ബെംഗളൂരു: ബെംഗളൂരു ക്നാനായ കാത്തലിക് അസോസിയേഷന് -ബികെസിഎ റൂബി ജൂബിലി ആഘോഷങ്ങൾ വൈറ്റ്ഫീൽഡ് ഇ.സി.സിയിൽ വച്ച് നടന്നു. പ്രസിഡന്റ് റജി പറപ്പള്ളിലിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം ഫാ. ജോബി പാറക്കാച്ചെരുവിൽ ഉദ്ഘാടനം ചെയ്തു. പ്രൊഫ. മാത്യു പ്രാൽ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ബിസികെഎ ഡയറക്ടറിയുടെയും, സംഘടനയുടെ നാല് പതിറ്റാണ്ടിന്റെ ചരിത്രം അനാവരണം ചെയ്യുന്ന ഡോക്യുമെന്ററിയുടെയും, ജൂബിലി ഗാനത്തിന്റെയും പ്രകാശനകർമ്മം നിർവഹിച്ചു.
തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി. റോബി കിഴക്കേപ്പറമ്പിൽ സ്വാഗതവും സിബി തോട്ടപ്ലാക്കിൽ നന്ദിയും പറഞ്ഞു. സെക്രട്ടറി സൈമൺ കല്ലിടുക്കിൽ, ട്രഷറർ അലക്സ് കൊല്ലപ്പള്ളി, ജെക്സി റജി ചക്കുപുരക്കൽ, ടോണി കടുതോടി എന്നിവര്‍ പരിപാടികൾക്ക് നേതൃത്വം നൽകി.
SUMMARY: Bengaluru Knanaya Catholic Association celebrated Ruby Jubilee
















