പ്രതികൂല കാലാവസ്ഥ; കരിപ്പൂരില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കി

പ്രതികൂല കാലാവസ്ഥയെ തുടർന്ന് കരിപ്പൂരില്‍ 3 വിമാനങ്ങള്‍ റദ്ദാക്കി. കരിപ്പൂരില്‍ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്‍റെ റിയാദ്, അബുദാബി, മസ്ക്കറ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളാണ് റദ്ദാക്കിയത്. ഇന്നലെ രാത്രി 11.10ന് പുറപ്പെടേണ്ടിയിരുന്നതായിരുന്നു മസ്‌കറ്റിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം.

വിമാനം 4 മണിക്കൂര്‍ വൈകുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നതെന്നും പിന്നീട് അത് നീണ്ടുപോവുകയായിരുന്നുവെന്നും യാത്രക്കാര്‍ പറയുന്നു. ഭക്ഷണവും വെള്ളവും താമസസൗകര്യവും ഒരുക്കിയിട്ടില്ലായെന്നാണ് യാത്രക്കാര്‍ പറയുന്നത്. നൂറിലധികം യാത്രക്കാരായിരുന്നു പ്രതിഷേധിച്ചിരുന്നത്. എന്നാല്‍ മോശം കാലാവസ്ഥയെ തുടർന്നതോടെ വിമാനങ്ങള്‍ റദ്ദാക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here