തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. വടക്കൻ ജില്ലകളിൽ മഴ കനക്കുമെന്ന റിപ്പോർട്ടിനെ തുടർന്ന് കൂടുതൽ ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് നടത്താനിരുന്ന സെറ്റ് പരീക്ഷ മാറ്റിവച്ചു. ഹയര്‍ സെക്കന്‍ഡറി വിഭാഗം നടത്താനിരുന്ന തുല്യതാ പരീക്ഷയും ശ്രീനാരായണ ഗുരു ഓപണ്‍ സര്‍വകലാശാലയുടെ പരീക്ഷകളും മാറ്റി.
എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയായിരിക്കും. കോട്ടയം, പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍, കാസറഗോഡ്, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ട്യൂഷന് സെന്ററുകള്‍, മതപഠന ക്ലാസുകള്‍ എന്നിവക്കും അവധി ബാധകമാണ്. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ അവധിയായിരിക്കും.
SUMMARY: Heavy rains: Exams postponed, educational institutions including tuition centers and religious schools in eight districts closed today
















