തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ആഗസ്റ്റ് നാല്, ചൊവ്വ) അവധി നല്കി. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കാസറഗോഡ് ജില്ലകളിലാണ് അതത് ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ കോളജുകള്‍, മദ്റസകള്‍, ട്യൂഷന് സെന്ററുകള്‍, അങ്കണ്‍വാടികള്‍ ഉള്‍പ്പെടെയുള്ളവക്ക് അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.
കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. എന്നാല്‍, പ്രൊഫഷണല്‍ കോളജുകള്‍ക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച സര്‍വകലാശാല/പൊതുപരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമില്ല.ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്ന വയനാട്ടിലെയും ഇടുക്കിയിലെയും സ്കൂളുകൾക്കും അവധിയുണ്ട്.
കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ പി എസ് സി പരീക്ഷകള്‍ മാറ്റിവെച്ചു. ആഗസ്റ്റ് നാല്, അഞ്ച്, ആറ്, പത്ത് തീയ്യതികളില്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. ഈ ദിവസങ്ങളില്‍ നടത്താനിരുന്ന ഓണ്‍ലൈന്‍ പരീക്ഷകളും മാറ്റി. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
SUMMARY: Heavy rain continues; Educational institutions in nine districts to remain closed tomorrow, PSC exams postponed















