ഓസ്‌ട്രേലിയയെ തകര്‍ത്ത് യുഎസ്എ നോക്കൗട്ടില്‍

വാഷിങ്ടൺ: ഫിഫ ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഡിയിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ആതിഥേയരായ യുഎസ്എ ലോകകപ്പ് നോക്കൗട്ട് റൗണ്ടില്‍. ഓസീസ് ഡിഫൻഡർ കാമറൂൺ ബോർജസിന്റെ കാലിൽ നിന്നാണ് ആദ്യ ഗോൾ വീണതെങ്കിലും അത് സെൽഫ് ഗോളായിരുന്നു. 43ാം മിനിറ്റിൽ അലക്സ് ഫ്രീമാൻ ഹെഡ്ഡറിലൂടെ രണ്ടാം ഗോൾ സ്വന്തമാക്കി. ആദ്യ മത്സരത്തിൽ പാരഗ്വായ്‌ക്കെതിരേ 4-1ന് വിജയിച്ച യുഎസ് രണ്ടാം മത്സരത്തിലും ആ മികവ് തുടർന്നു.

മത്സരത്തിന്റെ ആദ്യപകുതിയില്‍ തന്നെ യുഎസ്എയുടെ ആധിപത്യം പ്രകടമായിരുന്നു. 11–ാം മിനിറ്റിൽ യുഎസ് താരം ഫൊലാരിൻ ബലോഗണിന്റെ മുന്നേറ്റമാണ് ഓസ്ട്രേലിയയുടെ സെൽഫ് ഗോളിൽ കലാശിച്ചത്. പന്തുമായി ഇടതു വിങ്ങിലൂടെ കുതിച്ച ബലോഗണെ തടയാനുള്ള കാമറൂൺ ബോർജസിന്റെ ശ്രമം പരാജയപ്പെട്ടു. ബോർജസിന്റെ കാലിൽ തട്ടിയ പന്ത് സ്വന്തം വല കുലുക്കി. ആ സെൽഫ് ഗോളിൽ യുഎസ് 1–0 മുന്നിലെത്തി.

ഗോൾ നേടി സമനില പിടിക്കാനുള്ള ഓസ്ട്രേലിയയുടെ ശ്രമം ഫലം കണ്ടില്ല. യുഎസിനെ തടയാനുള്ള ശ്രമത്തിനിടെ ഓസീസ് ഡിഫൻഡർമാരായ ജോർദാൻ ബോസും അലെസ്സാൻഡ്രോ സിർക്കാറ്റിയും യെല്ലോ കാർഡ് കണ്ടു. 43–ാം മിനിറ്റിലാണ് യുഎസിന്റെ രണ്ടാം ഗോൾ പിറന്നത്. പിന്നീട് യുഎസ് പ്രതിരോധത്തിന് മുന്നിൽ ഗോളൊന്നും നേടാനാവാതെ ഓസ്ട്രേലിയ മടങ്ങി. സ്കോര്‍ 2–0.
SUMMARY: USA defeats Australia to advance to knockout round in Fifa World Cup

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

കൊച്ചി: മുട്ടില്‍ മരം മുറിയിലെ വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക്...

ചിറയിൻകീഴ് കയ്യാങ്കളി: രമ്യ ഹരിദാസിന് കെപിസിസിയുടെ താക്കീത്

തിരുവനന്തപുരം: ചിറയിൻകീഴിലുണ്ടായ സംഘർഷത്തില്‍ എം.എല്‍.എ. രമ്യ ഹരിദാസിനും യൂത്ത് കോണ്‍ഗ്രസ് നേതാവ്...

നിലമ്പൂരിലെ മലവെള്ളപ്പാച്ചില്‍; ഒഴുക്കില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം: പൂക്കോട്ടുംപാടം കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. ടി.കെ...

ഏഷ്യൻ ഗെയിംസ്: ഇന്ത്യക്ക് ക്രിക്കറ്റിലൂടെ ആദ്യ സ്വര്‍ണം

നിഷിൻ: ഇത്തവണത്തെ ഏഷ്യൻ ഗെയിംസില്‍ ആദ്യ സ്വർണത്തിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പിന് അന്ത്യം....

സംസ്ഥാനത്ത് ഇന്നും രാത്രികാല വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉപയോഗം കുറഞ്ഞിട്ടും ഇന്നലെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. ദീർഘകാല...

പോലിസ് തലപ്പത്ത് അഴിച്ചുപണി; ജി. സ്പര്‍ജന്‍ കുമാര്‍ പുതിയ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് വൻ അഴിച്ചുപണി നടത്തിക്കൊണ്ട്...

അഭിമന്യു വധക്കേസ്; രഹസ്യവിചാരണ ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹരജി കോടതി തള്ളി

കൊച്ചി: മഹാരാജാസ് കോളജിലെ എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകക്കേസില്‍ രഹസ്യ വിചാരണ...

അനധികൃതമായി മദ്യം കൈവശം വെച്ച കേസ്: ആന്റോ അഗസ്റ്റിന് ജാമ്യം

കൊച്ചി: അബ്കാരി കേസില്‍ റിപ്പോർട്ടർ ടി.വി എംഡി ആന്റോ അഗസ്റ്റിന് ജാമ്യം....

Related Articles

Popular Categories