ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ പ്രതിമാസ സാഹിത്യ സംവാദം ഇന്ന് രാവിലെ 10.30 മുതൽ വിജിനപുര ജൂബിലി സ്‌കൂളില്‍ നടക്കും. ഓടക്കുഴൽ പുരസ്കാരം ലഭിച്ച ഇ പി രാജഗോപാലൻ മാഷിന്റെ ‘ഉൾക്കഥ’യെ ആധാരമാക്കി ‘കഥകളുടെ മികവിന്റെ പൊരുൾ’എന്ന വിഷയത്തില്‍ പ്രശസ്ത ചെറുകഥാകൃത്ത് ടി പി വേണുഗോപാലൻ മാഷ് സംസാരിക്കും.
സമാജം പ്രസിഡന്റ് മുരളീധരൻ നായർ അധ്യക്ഷത വഹിക്കും. ബെംഗളൂരുവിലെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും സംഘടന പ്രതിനിധികളും സംവാദത്തിൽ പങ്കെടുക്കും. ഉൾക്കഥയിലെ ചില ലേഖനങ്ങളുടെ വായനയും കവിത ചൊല്ലലും പരിപാടിയുടെ ഭാഗമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9008273313.
SUMMARY: Kerala Samajam Dooravani Nagar Literary Discussion today















