ബെംഗളൂരു: പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനും ചരിത്ര പണ്ഡിതനുമായിരുന്ന പി കെ ബാലകൃഷ്ണന്റെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കേരളസമാജം ദൂരവാണിനഗർ സംഘടിപ്പിക്കുന്ന സാഹിത്യ സംവാദം നാളെ രാവിലെ 10 മണി മുതൽ വിജനപുരയിലുള്ള ജൂബിലി സ്കൂളില്‍ നടക്കും.
അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകളെ വിലയിരുത്തി
ഡോ. മിനി പ്രസാദ് മുഖ്യപ്രഭാഷണം നടത്തും. സമാജം പ്രസിഡന്റ് മുരളീധരൻ നായർ അധ്യക്ഷതവഹിക്കും. ബെംഗളൂരുവിലെ എഴുത്തുകാരും
പങ്കെടുത്ത് സംസാരിക്കും. കവിതകൾ ആലപിക്കാനുള്ള അവസരവും ഒരുക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 90082 73313
SUMMARY: Kerala Samajam Dooravani Nagar Literary Debate















