മെസ്സിയുടെ പേരിലെ തട്ടിപ്പ്; ജിഎസ്‍ടി സമന്‍സിനെതിരെ റിപ്പോര്‍ട്ടര്‍ നല്‍കിയ ഹർജി തള്ളി

കൊച്ചി: മെസ്സി തട്ടിപ്പുമായി ബന്ധപ്പെട്ട ജിഎസ്ടി അന്വേഷണത്തില്‍ സ്പോണ്‍സറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് തിരിച്ചടി. സമൻസില്‍ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചതിനെ തുടർന്ന് കമ്പനി വ്യാഴാഴ്ച (നവംബർ 16) കൊല്ലം ജിഎസ്ടി ഇന്റലിജൻസ് യൂണിറ്റിന് മുന്നില്‍ ഹാജരാകണം. സമൻസ് ചോദ്യം ചെയ്തുകൊണ്ട് കമ്പനി നല്‍കിയ ഹർജി കോടതി തീർപ്പാക്കുകയായിരുന്നു.

കേസില്‍ 25.78 കോടിയുടെ നികുതി വെട്ടിപ്പാണ് ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയിട്ടുള്ളത്. ഇതിന് പുറമെ 56.32 കോടി രൂപ പിഴ ഒടുക്കാനും ജിഎസ്ടി വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. അർജന്റീന ഫുട്ബോള്‍ ടീമിനെയും ലയണല്‍ മെസ്സിയെയും കേരളത്തില്‍ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ സാമ്പത്തിക തട്ടിപ്പില്‍ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ചിരിക്കുകയാണ് സ്പെഷ്യല്‍ ഇൻവെസ്റ്റിഗേഷൻ ടീം.

റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് പണം നല്‍കിയ ധനകാര്യ സ്ഥാപനങ്ങളിലേക്കും അന്വേഷണം നീണ്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആന്റോ അഗസ്റ്റിന്റെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച്‌ ഫോറൻസിക് ഓഡിറ്റിംഗിനും അന്വേഷണ സംഘം തുടക്കമിട്ടിട്ടുണ്ട്. രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഫണ്ട് കൈമാറ്റങ്ങള്‍ പൂർണ്ണമായി പരിശോധിക്കുന്നതിലൂടെ ഈ സാമ്പത്തിക ഇടപാടുകളുടെ യഥാർത്ഥ ഗുണഭോക്താക്കള്‍ ആരാണെന്ന് കണ്ടെത്താനാണ് പോലീസും അന്വേഷണ ഏജൻസികളും ശ്രമിക്കുന്നത്.

SUMMARY: Fraud involving Messi’s name; Reporter’s plea against GST summons dismissed

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിലെ താമസക്കാരുടെ കൃത്യമായ രേഖകൾ സൂക്ഷിക്കുന്നതിനായി വീടുതോറുമുള്ള വിവരശേഖരണം നടത്തും

ബെംഗളൂരു: നഗരത്തിലെ താമസക്കാരുടെ വിവരങ്ങൾ ശേഖരിച്ച് പ്രത്യേക ഡാറ്റാബേസ് തയ്യാറാക്കണമെന്ന് കർണാടക...

ഗ്രീൻ എസ്.എം. ടാക്സി സർവീസിനെതിരെ കർണാടകയിലെ ടാക്സി സംഘടനകൾ

ബെംഗളൂരു: വിയറ്റ്നാം ആസ്ഥാനമായ വിൻഗ്രൂപ്പിന്റെ ഇലക്ട്രിക് ടാക്സി സേവനമായ ഗ്രീൻ എസ്.എം....

‘കന്നഡ ബാലകഥകൾ’ മലയാളം പരിഭാഷ പ്രകാശനം ചെയ്തു

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബാലദിനാഘോഷത്തോടനുബന്ധിച്ച് ഡോ....

ബെംഗളൂരു ക്‌നാനായ കാത്തലിക് അസോസിയേഷൻ റൂബി ജൂബിലി ആഘോഷിച്ചു

ബെംഗളൂരു: ബെംഗളൂരു ക്‌നാനായ കാത്തലിക് അസോസിയേഷന്‍ -ബികെസിഎ റൂബി ജൂബിലി ആഘോഷങ്ങൾ...

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം; മുഖ്യപ്രതി സുഹൈല്‍ ബോസ്റ്റല്‍ സ്കൂളില്‍ നിന്ന് പുറത്തേക്ക്

കൊച്ചി: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി വാഹനാപകടക്കേസില്‍ ഒന്നാം പ്രതി സുഹൈല്‍...

സംഗമിത്ര കെ.ആർ. പുരം ഭാഗ് കന്നഡ രാജ്യോത്സവം

ബെംഗളൂരു: സംഗമിത്ര കെ.ആർ. പുരം ഭാഗ് കന്നഡ രാജ്യോത്സവം സംഘടിപ്പിച്ചു.വിശ്വഹിന്ദു പരിഷത്ത്...

യുവധാര വെൽഫെയർ അസോസിയേഷൻ ശിശുദിനാഘോഷം 

ബെംഗളൂരു: യുവധാര വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശിശുദിനാഘോഷം വിവിധ മത്സരങ്ങളോടെ...

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ വ്യാഴാഴ്ച വിധി; സിപിഎം നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷും പ്രതിപ്പട്ടികയില്‍

കൊച്ചി: അരിയില്‍ ഷുക്കൂർ വധക്കേസില്‍ വ്യാഴാഴ്ച വിധി പറയും. എറണാകുളം പ്രത്യേക...

Related Articles

Popular Categories