ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്നത് ധനമന്ത്രി മറന്നു; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മഞ്ചേശ്വരം: കേന്ദ്രം കേരളത്തോട് തുടരുന്ന കടുത്ത വിവേചനവും അവഗണനയും വെളിവാക്കുന്ന രേഖയാണ് ഇന്ന് അവതരിപ്പിച്ച കേന്ദ്ര ബഡ്‌ജറ്റ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ബോധപൂർവ്വം വിസ്മരിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.

കേരള വികസന മുന്നേറ്റ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനം ദീർഘകാലമായി ആവശ്യപ്പെടുന്ന എയിംസ്, റെയില്‍വേ വികസനത്തിനായുള്ള ഏഴ് അതിവേഗ ഇടനാഴികള്‍, വിഴിഞ്ഞം തുറമുഖ വികസനത്തിനായുള്ള പ്രത്യേക പാക്കേജ് എന്നിവയെല്ലാം പൂർണമായും തഴയപ്പെട്ടെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഫിനാൻസ് കമ്മിഷൻ വിഹിതം ഉയർത്തണമെന്ന ആവശ്യം നിരാകരിച്ചു.

41 ശതമാനം വിഹിതമെന്ന നിലവിലെ സ്ഥിതി തുടരാൻ തീരുമാനിച്ചത് ഫെഡറല്‍ തത്വങ്ങളെ ദുർബലപ്പെടുത്തുന്ന നടപടിയാണ്. ഈ അവഗണനയ്ക്ക് കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാർ മറുപടി പറയേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരളത്തിന്റെ ധാതുസമ്പത്ത് കൈക്കലാക്കാനുള്ള കേന്ദ്രത്തിന്റെ നീക്കം അത്യന്തം അപകടകരമാണ്. മാത്രമല്ല, കേന്ദ്ര ബഡ്‌ജറ്റിലെ പ്രഖ്യാപനം സ്വകാര്യ കുത്തകകള്‍ക്ക് ഖനനത്തിന് വഴിയൊരുക്കുന്ന നയമാണ്.

പരിസ്ഥിതി മന്ത്രാലയത്തിന്റെ കർശന വ്യവസ്ഥകള്‍ പോലും റദ്ദാക്കിക്കൊണ്ട് പാരിസ്ഥിതികാനുമതി നല്‍കുന്നത് വേഗത്തിലാക്കി സ്വകാര്യ മേഖലയെ സഹായിക്കാനാണ് കേന്ദ്ര നീക്കം. വിഴിഞ്ഞം, ചവറ, കൊച്ചി എന്നിവയെ ബന്ധിപ്പിച്ച്‌ പൊതുമേഖലയില്‍ ഒരു ധാതു ഇടനാഴി സ്ഥാപിക്കുമെന്ന് സംസ്ഥാന സർക്കാർ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.

സംസ്ഥാനത്തിന്റെ പ്രഖ്യാപനങ്ങള്‍ക്ക് കടകവിരുദ്ധമായി സ്വകാര്യ കുത്തകള്‍ക്ക് ധാതുസമ്പത്ത് വിട്ടുകൊടുക്കുന്ന കേന്ദ്ര നീക്കം അപകടകരമാണ്. റെയില്‍വേ കോച്ച്‌ ഫാക്ടറി അടക്കമുള്ള വാഗ്ദാനങ്ങള്‍ നല്‍കി കോണ്‍ഗ്രസ് സർക്കാരും ബി.ജെ.പി സർക്കാരും ഒരുപോലെ കേരളത്തെ കബളിപ്പിക്കുകയാണെന്ന് ഈ ബഡ്‌ജറ്റും സാക്ഷ്യപ്പെടുത്തുന്നു’- മുഖ്യമന്ത്രി വ്യക്തമാക്കി.

SUMMARY: Finance Minister forgot that Kerala is also on the map of India

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തമിഴ്നാട്ടിൽ ഇനി ക്ഷേത്രങ്ങളിൽ മൊബൈൽ വേണ്ട; വിലക്ക് പ്രാബല്യത്തിൽ

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ ഹി​ന്ദു മ​ത-​ധാ​ർ​മി​ക എ​ൻ​ഡോ​വ്മെ​ന്റ് വ​കു​പ്പി​ന്റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള 52 പ്ര​ധാ​ന...

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന യുവാവ് മരിച്ചു

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ അ​മീ​ബി​ക് മ​സ്തി​ഷ്‌​ക​ജ്വ​രം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന...

കെഎൻഎസ്എസ് ശ്രീകൃഷ്ണ ജന്മാഷ്ടമി ശോഭയാത്ര 4ന്

ബെംഗളൂരു:കെഎൻഎസ്എസ് ദാസറഹള്ളി കരയോഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണ ജന്മാഷ്ടമി ശോഭയാത്ര സെപ്തംബര്‍...

ചെക്ക് കേസില്‍ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് ശിക്ഷ; നടപടി പ്രവാസി മലയാളിയുടെ പരാതിയില്‍

മുംബൈ: കണ്ണൂർ വിമാനത്താവളം ഓഹരി സാമ്പത്തിക തട്ടിപ്പ് കേസില്‍ പാലാ എംഎൽഎ...

അനധികൃതമായി ഇന്ത്യയിൽ താമസിച്ച 31 ബംഗ്ലാദേശ് പൗരന്മാരെ നാടുകടത്തി

ബെംഗളൂരു: അനധികൃതമായി ഇന്ത്യയിൽ താമസിച്ചുവെന്നാരോപിച്ച് 31 ബംഗ്ലാദേശ് പൗരന്മാരെ ബെംഗളൂരു പോലീസ്...

ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: തൃശ്ശൂർ ചേർപ്പ് പട്ടത്ത് വീട്ടിൽ പരേതനായ ബാലൻ എഴുത്തച്ചൻ്റെ ഭാര്യ...

ഗൃഹജ്യോതി പദ്ധതി; ഗുണഭോക്താക്കളുടെ വീടുതോറുമുള്ള പരിശോധന സെപ്റ്റംബർ 30 വരെ നീട്ടി

ബെംഗളൂരു: കർണാടക സർക്കാരിന്റെ സൗജന്യ വൈദ്യുതി പദ്ധതിയായ ഗൃഹജ്യോതിയുടെ ഗുണഭോക്താക്കളുടെ വീടുതോറുമുള്ള...

ബെംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ ഓണ കുടുംബസംഗമം

ബെംഗളൂരു:ബെംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ ഓണ കുടുംബസംഗമം മല്ലേഷ്പാളയത്തുള്ള സ്റ്റേജ് ക്രാഫ്റ്റ്...

Related Articles

Popular Categories