ബെംഗളൂരു: തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. മാണ്ഡ്യ കെ.ആർ. പേട്ട് താലൂക്കിലെ രംഗെഗൗഡനകൊപ്പലു ഗ്രാമത്തിലെ സകമ്മ (75) യാണ് മരിച്ചത്. ഒരാഴ്ചയായി മൈസൂരു ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വയലിൽ കൃഷിപ്പണിയിൽ ഏർപ്പെട്ടിരിക്കെയാണ് തെരുവുനായയുടെ ആക്രമണത്തിൽ കഴുത്തിനും മുഖത്തും ആഴത്തിൽ മുറിവേറ്റത്. മൈസൂരു ജില്ലാ ആശുപത്രിയിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രിയോടെയാണ് മരിച്ചത്.
SUMMARY: Elderly woman dies after being attacked by stray dog
തെരുവുനായയുടെ ആക്രമണം; ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















