ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍, മല്ലേശ്വരം സോണിന്റെ നേതൃത്വത്തില്‍, ദുരാഗ് ഇന്ത്യ ഇന്‍സ്ട്രുമെന്റേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് സ്‌പോണ്‍സര്‍ ചെയ്ത ആംബുലന്‍സ് വിദ്യാരണ്യപുരയിലെ ലക്ഷ്മിപുര ക്രോസില്‍ പ്രവര്‍ത്തിക്കുന്ന പ്രസാദ് ഗ്ലോബല്‍ ഹോസ്പിറ്റലിന് ഔദ്യോഗികമായി കൈമാറി. ഹോസ്പിറ്റലിന്റെ മാനേജിംഗ് ഡയറക്ടര്‍ നിഹാല്‍ പ്രസാദ് ആംബുലന്‍സ് ഏറ്റുവാങ്ങി.
ചടങ്ങില്‍ മല്ലേശ്വരം സോണ്‍ ചെയര്‍മാന്‍ പോള്‍ പീറ്റര്‍ അധ്യക്ഷത വഹിച്ചു.
ബാംഗ്ലൂര്‍ കേരളസമാജം പ്രസിഡണ്ട് ഹനീഫ്, ജനറല്‍ സെക്രട്ടറി റെജികുമാര്‍ എന്നിവര്‍ ചേര്‍ന്ന് ആംബുലന്‍സ് ഫ്‌ലാഗ് ഓഫ് ചെയ്തു.
സമാജം ട്രഷറര്‍ ജോര്‍ജ് തോമസ്, അസിസ്റ്റന്റ് സെക്രട്ടറി മുരളീധരന്‍, സോണ്‍ കണ്‍വീനര്‍ പി.ആര്‍. ഉണ്ണികൃഷ്ണന്‍, സെന്‍ട്രല്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗം പുഷ്പരാജന്‍, ലേഡീസ് വിംഗ് ചെയര്‍പേഴ്‌സണ്‍ സുധാ സുധീര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭന പുഷ്പരാജന്‍, ലേഡീസ് കണ്‍വീനര്‍ തങ്കമണി നാരായണന്‍, പ്രോഗ്രാം കണ്‍വീനര്‍ ബിനി പോള്‍,ജയകുമാര്‍, രാമകൃഷ്ണന്‍, അനില്‍ പ്രസാദ്, സുധീഷ് ബാബു എന്നിവര്‍ സംബന്ധിച്ചു. ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ നേതൃത്വത്തിലുള്ള ആറാമത്തെ ആംബുലന്‍സ് ആണിത്.
SUMMARY: Kerala Samajam launches ambulance














