പൂനൈയില്‍ പരിശീലന വിമാനം തകര്‍ന്നുവീണു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

പൂനെ: മഹാരാഷ്‌ട്രയിലെ ബാരാമതി വിമാനത്താവളത്തിന് സമീപം ബുധനാഴ്ച വീണ്ടും വിമാനാപകടം. റെഡ്‌ബേര്‍ഡ് ഏവിയേഷന്റെ ഉടമസ്ഥതയിലുള്ള പരിശീലന വിമാനമാണ് ഗോജുബാവി ഗ്രാമപരിധിയില്‍ തകര്‍ന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന ട്രെയിനി പൈലറ്റ് ഗുരുതരമായ പരുക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

പുനെ റൂറല്‍ പോലീസ് എസ്പി സന്ദീപ് സിംഗ് ഗില്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം രാവിലെ എട്ട് മണിയോടെയാണ് അപകടം നടന്നത്. താഴ്ന്ന് പറക്കുന്നതിനിടെ വിമാനത്തിന് സാങ്കേതിക തകരാര്‍ അനുഭവപ്പെടുകയായിരുന്നു. അടിയന്തര ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടെ വിമാനത്തിന്റെ ഒരു ഭാഗം വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയും തുടര്‍ന്ന് നിലംപതിക്കുകയുമായിരുന്നു. സംഭവം നടന്ന ഉടന്‍ തന്നെ പോലീസും എമര്‍ജന്‍സി റെസ്‌ക്യൂ ടീമും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

പൈലറ്റ് സുരക്ഷിതനാണെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ജനുവരിയില്‍ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാര്‍ കൊല്ലപ്പെട്ട വിമാനാപകടം നടന്ന അതേ മേഖലയില്‍ തന്നെയാണ് ഇപ്പോഴത്തെ അപകടവും ഉണ്ടായിരിക്കുന്നത് എന്നത് മേഖലയിലെ വ്യോമയാന സുരക്ഷയെക്കുറിച്ച്‌ ആശങ്കയുയര്‍ത്തുന്നുണ്ട്.

ജനുവരി 28 ബുധനാഴ്ചയായിരുന്നു അജിത് പവാര്‍ സഞ്ചരിച്ച വിമാനം ബാരാമതി വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ തകര്‍ന്നു വീണത്. അന്ന് അദ്ദേഹത്തോടൊപ്പം സുരക്ഷാ ഉദ്യോഗസ്ഥനും രണ്ട് ക്രൂ അംഗങ്ങളും ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടിരുന്നില്ല. അടുത്തടുത്ത മാസങ്ങളില്‍ ഒരേ സ്ഥലത്തുണ്ടാകുന്ന വിമാനാപകടങ്ങളെക്കുറിച്ച്‌ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിശദമായ അന്വേഷണം നടത്തിയേക്കും.

SUMMARY: Training plane crashes in Pune; pilot miraculously survives

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വര്‍ണക്കടത്ത്, ഹവാല കേസ്; കോഴിക്കോട് ഉള്‍പ്പെടെ സംസ്ഥാനത്ത് ഇഡി പരിശോധന

കോഴിക്കോട്: സംസ്ഥാനത്തെ സ്വര്‍ണക്കടത്ത്, അനധികൃത ഹവാല ഇടപാടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ്...

സെനഗൽ തീരത്ത് കുടിയേറ്റക്കാർ സഞ്ചരിച്ച ബോട്ട് മുങ്ങി; നിരവധി പേരെ കാണാതായി

ഡാക്കർ:  സെനഗലിന്റെ തലസ്ഥാനമായ ഡാക്കറിന് തെക്കുള്ള യെന്നെ (Yenne) തീരത്തിന് സമീപം...

‘അക്വാന്‍’ ഇന്ന്‌ കരതൊടും; ആന്ധ്രയിലും ഒഡീഷയിലും അതീവജാഗ്രത

വിശാഖപട്ടണം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട 'അക്വാൻ' തീവ്ര ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ...

കര്‍ണാടകയില്‍ ആശാ പ്രവർത്തകരുടെ സമരം തുടരുന്നു; 15,000 പ്രതിമാസ ഓണറേറിയം വേണമെന്ന് ആവശ്യം

ബെംഗളൂരു: പ്രതിമാസ ഓണറേറിയം 15,000 രൂപയായി ഉയർത്തണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി കർണാടകയിലെ ആശാ...

കന്നുകാലി കശാപ്പ് നിരോധന നിയമത്തിലും മതപരിവർത്തന നിരോധന നിയമത്തിലും മാറ്റം അനുവദിക്കില്ലെന്ന് ബി.ജെ.പി.

ബെംഗളൂരു: കർണാടകയിലെ കന്നുകാലി കശാപ്പ് നിരോധന നിയമത്തിലും മതപരിവർത്തന നിരോധന നിയമത്തിലും...

ബെംഗളൂരുവിലെ 88 റോഡുകൾ വൈറ്റ് ടോപ്പിങ്ങിലേക്ക്; 2,321 കോടിയുടെ പദ്ധതി

ബെംഗളൂരു: ബെംഗളൂരുവിലെ 88 റോഡുകൾ വൈറ്റ് ടോപ്പിങ് രീതിയിൽ നവീകരിക്കുന്ന നാലാംഘട്ട...

കീത്താടത്ത് മുഹമ്മദ് ഹാജി അനുസ്മരണ യോഗം

ബെംഗളൂരു: ബെംഗളൂരുവിലെ ഡി.ജെ. ഹള്ളിയിൽ 'സലാംക' എന്നും 'മഹമൂദ്ക' എന്നും അറിയപ്പെട്ടിരുന്ന...

കർണാടകയിൽ രണ്ട് സർക്കാർ മെഡിക്കൽ കോളജുകൾ കൂടി

ബെംഗളൂരു: സംസ്ഥാനത്ത് പുതിയ മെഡിക്കൽ കോളജുകൾ കൂടി ആരംഭിക്കുന്നു. ദക്ഷിണ കന്നഡ...

Related Articles

Popular Categories