ബെംഗളൂരു: കേരളസമാജം ഐഎഎസ് അക്കാദമിയിൽ നിന്നും 310-ാം റാങ്കോടെ ഐഎഎസ് നേടിയ പി.ചിന്മയിയെ ബാംഗ്ലൂർ കേരളസമാജം ആദരിച്ചു. കൈരളിനികേതൻ എഡ്യൂക്കേഷൻ ട്രസ്റ്റിൽ നടന്ന അനുമോദന ചടങ്ങിൽ ഇൻകം ടാക്സ് ജോയിൻ്റ് കമ്മീഷണർ കാത്ത ട്രീസ മാത്യു ചിന്മയിയെ പൊന്നാട അണിയിച്ചു. കേരള സമാജം പ്രസിഡൻ്റ് എം.ഹനീഫ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി റജികുമാർ, ട്രഷറർ ജോർജ് തോമസ്, വനിതാ വിഭാഗം അദ്ധ്യക്ഷ സുധാവിനേഷ്, കൈരളീനികേതൻ എഡ്യൂക്കേഷൻ ട്രസ്റ്റ് പ്രസിഡണ്ട് സി. ഗോപിനാഥൻ, സെക്രട്ടറി ജെയ്ജോ ജോസഫ്, അക്കാദമിയുടെ മുഖ്യ ഉപദേഷ്ടാവും കസ്റ്റംസ് കമ്മീഷണറുമായ പി.ഗോപകുമാർ, അക്കാദമിയിലെ മുൻവിജയിയും ചെന്നൈ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണുമായ ആർ. ദേവനാഥൻ, പ്രമുഖ പരിശീലകർ എന്നിവർ ആശംസകളർപ്പിച്ചു. തുടർന്ന് അക്കാദമിയിലെ വിദ്യാർത്ഥികൾക്ക് ചിന്മയി മാർഗ്ഗനിർദ്ദേശക ക്ലാസ്സെടുത്തു.
2027 -ലെ പരീക്ഷക്കുള്ള സൗജന്യ ഫൗണ്ടേഷൻ ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാമെന്ന് ജനറൽ സെക്രട്ടറി റജികുമാർ അറിയിച്ചു. ഫോൺ: 8431414491
SUMMARY: Kerala Samajam honoured IAS Winner Ms Chinmayi
SUMMARY: Kerala Samajam honoured IAS Winner Ms Chinmayi















