കർണാടക മന്ത്രിസഭാ വികസനം ഉടൻ; 20 എം.എൽ.എമാരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയതായി റിപ്പോര്‍ട്ടുകള്‍

ബെംഗളൂരു: കർണാടക മന്ത്രിസഭാ വികസനം ഉടൻ നടന്നേക്കും. മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കോൺഗ്രസ് എം.എൽ.എമാരിൽ നിന്ന് ഏകദേശം 20 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയതായാണ് റിപ്പോർട്ട്. കോൺഗ്രസ് ഹൈക്കമാൻഡിന്റെ അന്തിമ അനുമതി ലഭിച്ചാൽ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കാനാണ് സാധ്യത.

ജാതി, സമുദായ, വനിതാ പ്രാതിനിധ്യം എന്നിവ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയതെന്നാണ് റിപ്പോർട്ടുകൾ. അന്തിമ തീരുമാനം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ള ഹൈക്കമാൻഡ് നേതൃത്വത്തിന്റെ അനുമതിക്ക് ശേഷമായിരിക്കും.
പട്ടികയിൽ അജയ് ധരം സിങ്, യശ്വന്തരായഗൗഡ പട്ടീൽ, ശരത് ബച്ചേഗൗഡ, റിസ്വാൻ അർഷാദ്, എ.എസ്. പൊന്നണ്ണ, എസ്.എസ്. മല്ലികാർജുൻ, ലക്ഷ്മൺ സവദി, സന്തോഷ് ലാഡ്, കെ.എം. ശിവലിംഗേഗൗഡ, സമീർ അഹമ്മദ് ഖാൻ, ലക്ഷ്മി ഹെബ്ബാൾക്കർ അടക്കമുള്ള നേതാക്കളുടെ പേരുകളാണ് പ്രധാനമായും പരിഗണനയിലുള്ളത്. എന്നാൽ അവസാന നിമിഷ ചർച്ചകൾക്കനുസരിച്ച് പട്ടികയിൽ മാറ്റം വരാനിടയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

മന്ത്രിസഭാ വികസനത്തിലൂടെ പ്രാദേശിക-സാമുദായിക സമവാക്യം ഉറപ്പാക്കാനും, ഭരണനിർവഹണം കൂടുതൽ ശക്തമാക്കാനുമാണ് കോൺഗ്രസ് നേതൃത്വം ലക്ഷ്യമിടുന്നത്. അതേസമയം, മന്ത്രിസ്ഥാനത്തിനായി നിരവധി മുതിർന്ന നേതാക്കൾ രംഗത്തുള്ളതിനാൽ അവസാനഘട്ട ചർച്ചകൾ നിർണായകമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഔദ്യോഗിക പ്രഖ്യാപനം ഹൈക്കമാൻഡിന്റെ അന്തിമ അനുമതിക്ക് ശേഷമായിരിക്കും.
SUMMARY: Karnataka cabinet expansion imminent; Reports suggest shortlist of 20 MLAs has been prepared

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

8 ലക്ഷം രൂപ കൈക്കൂലി; കേന്ദ്ര ജിഎസ്ടി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

ബെംഗളൂരു: എട്ട് ലക്ഷം രൂപ കൈക്കൂലി സ്വീകരിക്കുന്നതിനിടെ കേന്ദ്ര ജിഎസ്ടി ഉദ്യോഗസ്ഥനെ...

സുഹൃത്ത് പെട്രോള്‍ ഒഴിച്ച്‌ കത്തിച്ച യുവാവ് മരിച്ചു

കൊച്ചി: എറണാകുളത്ത് സുഹൃത്ത് പെട്രോള്‍ ഒഴിച്ച്‌ കത്തിച്ച യുവാവ് മരിച്ചു. കക്കാട്...

ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യമില്ല

തിരുവനന്തപുരം: അളവില്‍ കൂടുതല്‍ മദ്യം പിടിച്ചെടുത്ത കേസില്‍ റിപ്പോർട്ടർ ടി.വി എം.ഡി...

കർണാടകയിൽ വീണ്ടും മഴ ശക്തമാകുന്നു; 17 ജില്ലകൾക്ക് യെല്ലോ അലർട്ട്

ബെംഗളൂരു: കർണാടകയിൽ വീണ്ടും മഴ ശക്തമാകാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. സെപ്റ്റംബർ...

കെഎൻഎസ്എസ് അരീക്കര കരയോഗം കുടുംബ സംഗമം

ബെംഗളൂരു: കെഎൻഎസ് എസ്  അരീക്കര കരയോഗം കുടുംബസംഗമം  20 ന് ഹുളിമാവു...

കൃഷിയിടത്തിലേക്കു പോയ ദമ്പതികള്‍ കുളത്തില്‍ മരിച്ച നിലയില്‍

കാസറഗോഡ്: കൃഷിയിടത്തിലേക്ക് പോയ ദമ്പതികള്‍ തിരിച്ചെത്തിയില്ല. അന്വേഷിച്ചു ചെന്ന മകന്‍ കണ്ടത്...

നേപ്പാള്‍ മിന്നല്‍ പ്രളയം: ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

കാഠ്മണ്ഡു: നേപ്പാളില്‍ മിന്നല്‍ പ്രളയത്തെ തുടർന്ന് നിർമാണത്തിലിരുന്ന തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളില്‍...

ഗുരുതര ക്രമക്കേടുകള്‍; മില്‍മ യൂണിയൻ പിരിച്ചുവിട്ടു

തിരുവനന്തപുരം: വൻ സാമ്പത്തിക ക്രമക്കേടുകളും അഴിമതിയും കണ്ടെത്തിയതിനെ തുടർന്ന് മലബാർ മില്‍മ...

Related Articles

Popular Categories