എല്‍ഡിഎഫ് വീണ്ടും വരണം; യുഡിഎഫ് ഭരണത്തില്‍ വന്നാല്‍ കലഹം ഉറപ്പെന്ന് വെള്ളാപ്പള്ളി

കൊച്ചി: കേരളത്തില്‍ എല്‍ഡിഎഫ് വീണ്ടും വരണമെന്നാണ് ആഗ്രഹമെന്ന് വെള്ളാപ്പള്ളി നടേശന്‍. അതിന് തന്‍റേതായ ന്യായമുണ്ടെന്നും എല്‍ഡിഎഫ് ഒരുപാട് കാര്യങ്ങള്‍ ചെയ്തെന്നും വെള്ളാപ്പള്ളി നടേശൻ മാധ്യമങ്ങളോട് പറഞ്ഞു. അവർ നേരിയ ഭൂരിപക്ഷത്തില്‍ ജയിക്കും. യുഡിഎഫ് ഭരണത്തില്‍ വന്നാല്‍ കലഹം ഉറപ്പാണെന്നും ഭരണം കിട്ടുമെന്ന് തോന്നിയപ്പോള്‍ ഇതാണ് അവസ്ഥയെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ‌ പറഞ്ഞു. ഇന്ത്യ ഭരിക്കുന്ന പാർട്ടിയാണ് ബിജെപി. അവർ അക്കൗണ്ട് തുറന്നാല്‍ പ്രശ്നമില്ല. തിരുത്തല്‍ ശക്തിയായി ഉണ്ടാകും. തിരുവനന്തപുരം ജില്ലയിലാവും ജയമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തുടർച്ചയായ 10 വർഷത്തെ ഭരണം എല്‍ഡിഎഫ് താഴെ തട്ടിലെ അണികളെ ആലസ്യത്തിലാക്കി. താഴെ തട്ടില്‍ പ്രവർത്തനം ശക്തമല്ല. എല്‍ഡിഎഫ് വന്നാല്‍ മുഖ്യമന്ത്രി പിണറായി തന്നെയാകുമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

വി ഡി സതീശൻ മുഖ്യമന്ത്രി ആകുമെന്നാണ് ലീഗിന്‍റെ വാദം. കോണ്‍ഗ്രസില്‍ ഹൈക്കമാൻഡ് ഇല്ലേ എന്ന് ചോദിച്ച വെള്ളാപ്പള്ളി, ലീഗ് കോണ്‍ഗ്രസിന്റെ ഹൈക്കമാൻഡ് ആകുന്നുവെന്നും വിമര്‍ശിച്ചു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. വി ഡി സതീശൻ വനവാസത്തിന് പോകരുത്. വി ഡി സതീശനുമായി വഴക്ക് ഇല്ല. സതീശൻ കൊള്ളാവുന്ന രാഷ്ട്രീയനേതാവാണെന്ന് വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

SUMMARY: LDF should come back; Vellappally says conflict is certain if UDF comes to power

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

റോഡുകളിലും ഫുട്പാത്തുകളിലും ഉപേക്ഷിച്ച വാഹനങ്ങൾക്കെതിരെ നടപടി; ബെംഗളൂരുവിൽ 50 വാഹനങ്ങൾ ലേലത്തിന്

ബെംഗളൂരു: നഗരത്തിലെ റോഡുകളിലും ഫുട്പാത്തുകളിലും പൊതുസ്ഥലങ്ങളിലും ദീർഘകാലമായി ഉപേക്ഷിച്ച നിലയിൽ കിടക്കുന്ന...

മാരകായുധങ്ങളുമായി റോഡിൽ ഇറങ്ങി നടന്ന ആറ് പേർ അറസ്റ്റിൽ

ബെംഗളൂരു: വിദ്യാരണ്യപുരയിലെ എച്ച്.എം.ടി ലേഔട്ട് പ്രദേശത്ത് മാരകായുധങ്ങളുമായി റോഡിലിറങ്ങി ഭീതിയുണ്ടാക്കിയെന്ന പരാതിയിൽ...

സുകുമാരക്കുറുപ്പിനോട് രൂപസാദൃശ്യമുള്ള ആളെ ബ്രൂണൈയിൽ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ 

ന്യൂ​ഡ​ൽ​ഹി: ചാ​ക്കോ വ​ധ​ക്കേ​സി​ലെ പ്ര​തി സു​കു​മാ​ര​ക്കു​റു​പ്പ് ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. കി​ഴ​ക്ക​നേ​ഷ്യ​ൻ രാ​ജ്യ​മാ​യ...

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

കാഠ്മണ്ഡു: നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ചൈന. ടിബറ്റ്...

മൂന്നു മലയാളികള്‍ അടക്കം അന്തർസംസ്ഥാന വാഹന മോഷണസംഘത്തിലെ നാല് പേര്‍ പിടിയില്‍

ബെംഗളൂരു: അന്തർ സംസ്ഥാന വാഹന മോഷണ ശൃംഖലയിൽ ഉൾപ്പെട്ട മൂന്നു മലയാളികള്‍...

കാട്ടാന ആക്രമണം; മരിച്ച തോട്ടം തൊഴിലാളിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

ഇടുക്കി: ഇടുക്കി പൂപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച തോട്ടം തൊഴിലാളിയുടെ കുടുംബത്തിന്...

നേപ്പാള്‍ പ്രളയം: കുട്ടികളടക്കം 53 മലയാളികള്‍ കുടുങ്ങി; എല്ലാവരും സുരക്ഷിതരെന്ന് നോര്‍ക്ക

തിരുവനന്തപുരം: നേപ്പാളിലെ പ്രളയബാധിത പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ 53 മലയാളികളെക്കുറിച്ച്‌ വിവരം ലഭിച്ചതായി...

24 മണിക്കൂറും സ്പെഷ്യാലിറ്റി സേവനം ലഭ്യമാക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമെന്ന് കെജിഎംഒഎ

തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ, ജനറല്‍ ആശുപത്രികളില്‍ ആറു മാസത്തിനകം 24 മണിക്കൂറും...

Related Articles

Popular Categories