ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് പഴയതും പുതിയതുമായ സിനിമാഗാനങ്ങൾ, നാടക ഗാനങ്ങൾ, നാടൻ പാട്ടുകൾ എന്നിവ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന സംഗീത പരിപാടിയായ ‘ഗാനതരംഗിണി’ ഞായറാഴ്ച വൈകിട്ട് നാല് മണിമുതല്‍ ദാസറഹള്ളി പൈപ്പ്ലൈൻ റോഡിനു സമീപം സന്തോഷ് നഗറിൽ രണ്ടാമത്തെ ക്രോസിലുള്ള സമാജത്തിൻ്റെ എം എ കരിം ഹാളിൽ നടക്കും.
പ്രസിഡന്റ് ആർ. മുരളീധർ ഉദ്‌ഘാടനം ചെയ്യും. ചെയർമാൻ വി. കെ. വിജയൻ, കൺവീനർ കവിരാജ് എന്നീവർ നേതൃത്വം നൽകും. ബെംഗളൂരുവിലെ പ്രമുഖ ഗായകരും സമാജം ഗായകരും ഗാനതരംഗിണിയുടെ ഭാഗമാകും.
SUMMARY: Kerala Samajam Bengaluru North West Gana Tharangini tomorrow















