17-ാമത് തമിഴ്‌നാട് നിയമസഭയുടെ ആദ്യ സമ്മേളനം; പുതിയ എം.എൽ.എമാർ സത്യപ്രതിജ്ഞ ചെയ്തു

ചെന്നൈ: തമിഴ്‌നാട്ടില്‍ തിരഞ്ഞെടുക്കപ്പെട്ട പുതിയ എംഎല്‍എമാർ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരത്തിലേറി. 234 അംഗ തമിഴ്‌നാട് നിയമസഭയിലേക്കാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാർ സത്യപ്രതിജ്ഞ ചെയ്‌ത് പ്രവേശിക്കുന്നത്. മുഖ്യമന്ത്രി വിജയ്‌യെ കൂടാതെ മറ്റ് ഒമ്പത് മന്ത്രിമാരും, എടപ്പാടി കെ പളനിസ്വാമി ഉൾപ്പെടെയുള്ള മുൻ മുഖ്യമന്ത്രിമാരും, പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരും നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്‌തു.

പ്രോ-ടെം സ്‌പീക്കറായി നിയമിതനായ ഷോളവന്ദനിൽ നിന്നുള്ള ടിവികെ നിയമസഭാംഗം എംവി കറുപ്പയ്യ അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിജയ് ആയിരുന്നു എംഎൽഎ ആയി ആദ്യം സത്യപ്രതിജ്ഞ ചെയ്‌തത്. എൻ ആനന്ദ്, ആധവ് അർജുന എന്നിവരുൾപ്പെടെ ഒമ്പത് മന്ത്രിമാർ പിന്നീട് എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്‌തു.

തുടർന്ന്, ഡിഎംകെ നിയമസഭാ കക്ഷി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ, മുൻ മുഖ്യമന്ത്രിമാരായ എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, ഡിഎംകെ നേതാവ് ഒ പനീർശെൽവം, അഗ്രി കൃഷ്‌ണമൂർത്തി, കെ പി അൻപളഗൻ തുടങ്ങിയവരും നിയമസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്‌തു.

ഇന്നലെ ആണ് മുഖ്യമന്ത്രിയായി ടിവികെ അധ്യക്ഷൻ വിജയ് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരത്തിലേറിയത്. ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ ആണ് പ്രതിപക്ഷ നേതാവ്. ഏപ്രില്‍ 23നായിരുന്നു തമിഴ്‌മനാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. ടിവികെയുടെ ആദ്യ തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്. 108 സീറ്റുകള്‍ പിടിച്ചാണ് ടിവികെ തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായത്.

എന്നാല്‍ സർക്കാർ രൂപീകരിക്കാൻ ആവശ്യമായ കേവല ഭൂരിപക്ഷം ഇല്ലാതിരുന്നതിനാല്‍ കോൺഗ്രസ്, വിസികെ, ഇടതുപക്ഷ പാർട്ടികൾ, ഐയുഎംഎൽ എന്നിവയുടെ സഹായത്തോടെ വിജയ് സർക്കാർ രൂപീകരിക്കുകയായിരുന്നു.

SUMMARY: First session of 17th Tamil Nadu Legislative Assembly; New MLAs take oath

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കർണാടകയിലെ വരൾച്ചാ സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘം ബെംഗളൂരുവിൽ എത്തി

ബെംഗളൂരു: കർണാടകയിലെ വരൾച്ചാ സാഹചര്യം വിലയിരുത്തുന്നതിനായി ഉന്നതതല കേന്ദ്ര സംഘം ഇന്ന്...

നയന്തഹള്ളിയിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് നാല് കുട്ടികളടക്കം ഒരു കുടുംബത്തിലെ ആറ് പേർക്ക് പരുക്ക്

ബെംഗളൂരു: നഗരത്തിലെ നയന്തഹള്ളി വിനായക ലേഔട്ടിൽ എൽ.പി.ജി സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു...

ഓൺസ്റ്റേജ് ജാലഹള്ളി ഭരണസമിതി വിപുലീകരിച്ചു

ബെംഗളൂരു: ജാലഹള്ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സാംസ്കാരിക കൂട്ടായ്മയായ ഓൺസ്റ്റേജിന്റെ ഭരണസമിതി...

ബെംഗളൂരുവിൽ കോളേജ് വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്തി; നാല് പേർ പിടിയിൽ

ബെംഗളൂരു: അന്നപൂർണേശ്വരി നഗറിൽ കോളേജ് വിദ്യാർത്ഥി പട്ടാപ്പകൽ കുത്തേറ്റ് മരിച്ചു. നാഗർഭാവി...

‘മച്ചാറിന്റേത് അസാമാന്യ ധീരത’: സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച്‌ ദുബായ് കിരീടാവകാശി

ദുബായ്: ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തില്‍ ഉണ്ടായ...

പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ച്‌ നയാര

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ച്‌ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ...

കോഴിക്കോട് ട്രാവലര്‍ മറിഞ്ഞ് അപകടം; 11 മാസം പ്രായമായ കുട്ടി മരിച്ചു

കോഴിക്കോട്: കൂടരഞ്ഞി കൂമ്പാറയില് ട്രാവലർ മറിഞ്ഞ് 11 മാസം പ്രായമായ കുട്ടിക്ക്...

Related Articles

Popular Categories