നതിനായി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയിയതായും പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ.കെ‌ വാസുകി ഐഎഎസ് പറഞ്ഞു.

ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള അറിയിപ്പുകള്‍ അല്ലാതെ ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും പ്രചരിപ്പിക്കരുതെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി വാർത്താക്കുറിപ്പിലൂടെ അഭ്യർഥിച്ചു.

SUMMARY: ‘Summer vacation shortened by one month’; Education Department files complaint against false propaganda

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മനോഹര കാഴ്ചയൊരുക്കി ‘അതിമനോഹരം’; തരുൺ മൂർത്തി- മോഹൻലാൽ ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു

കൊച്ചി:  തുടരും എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി തരുണ്‍...

എറണാകുളത്ത് വ്യാജരേഖകളുമായി കഴിഞ്ഞിരുന്ന ബംഗ്ലാദേശ് സ്വദേശി പിടിയിൽ

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ സ്വ​കാ​ര്യ പ്ലൈ​വു​ഡ് ഫാ​ക്ട​റി​യി​ൽ ജോ​ലി നോ​ക്കി​യി​രു​ന്ന...

സി.എം.ആര്‍.എല്‍ – എക്സാലോജിക് കേസില്‍ വീണയെ രണ്ടാം തവണയും ചോദ്യം ചെയ്ത് വിട്ടയച്ച്‌ ഇഡി; വീണ്ടും ഹാജരാകാൻ സമൻസ് നല്‍കി

കൊച്ചി: സി.എം.ആര്‍.എല്‍ - എക്സാലോജിക് കേസിൽ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ...

ബെംഗളൂരു വിമാനത്താവളത്തിലെ യൂസർ ഡെവലപ്‌മെന്റ് ഫീസ് നിരക്ക് കുറച്ചേക്കും

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരില്‍ നിന്നും ഈടാക്കുന്ന യൂസർ...

അപേക്ഷാ ഫീസ് 2500 രൂപ, തത്കാലിന് 5000 രൂപ; പാസ്‌പോർട്ട് നിരക്കുകൾ കുത്തനെ കൂട്ടി കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: രാജ്യത്തെ പാസ്പോര്‍ട്ട് സേവനങ്ങളുടെ ഫീസ് നിരക്കില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം...

സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ആലപ്പുഴ, കൊല്ലം...

അയോധ്യ ക്ഷേത്രഫണ്ട് വെട്ടിപ്പിൽ എട്ടുപേർക്കെതിരേ കേസെടുത്ത് യുപി പോലീസ് 

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന ത​ട്ടി​പ്പി​ൽ എട്ടുപേർക്കെതിരേ കേ​സെ​ടു​ത്ത് ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ്....

കെഎസ്‌ആര്‍ടിസി ഹൈഡ്രജൻ യുഗത്തിലേക്ക്; ബസുകള്‍ ഉടൻ എത്തുമെന്ന് മന്ത്രി സി.പി.ജോണ്‍

തിരുവനന്തപുരം: ഡി.എം.ആർ.സി ‌ഡല്‍ഹിയില്‍ ആരംഭിച്ച ഹൈഡ്രജൻ ബസ് സർവീസ് കേരളത്തിലേക്കും എത്തിക്കുമെന്ന്...

Related Articles

Popular Categories