കാസറഗോഡ്: ഷാനവാസ് പാദൂരിനെതിരെ വിദ്വേഷ പരാമർശവുമായി വനിതാ ലീഗ് നേതാവ്. വനിതാ ലീഗ് ജില്ലാ സെക്രട്ടറി ആയിഷത്ത് ഫർസാനയാണ് വിദ്വേഷ പരാമർശം നടത്തിയത്. മുള്ളേരിയയിലെ യുഡിഎഫ് കുടുംബ യോഗത്തിലാണ് ആയിഷത്ത് ഫർസാന വിദ്വേഷ പരാമർശം നടത്തിയത്. പ്രസംഗത്തിൽ കപട വിശ്വാസി എന്നതിന് പകരം ‘മുനാഫിഖ് ‘ എന്ന പദമാണ് ഇവർ ഉപയോഗിച്ചത്. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് എല്‍ഡിഎഫ് പരാതി നല്‍കി.
ഉച്ചയ്ക്ക് ഒരു കൊടി വൈകിട്ട് മറ്റൊരു കൊടി പിടിക്കുന്നയാളാണ് ഷാനവാസ് പാദൂർ. മുനാഫിഖിന്റെ പണിയെടുത്തുകൊണ്ട് വോട്ടഭ്യർത്ഥിക്കാൻ വരികയാണ് ഷാനവാസ്. മുഖ്യമന്ത്രി പറയുന്നത് പോലെ നമുക്ക് പറയാനുണ്ട് കടക്ക് പുറത്തെന്ന്- എന്നാണ് ആയിഷത്ത് ഫര്‍സാന പ്രസംഗത്തില്‍ പറഞ്ഞത്.
മുസ്ലിം ലീഗ് സ്ഥാനാർഥി കല്ലട മാഹിനാജിക്ക് വേണ്ടി വിവിധ പ്രദേശങ്ങളിൽ നടത്തിയ കുടുംബയോഗത്തിലെ പ്രസംഗത്തിനിടെയാണ് പരാമർശമുണ്ടായത്. ഷാനവാസ് പാദൂരിന്റെ ഇലക്ഷന്‍ ഏജന്റ് കെ എ മുഹമ്മദ് ഹനീഫാണ് ഫർസാനക്കെതിരെ പരാതി നല്‍കിയത്. വനിതാ ലീഗ് നേതാവിന്റെ പ്രസംഗം നാട്ടില്‍ സാമുദായിക ദ്രുവീകരണമുണ്ടാക്കുന്നതിനും മതസ്പര്‍ദ്ധ വളര്‍ത്തുന്നതിനും ലക്ഷ്യമിട്ടുളളതാണെന്നും അതിലുപയോഗിക്കുന്ന മുനാഫിക് എന്ന അറബി വാക്ക് മനപ്പൂര്‍വ്വം സ്ഥാനാര്‍ഥിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനായി ഉപയോഗിച്ചതാണെന്നും പരാതിയില്‍ പറയുന്നു.
തിരഞ്ഞെടുപ്പില്‍ വോട്ട് ലഭിക്കുന്നതിന് വേണ്ടി സമൂഹത്തില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കുകയും സ്ഥാനാര്‍ത്ഥിയെ വ്യക്തിഹത്യ നടത്തുകയും ചെയ്ത ആയിഷത്ത് ഫര്‍സാനയ്‌ക്കെതിരെയും തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അവരെ ചുമതലപ്പെടുത്തിയ കല്ലട്ര മാഹിനെതിരെയും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
SUMMARY: Hate campaign against Kasaragod LDF independent candidate; Complaint against Vanitha League leader
















