കർണാടക എസ്എസ്എൽസി; 94.1% ശതമാനം റെക്കോർഡ് വിജയം 

ബെംഗളൂരു: കർണാടക പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. കർണാടക സ്കൂൾ പരീക്ഷാ വിലയിരുത്തൽ ബോർഡ് ആണ് സ്കോറുകൾ പുറത്തുവിട്ടത്. 94.1 ശതമാനം എന്ന റെക്കോർഡ് വിജയമാണ് ഇത്തവണ രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ ആകെ വിജയശതമാനമായ 80.04-ൽ നിന്ന് 14.06 ശതമാനത്തിന്റെ വർധനവാണ് ഇത്തവണ ലഭിച്ചത്.

പരീക്ഷ എഴുതിയ 7,70,209 വിദ്യാർഥികളിൽ 7,24,794 പേർ വിജയിച്ചു. ഏഴ് വിദ്യാർത്ഥികൾ 625-ൽ 625 മാർക്കും നേടി. ബെലഗാവി ജില്ലയിലെ അതാനി താലൂക്കിലെ സർക്കാർ സ്കൂൾ വിദ്യാർഥിയും ഇതിൽ ഉൾപ്പെടുന്നു.

ഇത്തവണയും പെൺകുട്ടികളാണ് മുന്നിൽ (96.18%). ആൺകുട്ടികളുടെ വിജയശതമാനം 91.94 ആണ്. ആൺകുട്ടികളുടെ പ്രകടനത്തിൽ കഴിഞ്ഞ വർഷത്തെക്കാൾ 17.69 ശതമാനത്തിന്റെ വർധനവ് കാണിക്കുന്നു.

നഗരപ്രദേശങ്ങളെ പിന്നിലാക്കി ഗ്രാമീണ മേഖലയിലെ വിദ്യാർഥികൾ മികച്ച വിജയം നേടി. നഗര പ്രദേശങ്ങളിലെ വിജയ ശതമാനം 93.2% ആണ്. അതേ സമയം ഗ്രാമപ്രദേശങ്ങളിൽ ഇത് 94.80% ആണ്.

തീരദേശ ജില്ലകളിലാണ് ഉയര്‍ന്ന വിജയം രേഖപ്പെടുത്തിയത്. 98.40 ശതമാനവുമായി ദക്ഷിണ കന്നഡയിലാണ് ഏറ്റവും ഉയർന്ന വിജയശതമാനം രേഖപ്പെടുത്തിയത്. 98.18 ശതമാനവുമായി ഉഡുപ്പി തൊട്ടുപിന്നിലുണ്ട്, ഉത്തര കന്നഡ 98.09 ശതമാനവുമായി മൂന്നാം സ്ഥാനത്താണ്.

ഈ വർഷത്തെ ഏറ്റവും വലിയ നേട്ടം യാദഗിരിക്കാണ്. കഴിഞ്ഞ വർഷത്തെ 62.08 ശതമാനത്തിൽ നിന്ന് 29.81 ശതമാനം പോയിന്റുകളുടെ വർദ്ധനവോടെ 91.89 ശതമാനമായി ജില്ല ഉയർന്നു. കലബുറഗിയിലും വർധനവ് രേഖപ്പെടുത്തി. വിജയശതമാനം 56.89 ശതമാനത്തിൽ നിന്ന് 85.06 ശതമാനമായി ഉയർന്നു.മാണ്ഡ്യ, മൈസൂരു, ബെലഗാവി, ധാർവാഡ് എന്നിവയും ഏകദേശം 13 മുതൽ 15 ശതമാനം വരെ വര്‍ധനവ്‌ രേഖപ്പെടുത്തി.

പരീക്ഷാഫലം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കുള്ള രണ്ടാം പരീക്ഷ മെയ് 18 മുതൽ 25 വരെ നടക്കും.
SUMMARY: Karnataka SSLC Result 2026 Published; Record Pass Percentage of 94.1%

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ദസറയ്ക്കിടെ ആക്രമമുണ്ടാക്കുമെന്ന ഭീഷണി സന്ദേശം; പോലീസ് കേസ് എടുത്തു

ബെംഗളൂരു: മൈസൂരു ദസറയ്ക്കിടെ ആക്രമമുണ്ടാക്കുമെന്ന് ഇ-മെയിൽ വഴി ഭീഷണി സന്ദേശം അയച്ച സംഭവത്തിൽ...

അധ്യാപികമാര്‍ ഉള്‍പ്പെട്ട വടകര എംഡിഎംഎ കേസ്; പ്രധാനപ്രതി പിടിയില്‍

കോഴിക്കോട്: അധ്യാപികമാര്‍ ഉള്‍പ്പെട്ട വടകര എംഡിഎംഎ കേസിലെ പ്രധാന പ്രതി പോലീസിന്റെ...

ഐപിസി കർണാടക സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം ആരംഭിച്ചു

ബെംഗളൂരു: ഇന്ത്യാ പെന്തെകൊസ്ത് ദൈവസഭ (ഐപിസി) കർണാടക സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം...

അധ്യായം 56 📖 പുനർജനി

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ മോഹൻ...

ബിഹാറിൽ ബോട്ട് മറിഞ്ഞ് വൻ ദുരന്തം; 11 പേർ മരിച്ചു, മരിച്ചവരിൽ ഏറെയും കുട്ടികൾ

ഹാജിപൂർ: ബിഹാറിലെ വൈശാലി ജില്ലയിൽ ചൊവ്വാഴ്ച വൈകുന്നേരം ഗംഗാ നദിയിൽ ബോട്ട്...

17 വരെ സൗദി സർവിസ് റദ്ദാക്കി ഇന്ത്യൻ വിമാനക്കമ്പനികൾ; യാത്രാ പ്രതിസന്ധി രൂക്ഷം

ന്യൂഡൽഹി: ഹൂതി ആക്രമണങ്ങള്‍ വ്യോമപാതയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള സമീപകാല ആക്രമണങ്ങളുടെയും നിലവിലുള്ള...

ഏഷ്യൻ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് സര്‍ക്കാരിന്റെ ആദരം; ധനസഹായം മുടങ്ങില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസ് മെഡല്‍ ജേതാക്കള്‍ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്ക്...

അഭിമന്യു കൊലക്കേസ്: വിചാരണ നിര്‍ത്തിവെക്കണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: മഹാരാജാസ് കോളജിലെ വിദ്യാര്‍ഥിയും എസ്‌എഫ്‌ഐ നേതാവുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍...

Related Articles

Popular Categories