ബെംഗളൂരു: കേരളസമാജം വൈറ്റ് ഫീല്‍ഡ് സോണ്‍ പുതിയ ഓഫീസ് വൈറ്റ് ഫീല്‍ഡ് തിരുമല ഷെട്ടിഹള്ളി പോലീസ് സ്റ്റേഷന് സമീപം ഉദ്ഘാടനം ചെയ്തു. പുതിയ ഓഫീസിന്റെ ഉദ്ഘാടനം കേരളസമാജം പ്രസിഡണ്ട് ഹനീഫ് എം നിര്‍വഹിച്ചു.
സോണ്‍ ചെയര്‍മാന്‍ സുരേഷ് കുമാര്‍ എ.ആര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റജികുമാര്‍, സോണ്‍ കണ്‍വീനര്‍ ജയകുമാര്‍, ജോയന്റ് സെക്രട്ടറി അനില്‍കുമാര്‍ ഒ കെ, അസിസ്റ്റന്റ് സെക്രട്ടറി വിനു ജി., കള്‍ച്ചറല്‍ സെക്രട്ടറി മുരളീധരന്‍, വനിതാ വിഭാഗം ചെയര്‍പേഴ്‌സണ്‍ ശകുന്തള ശ്രീധര്‍, പ്രിയദര്‍ശിനി എന്നിവര്‍ സംബന്ധിച്ചു. സമാജം കുടുംബാംഗങ്ങളുടെ കലാപരിപാടികള്‍,അത്താഴ വിരുന്ന് എന്നിവ നടന്നു.
SUMMARY: Kerala Samajam White Field Zone Office Inauguration
















