നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച; അന്വേഷണം കേരളത്തിലേയ്ക്കും

ജയ്‌പൂർ: നാഷനല്‍ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന്റെ (നീറ്റ് യു.ജി) ചോദ്യപേപ്പർ ചോർന്നതായുള്ള സംശയത്തില്‍ 13 പേ‌ർ കസ്റ്റഡിയില്‍. സികാർ, ഡെറാഡൂണ്‍ എന്നിവിടങ്ങളില്‍ നിന്നാണ് രാജസ്ഥാൻ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. സികാറിലെ കോച്ചിംഗ് സെന്റർ ഉടമ, പേയിംഗ് ഗസ്റ്റ് താമസ സൗകര്യ ഉടമ, ഡെറാഡൂണില്‍ നിന്ന് രണ്ട് വിദ്യാർത്ഥികള്‍ തുടങ്ങിയവർ കസ്റ്റഡിയിലെടുത്തവരില്‍ ഉള്‍പ്പെടുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

ചോദ്യം ചെയ്യലിനായി മാത്രമാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് വ്യക്തമാക്കി. മേയ് മൂന്നിനായിരുന്നു നീറ്റ് പരീക്ഷ നടന്നത്. രാജസ്ഥാൻ സികാറിലെ വിദ്യാർഥികള്‍ക്കിടയില്‍ പ്രചരിച്ച ചോദ്യാവലി യഥാർത്ഥ ചോദ്യപേപ്പറിലെ ചില ഭാഗങ്ങള്‍ക്ക് സമാനമാണെന്നതാണ് സംശയം ഉയരാൻ കാരണം. നീറ്റ് പരീക്ഷയിലെ 720 ചോദ്യങ്ങളില്‍ 600 എണ്ണമാണ് ചോദ്യാവലിയിലേതുമായി സാദൃശ്യമുള്ളതെന്ന് രാജസ്ഥാൻ സ്‌പെഷ്യല്‍ ഓപ്പറേഷൻസ് ഗ്രൂപ്പ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.

ഇത് യാദൃച്ഛികമായി സംഭവിച്ചതാണോ അതോ ചോദ്യപേപ്പർ ചോ‌ർന്നതാണോയെന്ന സംശയത്തിലാണ് അധിക‌ൃതർ. നീറ്റ് പരീക്ഷയ്ക്ക് രണ്ട് ദിവസം മുമ്പാണ് സികാറില്‍ ചോദ്യാവലി പ്രചരിച്ചത്. 20,000 മുതല്‍ രണ്ട് ലക്ഷം രൂപയ്ക്ക് വരെയാണ് ഇത് വിറ്റഴിച്ചത്. പരീക്ഷയ്ക്ക് മുമ്പ് ഏകദേശം 30,000 ചോദ്യാവലികള്‍ വിറ്റു പോയിരുന്നു. കേരളത്തിലെ ഒരു മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന രാജസ്ഥാനിലെ ചുരു സ്വദേശിയായ എംബിബിഎസ് വിദ്യാർത്ഥിയാണ് ചോദ്യപേപ്പർ ചോർത്തിയതെന്നാണ് രാജസ്ഥാൻ സ്‌പെഷ്യല്‍ ഓപ്പറേഷൻസ് ഗ്രൂപ്പ് വ്യക്തമാക്കുന്നത്. അന്വേഷണം കേരളത്തിലേയ്ക്കും നീളുന്നതായി വിവരമുണ്ട്.

SUMMARY: NEET question paper leak; Investigation to be shifted to Kerala

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

‘പണം ചോദിച്ചപ്പോള്‍ ഹണിട്രാപ്പില്‍ കുടുക്കുമെന്ന് ഭീഷണി’; റോബിൻ രാധാകൃഷ്ണനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി

കൊച്ചി: ബിജെപി യുവ നേതാവും നിയമസഭാ തിരഞ്ഞെടുപ്പിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ആയിരുന്ന...

അധ്യായം 38 📖 മാധ്യമ വിചാരം

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ ബാംഗ്ലൂരിലെ...

അതിരപ്പിള്ളിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന; മൂന്നുപേര്‍ക്ക് പരുക്ക്

അതിരപ്പിള്ളി: തുമ്പൂർമുഴിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. ആക്രമണത്തില്‍ നിന്ന്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന. ഗ്രാമിന് 95 രൂപയുടെ...

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് കോട്ടയത്തെ നാലുവയസുകാരിക്ക്

കോട്ടയം: കോട്ടയത്ത് നാല് വയസുകാരിക്ക്‌ ഷിഗെല്ല സ്ഥിരീകരിച്ചു. അതിരപ്പുഴ സ്വദേശിയായ കുട്ടിക്കാണ്...

മുംബൈയില്‍ പാര്‍പ്പിട സമുച്ചയത്തില്‍ വൻ തീപിടിത്തം; 2 വയസ്സുള്ള കുഞ്ഞും യുവതിയും മരിച്ചു

മുംബൈ: മുംബൈയിലെ വൈല്‍ പാർലെ (വെസ്റ്റ്) ബാപ്റ്റിസ്റ്റ റോഡിലുള്ള പന്ത്രണ്ടുനില കെട്ടിടത്തില്‍...

കള്ളക്കടൽ പ്രതിഭാസം; തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തീരങ്ങളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കള്ളക്കടൽ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി തിരുവനന്തപുരം...

ഓണപ്പരീക്ഷ നാളെ തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ ഒന്നാംപാദവാർഷിക പരീക്ഷ വ്യാഴാഴ്ച ആരംഭിക്കും. എൽ പി...

Related Articles

Popular Categories