കോഴിക്കോട്: പെരുവണ്ണാമൂഴി വനത്തില്‍ കാണാതായ ഡിജിറ്റില്‍ സര്‍വേ സംഘത്തെ കണ്ടെത്തി. നാല് റവന്യു ജീവനക്കാരെയും മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെയുമാണ് കണ്ടെത്തിയത്. വടകരയിലെ റവന്യൂ ഉദ്യോഗസ്ഥരായ അരുണ്‍, ഭരത്, പ്രശാന്ത്, അഖില്‍, പെരുവണ്ണാമൂഴിയിലെ ഫോറസ്റ്റ് വാച്ചര്‍മാരായ രവി, ബാലന്‍, ഷാരോണ്‍ എന്നിങ്ങനെ ഏഴ് പേരാണ് ഇന്നലെ വനത്തില്‍ കുടുങ്ങിയത്.
ഇന്നലെ വൈകീട്ട് മുതലാണ് ഇവരെ കാണാതായത്. ഇവരെ കരിങ്കണ്ണി ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്. രാത്രിയില്‍ ഇവര്‍ക്ക് തങ്ങുന്നതിന് വേണ്ടി ഒരു താല്‍ക്കാലിക ഷെഡ്ഡ് ഒരുക്കിയിരുന്നു. എന്നാല്‍ സംഘം ഇവിടെത്തിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് വനംവകുപ്പിന് സംശയം തോന്നിയത്.
SUMMARY: Missing persons found in Peruvannamoozhi forest in Kozhikode
















