Thursday, February 5, 2026
15 C
Bengaluru

അതിവേഗ റെയിലുമായി സർക്കാർ മുന്നോട്ട്; പദ്ധതി നടപ്പിലാക്കാൻ ഉത്തരവ്

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്ക് ബദലായി റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) മാതൃകയിൽ അതിവേഗ റെയിലുമായി മുന്നോട്ട് പോകാൻ ഉത്തരവിറക്കി സംസ്ഥാന സർക്കാർ. ആർആർടിഎസ് പ്രായോഗികവും പൊതുഅംഗീകാരവുമുള്ള മാതൃകയാണെന്നാണ് ഉത്തരവിൽ പറയുന്നത്. സംസ്ഥാന ഗതാഗത വകുപ്പാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിയത്.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ 20 ശതമാനം വീതം വിഹിതവും അന്താരാഷ്ട്ര ധനസ്ഥാപനങ്ങളിൽ നിന്ന് 60 ശതമാനം വായ്പയും എടുത്താകും പദ്ധതി നടപ്പാക്കുക. 12 വർഷത്തിനുള്ളിൽ സമ്പൂർണ്ണ സംസ്ഥാനതല ആർആർടിഎസ് ശൃംഖല യാഥാർഥ്യമാക്കാൻ കഴിയുമെന്നാണ് റിപ്പോർട്ട്. തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ആദ്യഘട്ടത്തിനാണ് അനുമതി നൽകിയിരിക്കുന്നത്. 1,92,780 കോടിയാണ് പദ്ധതിയുടെ ചെലവ് കണക്കാക്കുന്നത്.

ഘട്ടം ഘട്ടമായി കാസറഗോഡ് വരെ പദ്ധതി പിന്നീട് നീട്ടുമെന്നാണ് വിവരം. റിസർവേഷൻ ആവശ്യമില്ലാത്തതും നിശ്ചിത സമയത്തിനിടയിൽ ഇരുദിശയിലും ട്രെയിനോടുകയും ചെയ്യുന്ന സംവിധാനമാണ് ചർച്ചകളിലുള്ളത്. ജനസാന്ദ്രതയും പരിസ്ഥിതി സംരക്ഷണവും പരിഗണിച്ച്, നിലത്തു കൂടിയുള്ള പാതയ്ക്ക് പകരം തൂണുകളിലൂടെയുള്ള പാതയാണ് സ്വീകരിക്കുക. ഇത് ഭൂമി ഏറ്റെടുക്കൽ ഗണ്യമായി കുറയ്ക്കാനും സ്വാഭാവിക നീരൊഴുക്ക് തടസപ്പെടാതിരിക്കാനും പൊതുജന പ്രതിഷേധം ഒഴിവാക്കാനും സഹായിക്കും. അത്യാവശ്യമായ ഇടങ്ങളിൽ മാത്രം തുരങ്കങ്ങളും എംബാങ്ക്മെന്റുകളും ഉപയോഗിക്കും.
SUMMARY: Government moves ahead with high-speed rail; orders to implement the project

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

വീട് പൂട്ടി യാത്രപോകുകയാണോ? ‘പോൽ ആപ്പ്’ വഴി പോലീസിനെ അറിയിച്ചിട്ട്‌ പോകൂ

തിരുവനന്തപുരം: വീട് പൂട്ടി യാത്രപോകുന്ന കാര്യം പോലീസിനെ അറിയിക്കാൻ പോലീസിന്റെ ഔദ്യോഗിക മൊബൈൽ...

ശബരിമല സ്വർണക്കൊള്ള: എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ എസ്ഐടി അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി. കേസിന്റെ...

കേരളസമാജം യെലഹങ്ക സോണ്‍ പുതുവത്സരാഘോഷം

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ യെലഹങ്ക സോണ്‍ പുതുവത്സരാഘോഷം  യെലഹങ്ക കണ്‍ട്രീ ക്ലബ്ബില്‍ നടന്നു....

ശബരിമലയിലെ നെയ്യ് തട്ടിപ്പ്: ദേവസ്വം ജീവനക്കാരൻ അറസ്റ്റില്‍

പത്തനംതിട്ട: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വില്‍പ്പന ക്രമക്കേടില്‍ ദേവസ്വം ബോര്‍ഡ്...

എയര്‍ഗണ്ണുമായി ആശുപത്രിയിലെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തി; പ്രതി പിടിയില്‍

പത്തനംതിട്ട: കുന്നന്താനത്ത് എയര്‍ ഗണ്ണുമായി രോഗി ആശുപത്രിയില്‍. കുന്നന്താനം സിഎച്ച്‌സിയില്‍ എത്തിയ...

Topics

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ 3 പേർ മരിച്ചു

ബെംഗളൂരു: കനക്പുരയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു ഒരു കുടുംബത്തിലെ 3 പേർ...

ബെംഗളൂരുവില്‍ അപ്പാർട്മെന്റിന് സമീപം പുള്ളിപ്പുലിയുടെ സാന്നിധ്യം 

ബെംഗളൂരു: നഗരത്തിലെ ജെപി നഗറിനു സമീപത്തെ അഞ്ജനപുര ഏഴാം ബ്ലോക്കിലെ അപ്പാർട്മെന്റിനടുത്ത്...

സായാഹ്ന സവാരിക്കിറങ്ങിയ സ്ത്രീയുടെ സ്വർണമാല കത്തികാട്ടി ഭീഷണിപ്പെടുത്തി കവര്‍ന്നു

ബെംഗളൂരു: സായാഹ്ന സവാരിക്കിറങ്ങിയ സ്ത്രീയുടെ സ്വർണമാല കത്തികാട്ടി കവർന്നെടുത്തു. ബെംഗളൂരു മദനായകനഹള്ളി...

ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള; ഇന്ന് മൂന്ന് മലയാള ചിത്രങ്ങള്‍

ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള മേളയിൽ ഇന്ന് മൂന്നു മലയാള ചിത്രങ്ങള്‍...

ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള; കയ്യടി നേടി ‘മോഹ’വും കാടും, ഇന്ന് 59 ചിത്രങ്ങൾ

ബെംഗളൂരു: 17-മത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രേക്ഷക ശ്രദ്ധ നേടി...

65 വയസ്സുകാരി കൊല്ലപ്പെട്ടു, വീട്ടുജോലിക്കാരനെ സംഭവസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവില്‍ 65 വയസ്സുള്ള സ്ത്രീയെ കൊല്ലപ്പെട്ട നിലയിലും വീട്ടുജോലിക്കാരനെ സംഭവസ്ഥലത്ത്...

വിദ്യാർഥികളുടെ ഇൻ്റേൺഷിപ്പിൽ തട്ടിപ്പ്; കർശന നടപടിയുമായി വി.ടി.യു.

ബെംഗളൂരു: കര്‍ണാടകയിലെ പ്രമുഖ സാങ്കേതിക സര്‍വ്വകലാശാലയായ വിശ്വേശ്വരയ്യ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ (വി.റ്റി.യു.)...

സി.ജെ.റോയിക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴി; മൃതദേഹം സംസ്കരിച്ചു

ബെംഗളൂരു: സ്വയം നിറയൊഴിച്ച്‌ മരണപ്പെട്ട കോണ്‍ഫിഡന്റ് ഗ്രൂപ്പ് മേധാവി സി ജെ...

Related News

Popular Categories

You cannot copy content of this page