വയനാട് പുനരധിവാസത്തിനായി 17 കോടി അധികം കെട്ടിവെക്കണം; ഉത്തരവുമായി ഹൈക്കോടതി

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ഭൂമി ഏറ്റെടുക്കാൻ സർക്കാർ 17 കോടി രൂപ കൂടി കെട്ടിവെക്കണമെന്ന് ഹൈക്കോടതി. ടൗണ്‍ഷിപ്പ് നിര്‍മിക്കാനായി എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കാമെന്നും ഇതിനായി നേരത്തെ നല്‍കിയ തുകയ്ക്കു പുറമെ 17 കോടി രൂപ കൂടി സര്‍ക്കാര്‍ കെട്ടിവെക്കണമെന്നും ഹൈക്കോടതി ഇന്ന് നിര്‍ദേശിച്ചു.

ഹൈക്കോടതി രജിസ്ട്രാര്‍ നിശ്ചയിക്കുന്ന നിബന്ധനകള്‍ക്ക് വിധേയമായി ഈ തുക എസ്റ്റേറ്റ് ഉടമകള്‍ക്ക് പിന്‍വലിക്കാമെന്നും ചീഫ് ജസ്റ്റിസ് നിധിന്‍ ജാംദാര്‍, ജസ്റ്റിസ് എസ് മനു എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച്‌ ഹാരിസണ്‍, എല്‍സ്റ്റണ്‍ എസ്റ്റേറ്റുകള്‍ നല്‍കിയ ഹരജികള്‍ കോടതി ഫയലില്‍ സ്വീകരിച്ചു. ഹർജികള്‍ ജൂലൈയില്‍ പരിഗണിക്കും. എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ 78.73 ഹെക്ടര്‍ ഭൂമി 26.5 കോടി രൂപയ്ക്കാണ് സര്‍ക്കാര്‍ ഏറ്റെടുത്തതെന്നും ഇതു തീരെ കുറവാണെന്നും 549 കോടി മൂല്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം സമീപകാലത്തു നടന്ന 10 ഭൂമി ഇടപാടുകളുടെ രേഖകള്‍ പരിശോധിച്ചാണ് നഷ്ടപരിഹാരം കണക്കാക്കിയതെന്നും കോടതി ആവശ്യപ്പെട്ടാല്‍ ന്യായ വില കണക്കാക്കി നഷ്ടപരിഹാരം നല്‍കാന്‍ തയാറാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ന്യായവില കണക്കാക്കുന്നതില്‍ ചെറിയ മാറ്റമുണ്ടെന്നും ഇതു പ്രകാരം എസ്റ്റേറ്റ് ഉടമകള്‍ക്ക് 16 കോടി രൂപ കൂടി ഉള്‍പ്പെടുത്തി 42 കോടി രൂപ നല്‍കാന്‍ കഴിയുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇന്ന് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതും 17 കോടി രൂപ കൂടി ഉള്‍പ്പെടുത്താന്‍ നിര്‍േദശം നല്‍കിയതും.

TAGS : WAYANAD LANDSLIDE
SUMMARY : High Court orders additional Rs 17 crore to be deposited for Wayanad rehabilitation

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കൊച്ചിയില്‍ കണ്ടെയ്നര്‍ ഷിപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു; ഒഴിവായത് വൻ ദുരന്തം

കൊച്ചി: കൊച്ചിയില്‍ തീരത്തേക്ക് അടുക്കുന്നതിനിടെ കണ്ടെയ്‌നര്‍ ഷിപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. കഴിഞ്ഞദിവസം...

കനത്ത മഴ: 2 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

പത്തനംതിട്ട: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ 2 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്...

പൂനെയില്‍ മൂന്നംഗ മലയാളി കുടുംബം മരിച്ചനിലയില്‍

പൂനെ: മൂന്നംഗ മലയാളി കുടുംബത്തെ പൂനെയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി....

മഞ്ചേരി നഗരസഭ കൗണ്‍സിലറുടെ കൊലപാതകം; കോടതിയില്‍ ഹാജരാകാതെ മുങ്ങിയ ഒന്നാം പ്രതി പിടിയില്‍

മഞ്ചേരി: മലപ്പുറം മഞ്ചേരി നഗരസഭ കൗണ്‍സിലറായിരുന്ന തലാപ്പില്‍ അബ്ദുള്‍ ജലീലിന്റെ കൊലപാതകത്തില്‍...

കർണാടകയിൽ കനത്ത മഴ; ശിവമൊഗ്ഗയിൽ മണ്ണിടിച്ചിലിൽ ദമ്പതികളും മൂന്ന് വയസ്സുകാരനും മരിച്ചു

ബെംഗളൂരു: കർണാടകയിൽ തുടരുന്ന കനത്ത മഴയ്ക്കിടെ ശിവമൊഗ്ഗ ജില്ലയിലെ തീർത്ഥഹള്ളി താലൂക്കിൽ...

പത്മ പുരസ്‌കാരത്തിന്റെ വില ഇല്ലാതാക്കി; വെള്ളാപ്പള്ളിയെ അതിരൂക്ഷമായി വിമര്‍ശിച്ച്‌ ഗോകുലം ഗോപാലന്‍

തിരുവനന്തപുരം: എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനമായി...

കനത്ത മഴയും മണ്ണിടിച്ചിലും; കോഴിക്കോട് എക്‌സ്പ്രസ് ഉള്‍പ്പെടെ വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

കോഴിക്കോട്: കനത്ത മഴയെത്തുടര്‍ന്ന് റെയിവെ ട്രാക്കുകളില്‍ വിവിധയിടങ്ങളിലായി മണ്ണിടിഞ്ഞു. ബെംഗളൂരുവില്‍ നിന്ന്...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളുടെ ജാമ്യഹർജിയെ എതിര്‍ത്ത് ഇഡി ഹൈക്കോടതിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയില്‍ പരിശോധന നടത്തി...

Related Articles

Popular Categories