കോഴിക്കോട്: മിഷന് സക്ഷം അങ്കണവാടി ആന്‍ഡ് പോഷണ്‍ 2.0 പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായതോടെ സംസ്ഥാനത്തെ അങ്കണവാടി ജീവനക്കാര്‍ക്കും ഐസിഡിഎസ് സൂപ്പര്വൈസര്ക്കുമായി 41.64 കോടി രൂപ മുടക്കി അടിയന്തരമായി പുതിയ സ്മാര്‍ട്ട്ഫോണുകള്‍ വാങ്ങാന്‍ വനിത ശിശുവികസന വകുപ്പ്. 2017ല്‍ നല്കിയ ഒരു ഇന്ത്യന്‍ കമ്പനിയുടെ മൊബൈല്‍ ഫോണുകളിലേറെയും പണിമുടക്കിയ സാഹചര്യത്തിലാണു നടപടി. സംസ്ഥാനത്ത് 33120 അങ്കണവാടി വാർക്കർമാരും 1327 ഐസിഡിഎസ് ലേഡീസ് സൂപ്പർ വൈസർമാർക്കും 152 കോഡിനേറ്റർമാർക്കുമായിരിക്കുമാണ് ഫോൺ ലഭിക്കുക. 692 എണ്ണം ബഫര്‍ സ്റ്റോക്കായും വാങ്ങും. ഒരു ഫോണിനായി 11,800 രൂപയാണ് സര്‍ക്കാര്‍ ചെലവിടുക.
പോഷൺ ആപ്പിൽ വിവരങ്ങൾ അപഡേറ്റ് ചെയ്യുന്നതിനായി അങ്കണവാടി ജീവനക്കാർക്ക് 4 g ഫോണും സിമ്മുമാണ് കേന്ദ്രം നൽകിയിരുന്നത്. കൃത്യമായ നെറ്റ് വർക്ക് കിട്ടാത്തതിനാൽ സ്വന്തം ഫോണിലാണ് അങ്കണവാടി ജീവനക്കാർ പോഷൺ ആപ്പ് ഉപയോഗിച്ചിരുന്നത്.
ഇതോടെ ഫോൺ ഹാഗ് ആവുകയും കേടാവുകയും ചെയ്യുന്ന പ്രതിസന്ധിയിലാണെന്ന് അങ്കണവാടി ജീവനക്കാർ സർക്കാരിനെയും മന്ത്രി ബിന്ദുകൃഷ്ണയേയും അറിയിച്ചിരുന്നു. തുടർന്നാണ് പുതിയ ഫോൺ വാങ്ങാൻ അനുമതിയായത്. സർക്കാർ ഫോൺ വാങ്ങി നൽകുന്നതോടെ ജീവനക്കരുടെ വലിയൊരു പ്രശ്നത്തിനാണ് പരിഹാരമാവുന്നത്.
SUMMARY: Free smartphones for Anganwadi teachers; Rs 41.64 crore sanctioned.















