കർണാടക മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡി സുധാകർ അന്തരിച്ചു

ബെംഗളൂരു: കർണാടകയിലെ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡി സുധാകർ (66) അന്തരിച്ചു. ഇലക്ട്രോണിക് സിറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 3.15നായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ശ്വാസകോശ അണുബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു. ഡി. സുധാകർ ഹിരിയൂർ നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ്. കര്‍ണാടക മന്ത്രിസഭയില്‍ ആസൂത്രണ-സ്ഥിതിവിവരക്കണക്ക് വകുപ്പുകളാണ് ഡി. സുധാകർ കൈകാര്യം ചെയ്തിരുന്നത്.

2004 ൽ ചല്ലക്കെരെയിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ അദ്ദേഹം ആദ്യമായി എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടു.അതിർത്തി നിർണ്ണയത്തെത്തുടർന്ന് ചല്ലക്കെരെ പട്ടികവർഗക്കാർക്കായി സംവരണം ചെയ്തു. ഇതേത്തുടർന്ന് അദ്ദേഹം ഹിരിയൂരിലേക്ക് മാറി. പക്ഷേ കോൺഗ്രസ് അദ്ദേഹത്തിന് ടിക്കറ്റ് നിഷേധിച്ചു. 2008 ൽ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു. ബി എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചതിന് ശേഷം അദ്ദേഹം സാമൂഹികക്ഷേമ മന്ത്രിയുമായി. 2013 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയിൽ നിന്ന് അദ്ദേഹം വീണ്ടും ജയിച്ചു. 2018 ലെ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പൂർണിമ ശ്രീനിവാസിനോട് അദ്ദേഹം പരാജയപ്പെട്ടു. 2023-ൽ കോൺഗ്രസിൽ നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു മന്ത്രിയായി.

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രമുഖർ ഡി.സുധാകറിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
SUMMARY: Karnataka Minister and Senior Congress Leader D Sudhakar Passes Away

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മണിപ്പൂരിൽ സൈന്യത്തിൻ്റെ അഫ്സ്പ നീട്ടി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: മണിപ്പൂരിൽ വംശീയ സംഘർഷവും ക്രമസമാധാന പ്രശ്നങ്ങളും തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത്...

ഡൽഹിയിൽ ഡിവൈഎഫ്ഐ-എസ്എഫ്ഐ മാർച്ചിൽ സംഘർഷം, നേതാക്കൾ കസ്റ്റഡിയിൽ

ന്യൂഡൽഹി: ഡൽഹിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് ഡി.വൈ.എഫ്.ഐ.,എസ്.എഫ്.ഐ. സംഘടനകൾ സംഘടിപ്പിച്ച...

സിക്കിമില്‍ വന്‍ ഉരുള്‍പൊട്ടല്‍; മുപ്പതോളം വീടുകള്‍ ഒലിച്ചുപോയി

റിമ്പി: തുടർച്ചയായി പെയ്യുന്ന മഴക്കൊപ്പം സിക്കിമിൽ വൻ ഉരുൾപൊട്ടലും. ഗ്യാൽഷിംഗ് ജില്ലയിലെ...

മെട്രോ സ്റ്റേഷനിൽ യാത്രക്കാരന്‍ ട്രാക്കിലേക്ക് വീണു; പരുക്കില്ലാതെ രക്ഷപ്പെട്ടു

ബെംഗളൂരു: ട്രെയിന്‍ കാത്തുനിന്ന യാത്രക്കാരന്‍ മെട്രോ ട്രാക്കിലേക്ക് വീണു. രാജാജിനഗർ മെട്രോ...

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി പ്രതിപക്ഷം; ജന്തര്‍ മന്തറില്‍ സംഘര്‍ഷം

ഡല്‍ഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ (CEC) ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സ്: ഷോട്ട്പുട്ടില്‍ മൻപ്രീത് കൗറിന് വെങ്കലം

നഗോയ: ഏഷ്യൻ ഗെയിംസിലെ വനിതകളുടെ ഷോട്ട്പുട്ടില്‍ ഇന്ത്യയുടെ മൻപ്രീത് കൗറിന് വെങ്കലം....

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ചെന്നൈ: പൂജാ അവധിക്കാലത്തെ വൻ തിരക്ക് കണക്കിലെടുത്ത് യാത്രക്കാർക്കായി ദക്ഷിണ റെയില്‍വേ...

സുപ്രീം കോടതിയുടെ ഔദ്യോഗിക ഭാഷ ഹിന്ദിയാക്കണമെന്ന നിര്‍ദേശം തള്ളി

ഡല്‍ഹി: സുപ്രീം കോടതിയുടെ ഔദ്യോഗിക ഭാഷയായി ഹിന്ദിയെ ഉപയോഗിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം...

Related Articles

Popular Categories