അധ്യായം 29 📖 ദേശാടനം

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’
ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍

 

അമ്മയുടെ ജ്യേഷ്‌ഠത്തി ദേവുട്ടിയും ഭർത്താവും കുയിമ്പിലുള്ളവരുമായി സ്വരച്ചേർച്ച ഇല്ലായിരുന്നു. ദേവുട്ടിയുടെ ഭർത്താവ് ചാത്തുവും മാമനും തമ്മിലുള്ള വഴക്കായിരുന്നു കാരണം. ഞാൻ അഞ്ചിൽ പഠിക്കുമ്പോഴായിരുന്നു മുത്തമ്മയുടെ മകൾ സരോജിനിയുടെ കല്യാണം. കുയിമ്പിലുള്ളവരെ കല്യാണത്തിനു ക്ഷണിച്ചിരുന്നില്ല. കുഞ്ഞൂട്ടിയാണു സരോജിനിയുടെ ഭർത്താവ്.

മൂത്തമ്മ ഇടയ്ക്കിടെ ഭർത്താവുമായി പിണങ്ങി കുയിമ്പിൽ വന്നു നിൽക്കുമായിരുന്നു. അവരുടെ മക്കളായ കമലയെയും ശശിയെയും കൂടെ കളിക്കാൻ കിട്ടുന്നതിനാൽ എനിക്ക് ഈ കാലം ഏറെ സന്തോഷപ്രദമായിരുന്നു. പലരും ഇടപെട്ടു മധ്യസ്ഥം പറഞ്ഞാണ് അവർ തമ്മിലുള്ള പിണക്കം തീർക്കുക. ഞാൻ എട്ടാം ക്ലാസിലുള്ളപ്പോൾ അവർ പിണങ്ങിവന്നതു കുയിമ്പിൽ വലിയ പ്രശ്നമാണ് ഉണ്ടാക്കിയത്. ഒരു ദിവസം സ്‌കൂൾ വിട്ടു വന്നപ്പോൾ എന്റെ പുസ്‌തകങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലാണു കണ്ടത്. കാര്യം ചോദിച്ചപ്പോൾ അവരുടെ കാണാതായ ഒരു രൂപ പരതിയതാണെന്നായിരുന്നു മൂത്തമ്മയുടെ മറുപടി. എന്നെ സംശയിച്ചതിൽ ഒന്നും പറയാതെ ഞാൻ വീട്ടിൽനിന്നിറങ്ങി.

സ്കൂ‌ളിൽ നിന്നു വന്ന അതേ വേഷത്തിൽ ഭക്ഷണം പോലും കഴിക്കാതെ ഞാൻ പോകുന്നതു കണ്ട് എന്തോ പന്തികേടു തോന്നിയ അച്ഛച്ഛൻ എൻ്റെ പിന്നാലെ വന്നു. അച്ഛച്ഛനെ കണ്ടു ഞാൻ നടത്തത്തിനു വേഗം കൂട്ടി. ഒപ്പം അച്ഛച്ഛനും. ഞങ്ങളുടെ പോക്കു കണ്ടു ചില നാട്ടുകാരും പിന്നാലെ കൂടി. ആൾക്കാർ എന്നെ പിടിക്കുമെന്നായപ്പോൾ ഞാൻ പുഴയിലേക്കു ചാടി. തൽമ നാണു, മരുന്നൻ നാണു, ചെട്ടിയാർ കൃഷ്ണൻ എന്നിവരാണ് എന്നെ പിടിച്ചു വീട്ടിലെത്തിച്ചത്. വഴക്കും അടിയും പ്രതീക്ഷിച്ച എന്നെ ഞെട്ടിച്ചുകൊണ്ട് അമ്മമ്മ എനിക്കു ചോറു വാരിത്തരികയാണ് ചെയ്തത്. നിനക്ക് എവിടെ നിന്നാണു പൈസ കിട്ടിയ തെന്ന് അച്ഛച്ഛൻ മുത്തമ്മയോടു ചോദിച്ചു. അതിന് ഉത്തരം പറയാതെ അന്നുതന്നെ മുത്തമ്മ ഭർത്താവിൻ്റെ വീട്ടിലേക്കു പോയി. പിന്നീട് ഒരിക്കലും അവർ കുയിമ്പിൽ വന്നിട്ടില്ല. എന്നാൽ ഈ സംഭവത്തിൽ എന്നെ കൂടുതൽ വേദനിപ്പിച്ചത് അച്ഛച്ഛനുണ്ടായ സങ്കടമാണ്.

പിന്നീടു ഭാസ്കരൻ മാസ്റ്ററുടെ കല്യാണത്തിനാണു രണ്ടു കുടുംബങ്ങളും രമ്യതയിലെത്തിയത്. കുയിമ്പിലുള്ളവരെ ക്ഷണിക്കുന്നില്ലെങ്കിൽ കല്യാണമേ വേണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. 1986 ജൂൺ ഒന്നിനായിരുന്നു ഭാസ്‌കരൻ മാസ്റ്ററുടെ കല്യാണം. തലേന്നു രാത്രി എൻ്റെ ട്രൂപ്പ് ഡിസ്‌കോ ഡാൻസ് അവതരിപ്പിച്ചിരുന്നു. നരവൂർ സ്വദേശിയായ അദ്ദേഹത്തിന്റെ ഭാര്യ പ്രസന്ന സാമൂഹ്യ ക്ഷേമവകുപ്പിൽ ഉദ്യോഗസ്ഥയാണ്.

പ്രസന്നയുടെ ആങ്ങള ശ്രീനിവാസൻ ശ്രീനിവാസ് -തീയ്യൻ എന്നാണ് അറിയപ്പെടുന്നത്. പേരിനോടൊപ്പം ജാതിപ്പേർ ചേർക്കുന്നവരോടുള്ള പ്രതിഷേധമാണിത്. പേരിനു പകരം ജാതിക്കുമുന്നിൽ ഇംഗ്ലീഷ് അക്ഷരങ്ങൾ മാത്രം ചേർത്താണു പലരും അറിയപ്പെടുന്നത്. ജാതീയത തുത്താൽ പോകില്ല എന്നതിന്റെ ദൃഷ്ടാന്തമാണ് ഇത് എന്നാണു ശ്രീനിവാസ് തീയ്യൻ വിവക്ഷ.

1987 ജൂൺ 21നു തലശ്ശേരി ശ്രീ ജഗന്നാഥക്ഷേത്രത്തിൽ വെച്ചായിരുന്നു മൂത്തമ്മയുടെ ഇളയ മകൾ പത്മിനിയുടെയും മനോഹരന്റെയും വിവാഹം. ഭാസ്‌കരൻ മാസ്റ്ററുടെ നിർബന്ധപ്രകാരം മനേക്കരയിലെ വരൻ്റെ വീട്ടിലേക്കു വിരുന്നുകാരോടൊപ്പം ആങ്ങളയുടെ സ്ഥാനത്തു പോയതും സൽക്കാരത്തിൽ പങ്കെടുക്കാൻ വീട്ടുകാരെ ക്ഷണിച്ചതും ഞാനാണ്. വിരുന്നു സംഘം കല്ലുവളപ്പിലേക്കു തിരിച്ചുവരുമ്പോൾ മുത്തമ്മയുടെ വീട്ടിലെ ജീപ്പിന്റെ ഡ്രൈവർ ചെറുവാഞ്ചേരിയിലെ സുന്ദരൻ എന്നെ അപമാനിച്ചു സംസാരിച്ചു. മൂന്ന് ആങ്ങളമാർ ഉള്ളപ്പോൾ ഇവനെയെന്തിനാണു വിരുന്നിന് അയച്ചതെന്നും മറ്റും ഇയാൾ പുലമ്പിക്കൊണ്ടിരുന്നു. ജീപ്പിൽ വെച്ച് ഞാൻ സുന്ദരനുമായി വഴക്കായി. കൂടെയുള്ളവർ സ്ത്രീകൾ ഇടപെട്ടാണു സമാധാനിപ്പിച്ചത്.

പാനൂരിൽ ഇറങ്ങിയ ഞാൻ സന്ധ്യയോടെയാണു കല്ലു വളപ്പിലെ കല്യാണവീട്ടിൽ എത്തിയത്. ഡ്രൈവർ സുന്ദരനുമായുള്ള പ്രശ്നം ചോദിച്ച് അമ്മയുടെ ജ്യേഷ്‌ഠത്തി ആളുകളുടെ മുന്നിൽ വെച്ച് എന്നെ അധിക്ഷേപിച്ചു. മുറ്റത്തിരുന്നു സുന്ദരനും എന്നെക്കുറിച്ചു വേണ്ടാതീനം പറയുന്നതു കേട്ട ഞാൻ അയാളുമായി വീണ്ടും വഴക്കായി. ഞങ്ങളെ പിടിച്ചു മാറ്റിയ ഭാസ്കരൻ മാസ്റ്റർ എന്നെ മുകളിലുള്ള അദ്ദേഹത്തിന്റെ മുറിയിൽ കൊണ്ടിരുത്തി. പിന്നീടു ശശിയും മുറിയിൽവന്ന് എന്നോടു പരുഷമായി സംസാരിച്ചു. രാത്രിയിൽത്തന്നെ നടന്നു കുയിമ്പിലേക്കു പോയ ഞാൻ പിറ്റേ ദിവസത്തെ സൽക്കാരത്തിൽ പങ്കെടുത്തില്ല.

സൽക്കാരം കഴിഞ്ഞ അന്നു സന്ധ്യക്കു ശശിയും ഡ്രൈവർ സുന്ദരനും രണ്ടു ജീപ്പിൽ ആളുകളുമായി എന്നെ അന്വേഷിച്ചു കുയിമ്പിൽ വന്നിരുന്നു. എന്നെ കാണാത്തതിനാൽ അമ്മമ്മയോടു ഭീഷണി മുഴക്കിയശേഷം അവർ ഞാൻ പതിവായി ബസിറങ്ങുന്ന സെൻട്രൽ കുന്നോത്തുപറമ്പിലും എത്തിയിരുന്നു. അസമയത്ത് അവരെ കണ്ടു സംശയം തോന്നിയ പരിസരത്തുള്ളവർ താഴെ കുന്നോത്തുപറമ്പിൽ വന്ന് എന്നെയും കാത്തുനിന്നു. ചെറുവാഞ്ചേരിയിലേക്കുള്ള അവസാനത്തെ ബസിലും ഞാനില്ലെന്ന് ഉറപ്പായ ശേഷമാണ് അവർ തിരിച്ചുപോയത്. പതിവിനു വിപരീതമായി ഞാനന്നു കൈവേലിക്കൽ വഴിയാണു വീട്ടിലെത്തിയത്. അമ്മമ്മ പേടിച്ചിരിക്കുകയായിരുന്നു. പിറ്റേദിവസം രാവിലെ കുയിമ്പിലെത്തിയ ഭാസ്ക്‌കരൻ മാസ്റ്ററുടെ നിർദേശപ്രകാരം ഞാൻ പാനൂർ സ്റ്റേഷനിൽ പരാതി നൽകി. വൈകുന്നേരം സ്റ്റേഷനിലെത്താൻ എസ്ഐ ആവശ്യപ്പെട്ടു.

ഈ പ്രശ്നത്തിൽ പിആർ ഇടപെടുമെന്നു മനസ്സിലാക്കി തലശ്ശേരിയിൽ പോയി അദ്ദേഹത്തെ കണ്ടു. ഡിലൈറ്റ് ശശിയും തലശ്ശേരിയിലെ കുട്ടനും മറ്റു കരാട്ടെ സുഹൃത്തുക്കൾക്കും ഒപ്പമാണ് തലശ്ശേരി ഐബിയിൽ വെച്ചു പിആറിനെ കണ്ടത്. വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയവരെ ഒതുക്കിയശേഷം സ്റ്റേഷനിൽ പോയാൽ മതിയെന്നായിരുന്നു പിആറിൻ്റെ നിർദേശം. തിരിച്ചു പാനൂരിലെത്തിയ ഞാൻ സ്റ്റേഷനിലേക്കു പോയി. മധ്യസ്ഥത കഴിഞ്ഞ് ഇറങ്ങിവരുന്നവരെയും കാത്തു സുഹൃത്തുക്കൾ പോലീസ് സ്റ്റേഷൻ്റെ മുന്നിലെ റോഡിൽ നിന്നു.

സംഭവം അന്വേഷിച്ച പോലീസുകാരനെ ശശിയുടെ അച്ഛൻ സ്വാധീനിച്ചിരുന്നു. അവരോടൊപ്പം പിആറിൻ്റെ ശിങ്കിടിയായ കല്ലുവളപ്പിലെ വി ചാത്തുവും ഉണ്ടായിരുന്നു. ശശിയും സുന്ദരനും കൂട്ടരും വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ കാര്യം പോലീസുകാരൻ എസ്ഐയോടു മറച്ചുവെച്ചു. കുയിമ്പിൽ ആരും വന്നിട്ടില്ലെന്നാണു മാമനും പറഞ്ഞത്. സ്റ്റേഷനിൽ വെച്ചു ഞാൻ ഒന്നും മിണ്ടിയില്ല. ഞാൻ ഒരു ഭാഗത്തും മറ്റെല്ലാവരും മറുഭാഗത്തും. ഭീഷണിപ്പെടുത്തിയ കാര്യം തെളിയിക്കണമെങ്കിൽ അച്ഛച്ഛനെയും അമ്മമ്മയെയും സ്റ്റേഷനിൽ കൊണ്ടുവരണം. അതിനു മനസ്സനുവദിച്ചില്ല. എസ്ഐ പറഞ്ഞ പ്രകാരം ഞാൻ പരാതി പിൻവലിച്ചു.

മറ്റുള്ളവർ പോയശേഷം എസ്ഐ എന്നോടു വളരെ നേരം പല കാര്യങ്ങളും സംസാരിച്ചു. അദ്ദേഹത്തിനു സംഭവത്തിന്റെ സത്യാവസ്ഥ മനസ്സിലായിരുന്നു. ഇതിന്റെ പേരിൽ കടും കൈ ഒന്നും ചെയ്യരുതെന്ന് അദ്ദേഹം ഉപദേശിച്ചു. ചായയും പഴം പൊരിയും വരുത്തി നൽകിയാണ് അദ്ദേഹം എന്നെ പറഞ്ഞയച്ചത്. ശശിയും സുന്ദരനും തിരിച്ചു പോകുമ്പോൾ കൈകാര്യം ചെയ്യാൻ കാത്തുനിന്ന എൻ്റെ സുഹൃത്തുക്കൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ശശിയോടൊപ്പം ജീപ്പിൻ്റെ മുൻസീറ്റിൽ മാമൻ കയറിയതു കൊണ്ടാണ് അവർക്കു ശ്രമം ഉപേക്ഷിക്കേണ്ടി വന്നത്.

പോലീസ് സ്റ്റേഷനിൽ ശശിക്ക് അനുകൂലമായി സംസാരിച്ചതിന്റെ പേരിൽ പിറ്റേദിവസം ഞാൻ മാമനുമായി വഴക്കായി. എങ്ങനെയായാലും ഒരു മരുമകൻ നഷ്ട‌പ്പെടുമെന്നായിരുന്നു മാമന്റെ വിവക്ഷ. ഇതോടെ ഞാൻ കുയിമ്പിൽ വല്ലപ്പോഴുമേ പോയിരുന്നുള്ളൂ. പ്രതികാരചിന്ത എന്നെ സദാ അലട്ടിക്കൊണ്ടിരുന്നു. നാട്ടിൽ നിൽക്കാൻ താൽപര്യം കുറഞ്ഞു. ഗുരുവായൂരിലായിരുന്ന പ്രഭാകരൻ നാമത്തിനെ പോയിക്കണ്ടു. ഞാൻ എടുക്കുന്ന കരാട്ടെ ക്ലാസുകൾ തിരിച്ചേൽപ്പിച്ചു. പ്രതികാരം ചെയ്യാനുള്ള ശ്രമങ്ങൾ മുടങ്ങിയതും വീടുമായുള്ള അകൽച്ചയും സിപി എമ്മിന്റെയും ആർഎസ്എസിൻ്റെയും പരോക്ഷ ഭീഷണിയും കാരണം മനംമടുത്താണു ഞാൻ ബാംഗ്ലൂരിലേക്കു പുറപ്പെട്ടത്.

അത്യാവശ്യത്തിനുള്ള വസ്ത്രങ്ങളും അമ്മമ്മ തന്ന ഒരു സ്വർണമാലയും ആത്മധൈര്യവും മാത്രമായിരുന്നു എന്റെ കൈ മുതൽ. മാല വിറ്റ് 800 രൂപ പ്രേമൻ എന്നെ ഏൽപ്പിച്ചു. വർഷങ്ങൾക്കു ശേഷം അതിനിരട്ടി തൂക്കമുള്ള സ്വർണമാല ഞാൻ അമ്മമ്മയ്ക്ക് സമ്മാനിച്ചിരുന്നെങ്കിലും അന്നുതന്ന ആ മാലയ്ക്കു പകരം വെയ്ക്കാൻ മറ്റൊന്നിനുമാവില്ല.

ഈ പ്രശ്‌നങ്ങളിലൊന്നും അച്ഛച്ഛൻറെ യാതൊരുവിധ ഇടപെടലും ഉണ്ടായിട്ടില്ല. എന്നാൽ ഞാൻ ബാംഗ്ലൂരിലേക്കു പോകുന്നുവെന്നു പറഞ്ഞപ്പോൾ ഭക്ഷണം കഴിക്കാൻ കൈനീട്ടേണ്ടി വന്നാൽ ഇങ്ങു പോരണം, നിനക്കു ജീവിക്കാനുള്ളത് ഇവിടെയുണ്ട് എന്നുമാത്രമാണ് അദ്ദേഹം പറഞ്ഞത്.

അന്യനാട്ടിൽ അച്ഛച്ഛൻ നേരിട്ട ദുരനുഭവവും എന്നോട് പറഞ്ഞു. ജീവിതത്തിൽ ഒരിക്കൽ മാത്രം നാടുവിട്ട അദ്ദേഹത്തിന്റെ യാത്ര ചെന്നെത്തിയതു സിലോണിലാണ്. കുറേ ദിവസം ചായക്കടയിൽ ജോലി ചെയ്ത്‌ അദ്ദേഹത്തിനു കിട്ടിയതു ചീത്തവിളി മാത്രമാണ്. ശമ്പളം നൽകാതായപ്പോൾ കയ്യിലുള്ള ചൂടുവെള്ളം മുതലാളിയുടെ മുഖത്തേക്ക് ഒഴിച്ച് അവിടെനിന്നു പുറപ്പെട്ടു. നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം പുത്തൂരുള്ള മാപ്പിളയോടു അനുവാദം വാങ്ങി കുയിമ്പിൽ ചന്ത കുത്തിക്കെട്ടി കച്ചവടം തുടങ്ങി.

താൽക്കാലികമായി മാറിനിൽക്കുക എന്ന ഉദ്ദേശ്യത്തോടെ 1987 ജൂലൈയിലാണു ബാംഗ്ലൂരിൽ എത്തിയത്. ആഴ്‌ചകൾക്കു ള്ളിൽ ഞാൻ കരാട്ടെ സുഹൃത്തുക്കളുടെ അടുത്തേക്കു യാത്ര തിരിച്ചു. മൈസൂർ, ചിക്ക്‌മഗളൂരു, മദ്രാസ്, കൽക്കത്ത, ഡൽഹി, ബോംബെ എന്നിവിടങ്ങളിലായി രണ്ടു വർഷത്തോളം അലച്ചിലായിരുന്നു. ട്രെയിനിലും ബസിലുമായിരുന്നു യാത്രകൾ. ട്രെയിനിറങ്ങിയാലും കുറെ ദിവസം പച്ച ഇരുമ്പിൻ്റെ മണമായിരിക്കും. അലക്ഷ്യമായ ഈ കറക്കത്തിനിടയിൽ കരാട്ടെയാണ് എനിക്കു തുണയായത്. ഓരോ സ്ഥലത്തും കരാട്ടെ ക്ലാസുകളിൽ പരിശീലകനായും പ്രദർശനങ്ങൾ നടത്തിയുമാണു കാലം കഴിച്ചത്. ഈ ദേശാടനമാണ് ഇന്ത്യൻ കരാട്ടെ രംഗത്തെ പ്രമുഖരെ പരിചയപ്പെടാൻ സഹായകമായത്.

ശിവഗിരി തീർഥാടനത്തിൽ പങ്കെടുത്തതും തൃശൂർപൂരം, കൊടുങ്ങല്ലൂർ ഭരണി, വൈക്കത്തഷ്ടമി, കൽപ്പാത്തി രഥോത്സവം തുടങ്ങി നിരവധി പരിപാടികൾ കണ്ടതും ഈ കറക്കത്തിനിടയിലാണ്. 1987ലെ ഓണനാളിൽ പറവൂരിൽവെച്ചു കണ്ട ഊഞ്ഞാലാട്ട മത്സരം എന്നെ അതിശയിപ്പിച്ചിരുന്നു. ഉയരമേറിയ തെങ്ങുകളുടെ മണ്ടയ്ക്കു കെട്ടിയിരുന്ന ഊഞ്ഞാലിൽ ആടിക്കൊണ്ടു മുന്നിലെ തെങ്ങോല തൊടുന്നതായിരുന്നു മത്സരം. ഇവിടെ വെച്ചാണ് ആദ്യമായി ഉറിയടി മത്സരവും പുലികളിയും കണ്ടത്.

ഇടയ്ക്കു നാട്ടിലെത്തിയാൽ താമസം പാനൂരിലെ ജിംനേഷ്യത്തിലായിരുന്നു. വീട്ടിൽ വല്ലപ്പോഴും പോയെങ്കിലായി. ഇക്കാലത്താണു മാമൻ്റെ മൂത്തമകൾ പുഷ്പയ്ക്കു കല്യാണാലോചന വന്നത്. മാമൻ നാട്ടിലുണ്ടായിരുന്നില്ല. വടക്കയിൽ കൃഷ്ണനും അമ്മമ്മയും ഞാനുമാണു പാത്തിപ്പാലത്തുള്ള ചെറുക്കന്റെ വീടു കാണാൻ പോയത്. 1987 നവംബർ 29നായിരുന്നു പുഷ്പയുടെ കല്യാണം. പവിത്രനാണു പുഷ്‌പയുടെ ഭർത്താവ്. കല്യാണത്തിനു ശശിയുടെ ഇടപെടൽ എന്നെ അലോസരപ്പെടുത്തി. പിറ്റേന്നു ഞാൻ വീണ്ടും ബാംഗ്ലൂരിലേക്ക്.

അന്യനാടുകളിൽ ചേക്കേറുന്നവരുടെ സ്‌മരണകളിൽ നിറയെ അവരുടെ ജന്മനാടായിരിക്കും. എന്നാൽ നാട്ടിൽനിന്നു ബാംഗ്ലൂരിലേക്കും അവിടെനിന്നു മറ്റു സംസ്ഥാനങ്ങളിലും കഴിഞ്ഞിരുന്ന കാലത്ത് എന്നിൽ നിറഞ്ഞു നിന്നതു ബാംഗ്ലൂരാണ്. ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്കു കൂടുമാറുമ്പോൾ അവിടെ സ്ഥിര താമസമാക്കണം എന്നായിരുന്നു ചിന്ത. പൊരുത്തപ്പെടാൻ കഴിയാതെ അവിടംവിട്ടു വീണ്ടും അലച്ചിലാവും. ഒരിടത്തും സംതൃപ്തമായ സാഹചര്യം കണ്ടെത്താൻ കഴിയാതെ അലയുന്നതിനിടയിലാണ് ഒരു ഉൾവിളിപോലെ ബാംഗ്ലൂരാണ് എന്റെ കർമ ഭൂമി എന്നു ഞാൻ തിരിച്ചറിഞ്ഞത്.

വിത്ത് ഞെട്ടറ്റുവീഴുന്ന പോലെ ഞാൻ തായ്‌മരത്തിൽ നിന്നു വേർപെട്ടു. കുറേനേരം കാറ്റിലാടിയ ശേഷം അതു ബാംഗ്ലൂരിൽ വന്നുപതിച്ചു. ഏതൊരു വിത്തും മുളച്ചു വളരണമെങ്കിൽ അതിന് ഒരിടം വേണം. അനാഥാവസ്ഥയിൽ എന്നെ രണ്ടുകൈയും നീട്ടി സ്വീകരിച്ചു നെഞ്ചോടു ചേർത്ത് ഊട്ടിവളർത്തിയ കന്നഡ നാടാണ് എന്റെ വളർത്തമ്മ. അമ്മയില്ലാത്ത എന്നെ കരുതലോടെ പോറ്റി വളർത്തിയ അമ്മയുടെ വീടു പോലെ പിന്നീടുള്ള എന്റെ എല്ലാ വളർച്ചയ്ക്കും കാരണം കന്നഡനാടിൻ്റെ പിൻബലമാണ്.

ബിഎഡിനു ചേരണമെന്ന ആഗ്രഹവുമായാണു ഞാൻ വീണ്ടും ബാംഗ്ലൂരിൽ എത്തിയത്. അപ്പോഴേക്കും ബിഎഡ് കോഴ്സിന്റെ അഡ്‌മിഷൻ പൂർത്തിയായിരുന്നു. അടുത്ത വർഷത്തേക്കു കാത്തുനിൽക്കാതെ ഒറീസയിൽ ബിഎഡിനു പോകാനായിരുന്നു എന്റെ്റെ അലോചലന. ഇതറിഞ്ഞു ബാംഗ്ലൂരിലെ എന്റെ കരാട്ടെ സുഹൃത്തുക്കൾ, നാരായണനും ഷീലയും മറ്റും കമ്പ്യൂട്ടർ കോഴ്സിനു ചേരാൻ നിർബന്ധിച്ചു. ഇവരുടെ പ്രേരണയിലാണു ഞാൻ കമ്പ്യൂട്ടർ പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമ കോഴ്‌സിനു ചേർന്നത്.

1988ൽ അശോകനാണ് എന്നെ ഗാന്ധിനഗറിലുള്ള ഐടി ഐയിൽ ചേർത്തത്. ക്ലാസിൻ്റെ ആദ്യദിവസങ്ങളിൽ ഭാഷയായിരുന്നു വില്ലൻ. ഇംഗ്ലീഷിലുള്ള ക്ലാസുകളുടെ വിവരണം കന്നഡത്തിലായതിനാൽ ഞാൻ ത്രിശങ്കുസ്വർഗത്തിലായി. വളരെ വിഷമത്തോടെയാണു ക്ലാസിൽ കഴിച്ചുകൂട്ടിയത്. ഒന്നും മനസ്സിലാകാത്ത അവസ്ഥ. അതായിരുന്നു സത്യം. ആദ്യത്തെ രണ്ടു മാസത്തിനിടെ പഠനം മതിയാക്കാൻ പലപ്രാവശ്യം ആലോചിച്ചിരുന്നു. കോബോൾ കഴിഞ്ഞു ബേസിക്കും വേഡ്സ്റ്റാറും പഠിക്കാൻ തുടങ്ങിയതോടെ എനിക്കു കമ്പ്യൂട്ടറിനോടു താൽപ്പര്യമേറി.

അശോകൻ നിർബന്ധ പ്രകാരമാണു ഞാൻ ഓൾഡ് മദ്രാസ് റോഡിലെ ഹോട്ടൽ റെക്‌സിലേക്കു താമസം മാറ്റിയത്. മാഹിയിലെ ഹംസൂക്കയുടേതായിരുന്നു ഈ ഹോട്ടൽ. ബാംഗ്ലൂരിലെ റൗഡിസം നേരിട്ടുകണ്ടതു റെക്‌സിലെ താമസവേളയിലാണ്. കാഷ്യറായിരുന്ന കൂത്തുപറമ്പിലെ ബഷീറാണ് എനിക്കവിടെ കൂട്ടായത്. ദിവസേന ഞങ്ങൾ സൈക്കിളിലാണു കണ്ഠീരവ സ്റ്റേഡിയത്തിൽ പരിശീലനത്തിനു പോയത്. അന്തർദേശീയ തലത്തിൽ പ്രശസ്തിയാർജിച്ച അശ്വനി നാച്ചപ്പ, എം കെ ആഷ തുടങ്ങിയ നിരവധി കായികതാരങ്ങൾ ഇവിടെ പ്രാക്‌ടീസ് ചെയ്തിരുന്നു. ഈ അവസരത്തിലാണ് ഞാൻ ടൂവീലറിൻ്റെയും കാറിന്റെയും ഡ്രൈവിങ്ങ് ലൈസൻസ് എടുത്തത്. ഫിലിപ്പ് ഡ്രൈവിങ്ങ് സ്കൂളിലായിരുന്നു പരിശീലനം.

1988ൽ മൈസൂർ യൂണിവേഴ്‌സിറ്റിയിൽ ജേർണലിസം കോഴ്സിനു ചേർന്നെങ്കിലും എനിക്കതു പൂർത്തിയാക്കാൻ കഴി ഞ്ഞില്ല. കാഴ്ചബംഗ്ളാവിനടുത്ത് ഇൻ്റർനാഷണൽ ഹോട്ടൽ നടത്തുന്ന ചെറുവാഞ്ചേരിയിലെ രാജേന്ദ്രൻ, ബേബി എന്നിവരടക്കം മൈസൂരിൽ എനിക്കു ധാരാളം സുഹൃത്തുക്കളുണ്ട്.

ഇതിനിടയ്ക്ക് ഒരിക്കൽ നാട്ടിലെത്തിയ സമയത്താണ് അച്ഛന്റെ പെങ്ങൾ നാണിയമ്മയുടെ മരണം. യൂട്രസ്സിനു ക്യാൻസർ ബാധിച്ചു ഗുരുതരാവസ്ഥയിലായിരുന്ന അവർ 1988ലാണു മരിച്ചത്. 1987ലെ ജൂണിലെ സംഭവത്തിനുശേഷം മൃതദേഹത്തോടൊപ്പമാണു ഞാൻ ചെറുവാഞ്ചേരിയിലേക്കു പോയത്. മകളുടെ മരണത്തിന്റെ വേദനയോടെയാണ് 1992ൽ അച്ഛമ്മ മരണപ്പെട്ടത്. നാണിയമ്മയുടെ മരണത്തോടെ ശങ്കരേട്ടൻ മാനസികമായി ഏറെ തകർന്നു. കോട്ടൺ പേട്ടയിലെ ബേക്കറി ഒഴികെ മറ്റെല്ലാ സ്റ്റാളുകളും അദ്ദേഹം വിറ്റു. ഞാൻ ഇടയ്ക്കിടെ അദ്ദേഹത്തെ കാണാൻ പോയിരുന്നു. ബേക്കറി മേസ്‌തിരി ബാലനാണു ശങ്കരേട്ടന്റെ മരണവിവരം എന്നെ അറിയിച്ചത്. ബാംഗ്ലൂർ മണ്ണോടു ചേരണമെന്ന അന്ത്യാഭിലാഷപ്രകാരം മൈസൂർ റോഡിലെ ശ്മശാനത്തിലാണ് അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിച്ചത്.

ശങ്കരേട്ടന്റെ സംസ്കാരത്തിനും മരണാനന്തര കർമ ങ്ങൾക്കും വേണ്ടുന്ന കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞത് എനിക്ക് അദ്ദേഹത്തോടുള്ള കടപ്പാടുകൾ വീട്ടാനുള്ള അവസരമായി. ബാലൻ മേസ്തിരിയാണു നാണിയമ്മയുടെ മൂന്നാമത്തെ മകൾ സരോജിനിയുടെ ഭർത്താവ്. ബീനയാണ് ഇവരുടെ ഏക മകൾ. കുമാർ കല്യാണം കഴിച്ചതു ചെണ്ടയാട്ട് നിന്നാണ്. നാലാമത്തെ മകൾ പങ്കജയെ വിവാഹം കഴിച്ചതു കുടക് നിവാസിയായ ചെങ്കപ്പയാണ്. ഇളയവൾ ശാന്തിയെ വിവാഹം ചെയ്‌തതു ഗണേഷാണ്. സായി വിദേഷ്, ഗൗരവ് എന്നിവരാണ് ഇവരുടെ മക്കൾ.

1989ൽ റെക്സ് ഹോട്ടലിൽനിന്നു ഞാൻ മെജസ്റ്റിക്കിലെ ഹിന്ദുസ്ഥാൻ ലോഡ്‌ജിലേക്കു മാറി. അശോകൻ ഇവിടെയാണു താമസിച്ചിരുന്നത്. ഒന്നര വർഷത്തെ ഇവിടത്തെ താമസത്തിനിടയിൽ നഗരജീവിതത്തിൻ്റെ പല മുഖങ്ങളും നേരിട്ടു മനസ്സിലാക്കാൻ കഴിഞ്ഞു. ഉറക്കമില്ലാത്ത ഉദ്യാനനഗരിയുടെ സൗന്ദര്യം ഏറെ ആസ്വദിച്ച കാലഘട്ടമായിരുന്നു അത്. കെ ടി കെ സുരേന്ദ്രൻ, വിൻസെന്റ്റ് എന്നിവരായിരുന്നു എൻ്റെ അന്നദാതാക്കൾ. അവർ ജോലി ചെയ്യുന്ന ഹോട്ടലിൽനിന്നാണു ഭക്ഷണം കഴിക്കുക. പൈസ ഉള്ളപ്പോൾ മാത്രം കൊടുക്കും.

കോട്ടൺ പേട്ടയിലെ ഗരടിയിൽ വെച്ചാണു ഗുസ്‌തി പരിശീലിച്ചത്. അശോകൻ, റഹൂഫ് എന്നിവരൊപ്പമാണു ഗരടിയിൽ പോയത്. ഗുസ്തി പരിശീലനം കഴിഞ്ഞാൽ മലർന്നുകിടന്നു ശരീരത്തിൽ കഴുത്തുവരെ മണ്ണിട്ട് മൂടും. ദേഹം തണുപ്പിക്കാനാണ് ഇത്. ഒരു ദിവസം അശോകൻ റഹൂഫിനെ മൂടിയശേഷം എന്റെ ദേഹത്തു മണ്ണിടുമ്പോൾ തൂമ്പാകൊണ്ടു റഹൂഫിൻ്റെ കാലിനു മുറി വേറ്റു. ഇതോടെ ഞങ്ങളുടെ ഗുസ്‌തി പരിശീലനം നിന്നു. റഹൂഫിന്റെ ബാപ്പയുടേതായിരുന്നു മെജസ്റ്റിക്കിലെ ഹിമാലയ ഹോട്ടൽ. അവനും അനുജൻ ലത്തീഫുമാണു ഹോട്ടൽ നടത്തിയത്. മാഹിയിലെ മമ്മി ആന്റ് മി ഗാർമെൻ്സ് ഉടമയായ റഹൂഫ് കൂത്തുപറമ്പിൽനിന്നാണു കല്യാണം കഴിച്ചത്.

1989ൽ ഞാൻ ബാംഗ്ലൂർ യൂത്ത് സെൻ്ററിൽ ജൂഡോയ്ക്കു ചേർന്നു. മിസ്റ്റർ ശർമ്മയും അദ്ദേഹത്തിൻ്റെ ഭാര്യയുമായിരുന്നു പരിശീലകർ. പെൺകുട്ടികളോടൊപ്പമുള്ള ജൂഡോ പരിശീലനം പുതിയ ഒരനുഭവമായിരുന്നു. അവരിലും ഇരട്ടി ഭാരമുള്ള ഞങ്ങളെ പെൺകുട്ടികൾ നിഷ്പ്രയാസം എടുത്തെറിയും. കോയമ്പത്തുരിൽ മുത്തു മാസ്റ്ററുടെ കീഴിൽ കുങ്‌ഫു പഠിക്കാൻ ശ്രമിച്ചിരുന്നെങ്കിലും ഇടയ്ക്കുവെച്ചു മുടങ്ങിയിരുന്നു. പിന്നീടു ബാംഗ്ലൂരിൽ വച്ചാണു കുങ്ഫു പരിശീലിച്ചത്. പല്ലവി ടാക്കീസിലായിരുന്നു ക്ലാസ്. ഇവിടെ നിന്നു ഞങ്ങളെ അമിതാബ് ബച്ചൻ്റെ സിനിമയിൽ അഭിനയിപ്പി ക്കാൻ കണ്ഠീരവ സ്റ്റുഡിയോയിൽ കൊണ്ടുപോയിരുന്നു.

ഇതിനിടയിൽ പനിപിടിച്ച് അവശനായ ഞാൻ ഹിന്ദുസ്ഥാൻ ലോഡ്‌ജിൽ ദിവസങ്ങളോളം തളർന്നു കിടപ്പിലായി. നാട്ടിൽ നിന്നു കാണാൻ വന്ന ഡിലൈറ്റ് ശശിയാണ് എഴുന്നേൽക്കാൻ പോലും വയ്യാതെ കിടന്ന എന്നെ കുയിമ്പിലെത്തിച്ചത്. ഉച്ചയ്ക്കു രണ്ട് മണിക്കുള്ള കെഎസ്ആർടിസി ബസിലാണു ഞങ്ങൾ നാട്ടിലേക്കു പുറപ്പെട്ടത്. പിറ്റേദിവസം പള്ളൂർ ഗവൺമെന്റ് ആശുപത്രിയിലെ ഡോക്‌ടറെ കാണിച്ചു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം രക്തം പരിശോധിച്ചപ്പോഴാണു ടൈഫോയിഡ് ആണെന്നു മനസ്സിലായത്. ചികിത്സയുമായി ബന്ധപ്പെട്ടു ഞാൻ ഒരു മാസം നാട്ടിലായിരുന്നു. വീട്ടിൽ മടങ്ങിയെത്താനും മുടങ്ങിപ്പോയ വായന പുനരാരംഭിക്കാനും ടൈഫോയിഡ് നിമിത്തമായി.

അസുഖം മാറി ബാംഗ്ലൂരിൽ തിരിച്ചെത്തിയപ്പോഴാണ് അശോകനും കൂടെയുള്ള തൊഴിലാളികൾക്കും രഞ്ജിത്ത് ബാറിലെ ജോലി നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ഇവരെ ഒഴിവാക്കാൻ ഉടമയായ സർദാർജി ബാർ അടച്ചിടുകയായിരുന്നു. ശമ്പളവും ആനുകൂല്യങ്ങളും വാങ്ങിക്കൊടുക്കാൻ ഇവരെയുംകൂട്ടി ഞാൻ ബാംഗ്ലൂർ സിറ്റിയിലെ സിഐടിയു നേതാവും മലയാളിയുമായ രാജനെ കണ്ടു. രാജൻ പ്രശ്‌നത്തിൽ ഇടപെടാൻ തയ്യാറായില്ല. പിന്നെ ഉപ്പാർപ്പേട്ട പോലീസിനെ ഇടപെടുത്തിയാണു തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ വാങ്ങിക്കൊടുത്തത്.

അശോകന്റെ സഹോദരി ലത കോഴിക്കോട്ടാണു താമസം. ഭർത്താവ് ശ്രീധരനു മാതൃഭൂമി പബ്ലിക്കേഷനിലായിരുന്നു ജോലി. ഇവരുടെ നിരന്തര നിർബന്ധത്തിനു വഴങ്ങിയാണ് അശോകൻ കല്യാണത്തിനു തയ്യാറായത്. 1991 ഓഗസ്റ്റ് 18ന് നടന്ന അശോകന്റെ കല്യാണവുമായി ബന്ധപ്പെട്ടു ഞങ്ങൾ രണ്ടാഴ്ച കോഴിക്കോട്ട് ഉണ്ടായിരുന്നു. ഞങ്ങളോടൊപ്പം ബാംഗ്ലൂരിൽ ഉണ്ടായിരുന്ന കോഴിക്കോട്ടെ ബാബുവിൻ്റെ കല്യാണവും ഈ അവസരത്തിലായിരുന്നു. കോഴിക്കോട് മെഡിക്കൽ കേളേജിനടുത്താണ് അശോകന്റെ ഭാര്യ പത്മയുടെ വീട്. സോനു, അനു എന്നിവരാണു മക്കൾ. സജിത വിനോദും സലുജ ശശിധരനുമാണു പത്മയുടെ സഹോദരിമാർ. അശോകനും കുടുംബവും ദുബായിൽ കമ്പ്യൂട്ടർ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുകയാണ്. വർഷങ്ങൾക്കു ശേഷം 2009തു മുതൽ അശോകനും റഹൂഫും ബാബുവും ഞാനും ദുബായിൽ ഒത്തു ചേരാറുണ്ട്.

🟥
അടുത്ത അധ്യായം ▶ കരാട്ടെ പട്ടു

മുന്‍ അധ്യായങ്ങള്‍ ഇവിടെ വായിക്കാം : 

◼️അധ്യായം 1:  
പുഴമാത്രം മാറിയില്ല
◼️അധ്യായം 2:  ഓര്‍മ്മയില്‍ ജീവിക്കുന്ന അമ്മ
◼️അധ്യായം 3: പുത്തൂരാൻ ചരിതം
◼️അധ്യായം 4: കണ്ണാരം പൊത്തിപ്പൊത്തി
◼️അധ്യായം 5: മൃതിയുടെ തിരനോട്ടം
◼️അധ്യായം 6: കൺനിറയെ ദൈവങ്ങൾ
◼️അധ്യായം 7: ഭിക്ഷാം ദേഹി
◼️അധ്യായം 8: നാട്ടുവഴിയിൽ 
◼️അധ്യായം 9: ്രാമീണ വിശുദ്ധി
◼️അധ്യായം 10: 
ശാക്തേയം
◼️അധ്യായം 11: കല്യാണക്കോപ്പ്
◼️അധ്യായം 12: ുളിമുറികല്യാണം
◼️അധ്യായം 13: മാമ്പഴക്കാലം 
◼️അധ്യായം 14: ജലവിനോദങ്ങൾ
◼️അധ്യായം 15: 
പൊലോളി 
◼️അധ്യായം 16: വിനോദ യാത്ര 
◼️അധ്യായം 17: സത്യൻ പുത്തൂർ
◼️അധ്യായം 18: അങ്ങാടിപ്പഴമ
◼️അധ്യായം 19: പോലീസ് ഞങ്ങൾക്ക് പുല്ലാണ്
◼️അധ്യായം 20: പുത്തനമ്പലം 
◼️അധ്യായം 21: ഉദ്യാന നഗരിയിലേക്ക്
◼️അധ്യായം 22: ഘെരാവോ
◼️അധ്യായം 23: ഒരു പുരത്തറ
◼️അധ്യായം 24:
 ജാതീയതയുടെ രക്തസാക്ഷി
◼️അധ്യായം 25: കുറുപ്പാൾ
◼️അധ്യായം 26: ഡിസ്കോ ഡാന്‍സര്‍ 
◼️അധ്യായം 27: ആയോധനക്കളരിയിൽ
◼️അധ്യായം 28: അപകടം വഴി കാട്ടുന്നു

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മന്ത്രി കെ എ തുളസിയുടെ ഡ്രൈവര്‍ നിയമനം; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ നിയമിച്ചതില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: മന്ത്രി കെ.എ. തുളസിയുടെ ഡ്രൈവർ നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ആഭ്യന്തര...

ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

ബെംഗളൂരു: ആയുഷ് മാൻ ആയുർവേദയും സമന്വയ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി ആയുർവേദത്തിന്റെ...

എംആര്‍ അജിത്കുമാറിനെതിരെ വകുപ്പുതല നടപടിക്കൊരുങ്ങി ആഭ്യന്തരവകുപ്പ്; സസ്‌പെൻഷന് സാധ്യത

തിരുവനന്തപുരം: നവകേരള യാത്രയ്ക്ക് നേരെ കരിങ്കൊടി കാട്ടിയ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ്...

നന്ദഗോവിന്ദം ഭജൻസ് സിഗ്നേച്ചർ എഡിഷൻ 18-ന് ബെംഗളൂരുവിൽ

ബെംഗളൂരു: ആസ്വാദകഹൃദയങ്ങളെ ഭക്തിസാഗരത്തില്‍ ആറാടിച്ച നന്ദഗോവിന്ദം ഭജൻസിന്റെ സിഗ്നേച്ചർ എഡിഷൻ ബെംഗളൂരുവിൽ...

റിലയൻസ് അനിൽ അംബാനി ഗ്രൂപ്പിനെതിരെ ഇഡി നടപടി; 1,021 കോടി രൂപയുടെ ആസ്തികൾ കൂടി കണ്ടുകെട്ടി

ന്യൂഡൽഹി : റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ്, റിലയൻസ് കൊമേഴ്‌സ്യൽ ഫിനാൻസ്...

മന്ത്രി കെ എ തുളസിയുടെ ഡ്രൈവര്‍ നിയമനം; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ നിയമിച്ചതില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: മന്ത്രി കെ.എ. തുളസിയുടെ ഡ്രൈവർ നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ആഭ്യന്തര...

ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

ബെംഗളൂരു: ആയുഷ് മാൻ ആയുർവേദയും സമന്വയ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി ആയുർവേദത്തിന്റെ...

എംആര്‍ അജിത്കുമാറിനെതിരെ വകുപ്പുതല നടപടിക്കൊരുങ്ങി ആഭ്യന്തരവകുപ്പ്; സസ്‌പെൻഷന് സാധ്യത

തിരുവനന്തപുരം: നവകേരള യാത്രയ്ക്ക് നേരെ കരിങ്കൊടി കാട്ടിയ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ്...

നന്ദഗോവിന്ദം ഭജൻസ് സിഗ്നേച്ചർ എഡിഷൻ 18-ന് ബെംഗളൂരുവിൽ

ബെംഗളൂരു: ആസ്വാദകഹൃദയങ്ങളെ ഭക്തിസാഗരത്തില്‍ ആറാടിച്ച നന്ദഗോവിന്ദം ഭജൻസിന്റെ സിഗ്നേച്ചർ എഡിഷൻ ബെംഗളൂരുവിൽ...

റിലയൻസ് അനിൽ അംബാനി ഗ്രൂപ്പിനെതിരെ ഇഡി നടപടി; 1,021 കോടി രൂപയുടെ ആസ്തികൾ കൂടി കണ്ടുകെട്ടി

ന്യൂഡൽഹി : റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ്, റിലയൻസ് കൊമേഴ്‌സ്യൽ ഫിനാൻസ്...

വിയറ്റ്‌നാം ബോട്ടപകടം: മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും

കൊല്ലം: വിയറ്റ്‌നാമിലെ ഫൂക്വോക്കിലുണ്ടായ ബോട്ടപകടത്തില്‍ മരിച്ച മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങള്‍ ഇന്ന്...

ത്രി​ല്ല​ർ പോരാട്ടം; സ്വിറ്റ്സർലൻഡിനെ വീഴ്ത്തി അർജന്റീന ലോകകപ്പ് സെമിയിൽ (3–1)

കാൻസസ് സിറ്റി: ഫി​ഫ ലോ​ക​ക​പ്പ് 2026ന്‍റെ സെ​മി​ഫൈ​ന​ലി​ൽ ക​ട​ന്ന് നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രാ​യ...

യെഡിയൂർ വൈദിക കേന്ദ്രം കർക്കടകവാവ് ബലിതർപ്പണം 12ന്

ബെംഗളൂരു: യെഡിയൂർ വൈദിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കർക്കടകവാവ് ബലിതർപ്പണം ഓഗസ്റ്റ്...

Related Articles

Popular Categories