പത്തനംതിട്ട: ലൈഫ് പദ്ധതിയുടെ പേരിൽ വ്യാജരേഖകൾ ചമച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ പത്തനംതിട്ടയിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർക്കെതിരെ കേസ്. തണ്ണിത്തോട് പഞ്ചായത്ത് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ റാണി ലക്ഷ്മിക്കെതിരെയാണ് അന്വേഷണം. സീതത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി ടി. ഈശോ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചത്.
പരാതിയെ തുടർന്ന് റാണി ലക്ഷ്മിയുടെ വീട്ടിൽ പോലീസ് പരിശോധന നടത്തി. തുടർന്ന് ഇവരെ കസ്റ്റഡിയിലെടുത്തു. ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് ആനുകൂല്യത്തുക ലഭിക്കാതെ വന്നതോടെയാണ് പഞ്ചായത്ത് തലത്തിൽ അന്വേഷണം ആരംഭിച്ചത്. ഇതിന് പിന്നാലെയാണ് ക്രമക്കേട് പുറത്തുവന്നത്. കോന്നി സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് റാണി ലക്ഷ്മിയെ കസ്റ്റഡിയിലെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
SUMMARY: Fraud worth lakhs in LIFE housing scheme: Village Extension Officer taken into custody
















