“കേരള സ്റ്റോറി 2”; ഹർജി നേരത്തെ തീര്‍പ്പാക്കണമെന്ന നിര്‍മാതാവിന്റെ ആവശ്യം തള്ളി ഹൈക്കോടതി

കൊച്ചി: ‘കേരള സ്റ്റോറി 2’ വിൻ്റെ പ്രദർശനാനുമതി തടഞ്ഞ് ഹൈക്കോടതി. നാളെയാണ് സിനിമ റിലീസ് ചെയ്യാനിരുന്നത്. കേരള സ്റ്റോറിയുടെ ട്രെയിലർ റിലീസിന് പിന്നാലെ വലിയ വിവാദമാണ് സംസ്ഥാനത്ത് ഉയർന്നത്. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ ഉത്തരവ് വന്നിരിക്കുന്നത്. ഇതോടെ ചിത്രം നാളെ പ്രദർശനത്തിന് എത്തില്ല എന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

സെന്‍സര്‍ ബോര്‍ഡ് വീണ്ടും ചിത്രം കാണണമെന്നാണ് കോടതിയുടെ നിര്‍ദേശം. സിനിമക്കെതിരായ ഹർജിക്കാരുടെ വാദങ്ങളില്‍ കഴമ്പുണ്ടെന്നും കോടതി ചൂണ്ടികാട്ടി. സിനിമ പുറത്തിറങ്ങിയാല്‍ കേരളത്തിൻ്റെ മതസൗഹാര്‍ദത്തെ ബാധിക്കാമെന്നും കോടതി നിരീക്ഷിച്ചു. ഒരു യുവതിയെ ബലമായി നിർബന്ധിപ്പിച്ച്‌ ബീഫ് കഴിപ്പിക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് ചിത്രത്തിൻ്റെ ടീസറിലൂടെ പുറത്തുവന്നത്.

ഇത് വസ്തുതാവിരുദ്ധമായ കാര്യമാണെന്ന് പറഞ്ഞുകൊണ്ടാണ് കേരളത്തിലെ പല തരത്തിലുള്ള പ്രതിഷേധം ഉയരുന്നത്. നിലവില്‍ 15 ദിവസത്തേക്കാണ് ചിത്രത്തിൻ്റെ റിലീസ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ഹൈക്കോടതി ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റേതാണ് ഉത്തരവ്.

സിനിമ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണെന്ന് പറയുന്നത് ശരിയല്ലെന്നും കേരളത്തിന്റെ പ്രതിച്ഛായയെ ഇത് കാര്യമായി ബാധിക്കുമെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സിനിമ യഥാർത്ഥത്തില്‍ ഒരു കലയാണ്, അതുകൊണ്ട് തന്നെ ഇത്തരം വിഷയത്തില്‍ ഇടപെടരുത് എന്ന അഭിപ്രായമാണ് കോടതിക്കുള്ളത്.

എന്നാല്‍ ഈ സിനിമ യഥാർത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് എന്ന് പറയുന്നതില്‍ സത്യമില്ലെന്നുമാണ് കോടതി അഭിപ്രായപ്പെട്ടത്. ചിത്രത്തിന്റെ ടീസറിന്റെ ഉള്‍പ്പെടെ ഉള്ളടക്കം പ്രകോപനപരമാണെന്നു ഹർജിക്കാരനു വേണ്ടി ഹാജരായ അഡ്വ. മൈത്രേയ് സച്ചിദാനന്ദ ഹെഗ്‌ഡെ കോടതിയെ അറിയിച്ചു. എന്നാല്‍ ടീസറിലുള്ള കാര്യങ്ങള്‍ സിനിമയിലില്ലെന്നായിരുന്നു നിർമ്മാതാക്കളുടെ വാദം.

SUMMARY: “Kerala Story 2”; High Court rejects producer’s plea for early disposal of petition

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പിടി പിരീഡില്‍ കളിക്കാന്‍ പോയി; അധ്യാപകന്‍ മര്‍ദിച്ചെന്ന പരാതിയുമായി വിദ്യാര്‍ഥികള്‍

പാലക്കാട്: പിടി പീരിഡില്‍ കളിക്കാന്‍ പോയതിന്റെ പേരില്‍ അധ്യാപകന്‍ മര്‍ദിച്ചെന്ന പരാതിയുമായി...

കർണാടക മലയാളി കോൺഗ്രസ് ഉമ്മൻചാണ്ടി അനുസ്മരണം ഇന്ന്

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ് ഉമ്മൻചാണ്ടി അനുസ്മരണ പരിപാടി ഷെട്ടഹള്ളി ബസ്സ്...

നിയമനത്തട്ടിപ്പ് കേസ്: ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട നിര്‍ണ്ണായക രേഖകള്‍ കൈമാറി പി എസ് സി

തിരുവനന്തപുരം: വലിയ വിവാദമായ നിയമനത്തട്ടിപ്പ് കേസില്‍ അന്വേഷണസംഘമായ ക്രൈംബ്രാഞ്ചിന് ആവശ്യപ്പെട്ട രേഖകള്‍...

ജന്തര്‍ മന്തറില്‍ പോലീസിന്റെ അപ്രതീക്ഷിത നീക്കം; സോനം വാങ്ങ്ചുക്കിനെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്കു മാറ്റി

ന്യൂഡല്‍ഹി: ജന്തര്‍മന്ദറില്‍ നിരാഹാര സമരം നടത്തുന്ന സോനം വാങ്ങ്ചുക്കിനെ പോലീസ് ബലം...

മംഗളൂരുവില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു

ബെംഗളൂരു: മംഗളൂരു ബണ്ട്വാളില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ബെൽത്തങ്ങാടി സ്വദേശി...

കനത്ത മഴ: ദക്ഷിണ കന്നഡയിൽ ഇന്ന് സ്കൂളുകൾക്കും പി.യു. കോളജുകൾക്കും അവധി

മംഗളൂരു: ജില്ലയിൽ ശക്തമായ മഴ തുടരുകയും ഇന്ത്യൻ കാലാവസ്ഥ വകുപ്പ് അതിശക്തമായ...

ബെംഗളൂരുവിലെ 100-ലധികം പ്രദേശങ്ങളിൽ ഇന്നും നാളെയും വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരത്തിലെ വിവിധ വൈദ്യുതി വിതരണ ശൃംഖലകളിൽ അറ്റകുറ്റപ്പണികളും പരിപാലന പ്രവർത്തനങ്ങളും...

വിമാനത്തിന് വ്യാജ ബോംബ് ഭീഷണി; 5 മണിക്കൂറിലേറെ വൈകി

ബെംഗളൂരു: ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും അഹമ്മദാബാദിലേക്ക് പുറപ്പെടാനിരുന്ന ഇന്‍ഡിഗോ...

Related Articles

Popular Categories