മുംബൈ: ഗായികയും അവതാരകയുമായ റിമി ടോമി വിവാഹിതയായി. മുംബൈയിലെ ഡോംബിവലിയില്‍ വച്ചായിരുന്നു ചടങ്ങുകള്‍. ഫിറ്റ്നസ് ട്രെയിനറും മുംബൈ മലയാളിയുമായ ലിബിൻ മാത്യുവിനെയാണ് വിവാഹം ചെയ്തത്. റിമി ടോമിയുടേയും ലിബിന് മാത്യുവിന്റേയും ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
വെള്ള നിറത്തിലുളള ഗൗണും ഡയമണ്ട് ആഭരണങ്ങളുമാണ് വിവാഹത്തിന് റിമി അണിഞ്ഞിരുന്നത്. നീല നിറത്തിലുളള സ്യൂട്ട് ആയിരുന്നു വരനായ ലിബിന്റെ വേഷം. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സഹോദരനായ റിങ്കു ടോമിയുടെ പിറന്നാള്‍ ദിനത്തിലാണ് റിമിയുടെ വിവാഹം എന്ന പ്രത്യേകതയും ഉണ്ട്.
SUMMARY: Singer Rimi Tomy has got married















